ആപ്പ്ജില്ല

എൽപിജി സിലിണ്ടറുകൾക്ക് ഇനി എല്ലാ ആഴ്ചയും വില കൂടിയേക്കും ?

മാസത്തിൽ ഒരിയ്ക്കൽ നിശ്ചയിക്കുന്ന ഇന്ധന വില ഇനി എല്ലാ ആഴ്ചയിലും പുതുക്കി നിശ്ചയിക്കാൻ പദ്ധതിയുമായി എണ്ണ കമ്പനികൾ. വില വര്‍ധനയിൽ ആഴ്ചതോറും ഏറ്റക്കുറിച്ചിലുകൾക്ക് സാധ്യത

Samayam Malayalam 23 Dec 2020, 7:11 pm
ന്യൂഡൽഹി: രാജ്യത്ത് അടുത്ത വർഷം ആദ്യം മുതൽ എൽപിജി സിലിണ്ടര്‍ വില ആഴ്ചതോറും നിശ്ചയിക്കും. നിലവിൽ എൽപിജി സിലിണ്ടറിൻെറ വില എല്ലാ മാസവും ആദ്യമാണ് നിശ്ചയിക്കുന്നത്. എന്നാൽ പെട്രോളിയം ഉൽ‌പന്നങ്ങളുടെ വിലയിലെ ദൈനംദിന ഏറ്റക്കുറച്ചിലുകൾ കണക്കിലെടുത്താണ് ആഴ്ച തോറും വില നിശ്ചയിക്കാനുള്ള തീരുമാനം എന്നാണ് സൂചന.
Samayam Malayalam lpg cylinder
എൽപിജി സിലിണ്ടര്‍


പെട്രോളിയം കമ്പനികളുടെ നീക്കം ‌ ആഴ്ചതോറും പാചക വാതക വിലയിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാക്കിയേക്കും. എക്സൈസ് തീരുവ ഉൾപ്പെടെ സര്‍ക്കാര്‍ വര്‍ധിപ്പിച്ചതിന് ശേഷം പെട്രോൾ, ഡീസൽ വിലയിൽ വര്‍ധനയുണ്ടായിരുന്നു. ലോക്ക്ഡൗൺ കാലത്ത് സ്ഥിരമായി നിലനിന്നിരുന്ന വിലയാണ് പിന്നീട് കുതിച്ചുയര്‍ന്നത്.
Also Read:
ഇതുവരെ ആദായ നികുതി റിട്ടേൺ നൽകിയത് 3.75 കോടി പേര്‍

ഡിസംബറിൽ എൽപിജി സിലിണ്ടറിൻറെ വില ഇതുവരെ രണ്ടു തവണയാണ് വർധിപ്പിച്ചത്.
നിലവിൽ ഇൻഡേൻ ഗ്യാസ് സിലിണ്ടർ 694 രൂപയ്ക്ക് ആണ് വിൽക്കുന്നത്. ഇന്ത്യൻ ഓയിൽ കോര്‍പ്പറേഷൻ
വില 50 രൂപ വർധിപ്പിച്ചു. ഡൽഹിയിൽ എൽപിജി സിലിണ്ടറിൻെറ വില 644 രൂപയായി. ഇതിനുശേഷം ഡിസംബർ 15 ന് 50 രൂപ വീണ്ടും വർധിപ്പിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്