ആപ്പ്ജില്ല

എല്ലാ ബാങ്ക് ശാഖകളും തിങ്കളാഴ്ച്ച മുതൽ പ്രവർത്തനം ആരംഭിയ്ക്കും; സമയ ക്രമം ഇങ്ങനെ

കൊറോണ മൂലം അടച്ചിട്ട എല്ലാ ബാങ്ക് ശാഖകളും തിങ്കളാഴ്ച്ച മുതൽ പ്രവർത്തനം ആരംഭിയ്ക്കും. അടിസ്ഥാന ബാങ്കിങ് സേവനങ്ങൾ ഉറപ്പാക്കണം എന്നു ബാങ്കുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

Samayam Malayalam 2 Apr 2020, 12:43 pm
കൊച്ചി: കൊറോണ എല്ലാ ബാങ്ക് ശാഖകളും തിങ്കളാഴ്ച്ച മുതൽ പ്രവർത്തനംആരംഭിയ്ക്കും. കൊറോണ വൈറസ് പ്രതിസന്ധി മൂലം എല്ലാ ബാങ്ക് ശാഖകളും തിങ്കളാഴ്ച്ച മുതൽ പ്രവ‍ര്‍ത്തനം ആരംഭിയ്ക്കും. 21 ദിവസത്തെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും എല്ലാ ബ്രാഞ്ചുകളും തുറന്നു പ്രവ‍ര്‍ത്തിയ്ക്കണം എന്ന് ധനകാര്യ സേവന വകുപ്പ് ബാങ്കുകൾക്ക് നി‍ര്‍ദേശം നൽകിയിരുന്നു.
Samayam Malayalam Bank Branch
Bank Branch


ശമ്പളം, പെൻഷൻ എന്നിവയുടെ വിതരണം സുഗമമാക്കുന്നതിനും പരാതികൾ പരിഹരിയ്ക്കാനും അടച്ചിട്ട എല്ലാ ശാഖകളും തുറക്കാൻ നി‍ര്‍ദേശം നൽകിയിട്ടുണ്ട്. 10 മണി മുതൽ രണ്ടു മണി വരെയാകും ബാങ്കുകൾ പ്രവ‍ര്‍ത്തിയ്ക്കുക.

Also Read: മോറട്ടോറിയത്തിന് അപേക്ഷ വേണമെന്ന് ബാങ്കുകൾ; അപേക്ഷ തയ്യാറാക്കുന്നത് എങ്ങനെ എന്നറിയാം

പണം നിക്ഷേപിയ്ക്കൽ, പിൻവലിയ്ക്കൽ, ചെക്ക് ക്ലിയറൻസ്, റെമിറ്റൻസ് സേവനങ്ങൾ തുടങ്ങിയവ ബാങ്ക് ശാഖകളിലും ലഭ്യമാണ്. എന്നാൽ ഒരേ സമയം സേവനം നൽകുന്ന ഉപഭോക്താക്കളുടെ എണ്ണം കുറയ്ക്കും. ഡിജിറ്റൽ ഇടപാടുകളും ബാങ്കുകൾ കൂടുതലായി പ്രോത്സാഹിപ്പിയ്ക്കുന്നുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്