ആപ്പ്ജില്ല

കൊച്ചിൻ ഷിപ്പ്‍യാര്‍ഡ് ഐപിഒ: അറിയേണ്ടതെല്ലാം

രാജ്യത്തെ ഏറ്റവും പൊതുമേഖലാ കപ്പൽശാലയുടെ ഓഹരി വിൽപ്പന

TIMESOFINDIA.COM 1 Aug 2017, 1:51 pm
കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ഷിപ്പ് യാര്‍ഡ് ആയ കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് ഓഹരി വില്‍പ്പനയ്‍ക്കൊരുങ്ങുന്നു. ചൊവ്വാഴ്‍ചയാണ് കൊച്ചിന്‍ ഷിപ്പ് യാര്‍ഡിന്‍റെ ഇനിഷ്യല്‍ പബ്ലിക് ഓഫര്‍ (ഐപിഒ) തുടങ്ങുന്നത്. ഇക്വിറ്റി ഷെയറുകള്‍ ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിലും നാഷനല്‍ സ്റ്റോക്ക് എക്സ്ചേഞ്ചിലും ലിസ്റ്റ് ചെയ്യപ്പെടും.
Samayam Malayalam cochin shipyard ipo all you need to know
കൊച്ചിൻ ഷിപ്പ്‍യാര്‍ഡ് ഐപിഒ: അറിയേണ്ടതെല്ലാം


കൊച്ചിൻ ഷിപ്പ് യാര്‍ഡ് ഐപിഒയുമായി ബന്ധപ്പെട്ട പ്രധാനകാര്യങ്ങള്‍ ഇവയാണ്

1. ഒരു ഷെയറിന് 424-432 രൂപ എന്ന പ്രൈസ് ബാന്‍റ് ആണ് നിശ്ചയിച്ചിരിക്കുന്നത്.
2. ഓഗസ്റ്റ് ഒന്നു മുതല്‍ മൂന്നുവരെയാണ് ഐപിഒ
3. ഏറ്റവും കുറഞ്ഞത് മുപ്പതോ 30ന്‍റെ ഗുണിതങ്ങളായോ ഷെയറുകള്‍ വാങ്ങാം.
4. 2.2656 കോടി ഷെയറുകളുടെ ഫ്രഷ് ഇഷ്യു, 1.1328 കോടി ഷെയറുകളുടെ ഓഫര്‍ ഫോര്‍ സെയില്‍ എന്നിവയാണ് നടക്കുക.

പുതിയ ഷെയറുകളുടെ വില്‍പ്പനയിലൂട മാത്രം കൊച്ചിൻ ഷിപ്പ് യാര്‍ഡ് 978.74 കോടി രൂപ നേടുമെന്നാണ് കണക്കാക്കപ്പെടുന്നത്. 1972 മാര്‍ച്ചില്‍ നിലവില്‍ വന്ന കൊച്ചിൻ ഷിപ്പ് യാര്‍ഡ് ക്രിസില്‍ റിപ്പോര്‍ട്ട് പ്രകാരം ഡോക്ക് ശേഷിയുടെ അടിസ്ഥാനത്തില്‍ രാജ്യത്തെ ഏറ്റവും വലിയ കപ്പല്‍ശാലയാണ്.

Cochin Shipyard IPO: All you need to know

Cochin Shipyard (CSL), India's largest public sector shipyard, has opened its IPO (Initial Public Offering) for subscription on Tuesday.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്