ആപ്പ്ജില്ല

ഒരു മാസത്തിനിടെ പാചകവാതക വിലയില്‍ വീണ്ടും വര്‍ധന

സിലിണ്ടറിന് രണ്ട് രൂപ തോതിലാണ് ഇപ്പോള്‍ വര്‍ധിപ്പിച്ചിരിക്കുന്നത്

Samayam Malayalam 9 Nov 2018, 7:45 pm
ന്യൂഡല്‍ഹി: രാജ്യത്ത് പാചകവാതക വിലയില്‍ വീണ്ടും വര്‍ധനവ്. സിലിണ്ടറിന് രണ്ട് രൂപ തോതിലാണ് ഇപ്പോള്‍ വര്‍ധിപ്പിച്ചിരിക്കുന്നത്. സബസിഡി സിലിണ്ടറിന് ഒരു രൂപയോളവും വര്‍ധിപ്പിച്ചിട്ടുണ്ട്. ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് പാചകവാതക വില വര്‍ധിപ്പിക്കുന്നത്.
Samayam Malayalam LPG


പാചകവാതക ഡീലര്‍മാര്‍ക്കുള്ള കമ്മീഷന്‍ കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിച്ചിരുന്നു. ഇതാണ് പാചകവാതക വിലയില്‍ വര്‍ധനവുണ്ടാകാന്‍ കാരണമായത്. ഡല്‍ഹിയില്‍ ഇതോടെ സബ്സിഡിയുള്ള 14.2 കിലോ സിലിണ്ടറിന് 507.42 രൂപയായി ഉയര്‍ന്നു. നവംബര്‍ ആദ്യവാരം സബ്സിഡിയില്ലാത്ത സിലിണ്ടറിന് 60 രൂപയാണ് വര്‍ധിപ്പിച്ചിരുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്