ആപ്പ്ജില്ല

കൊറോണ; രാജ്യത്തെ ഹാൻഡ് സെറ്റ് നി‍ര്‍മാണം പ്രതിസന്ധിയിൽ

കൊറോണ വൈറസ് ബാധ മൂലം ചൈനയിലെ ഫാക്ടറികൾ അടച്ചു പൂട്ടിയിരിക്കുന്നതിനാൽ മൊബൈൽ നിർമാണത്തിനാവശ്യമായ കോംപോണൻറുകൾ എത്തുന്നില്ല. രാജ്യത്ത് മൊബൈൽ ഫോൺ നിർമാണം പ്രതിസന്ധിയിലേക്ക്

Samayam Malayalam 14 Feb 2020, 6:19 pm
ന്യൂഡൽഹി: ചൈനയിലെ കൊറോണ വൈറസ് ബാധ മൂലം മൊബൈൽ നിർമാണത്തിനാവശ്യമായ കോംപോണൻറുകൾ കിട്ടാനില്ല. ഇന്ത്യയിലെ ഹാൻഡ് സെറ്റ് നി‍ര്‍മാണം പ്രതിസന്ധിയിലേക്ക്. കോംപോണൻറുകൾ നി‍ര്‍മിയ്ക്കുന്ന ഫാക്ടറികൾ എല്ലാം ചൈനയിൽ അടച്ചു പൂട്ടിയിരിക്കുന്നതാണ് പ്രതിസന്ധിയുടെ ആഴം വ‍ര്‍ധിപ്പിക്കുന്നത്.
Samayam Malayalam mobile handset
mobile handset

കോംപോണൻറുകളുടെ വിതരണം തടസപ്പെട്ടിരിക്കുന്നതിനാൽ ഹാൻഡ് സെറ്റുകൾക്ക് വില കൂടിയേക്കും എന്ന് സൂചനയുണ്ട്.

ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്ന ഫോണുകളുടെ പോലും കോംപോണൻറുകൾ ചൈനയുൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുകയാണ് പതിവ്. ജാനുവരി-മാ‍ര്‍ച്ച് പാദത്തിൽ സ്മാ‍ര്‍ട്ട് ഫോൺ വിൽപ്പന 10-15 ശതമാനം ഇടിഞ്ഞേക്കും എന്നാണ് കണക്കാക്കുന്നത്.

Also Read: കൊറോണ; കൂട്ടത്തോടെ കേരളത്തിലെ ഹോട്ടൽ ബുക്കിങ്ങുകൾ റദ്ദാക്കി വിനോദ സഞ്ചാരികൾ

ബാറ്ററികളും ക്യാമറ മൊഡ്യൂളുകളും വിയറ്റ്നാമിലും നിർമിയ്ക്കാറുണ്ടെങ്കിലും ഡിസ്പ്ലേ, കണക്ടറുകൾ തുടങ്ങിയവയൊക്കെ വലിയ തോതിൽ ചൈനയിൽ ഉത്പാദിപ്പിച്ച് ഇറക്കുമതി ചെയ്യുകയാണ് പതിവ്. പ്രിൻറഡ് സർക്യൂട്ട് ബോർഡുകളുടെ ഉത്പാദനവും ഇറക്കുമതിയും ചൈനയിൽ നിന്നു തന്നെ. ഇത്തരം കോംപോണൻറുകൾ വരാതായതാണ് ഇന്ത്യയിൽ ഹാൻഡ് സെറ്റ് നിർമാണം പ്രതിസന്ധിയിൽ ആക്കിയിരിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്