ആപ്പ്ജില്ല

'കൊവിഡ് തുണച്ചു', കോടീശ്വരനിൽനിന്ന് ശതകോടീശ്വരൻമാരായി ഫാർമ കമ്പനി ഉടമകൾ

ഇരുപത്തി ഒമ്പതിനായിരം കോടി രൂപയിലധികമാണ് ഓരോരത്തുരുടെയും ആസ്തി. കൊവിഡ് വാക്സിനുകളിൽനിന്നുള്ള അമിതലാഭമാണ് ഇവരുടെ ഈ നേട്ടത്തിന് പിന്നിൽ.

Samayam Malayalam 20 May 2021, 5:30 pm
ഡൽഹി: കൊവിഡ് പകർച്ചവ്യാധിക്കിടെ ലോകത്ത് 8 പുതിയ ശതകോടീശ്വരൻമാർ ജനിച്ചതായി റിപ്പോർട്ട്. വാക്സിൻ ഉത്പാദകരായ മോഡേണ, ബയോ ടെക്ക് എന്നീ ഫാർമ കമ്പനികളുടെ സിഇഒമാരാണ് പുതിയ ശതകോടീശ്വരന്മാരുടെ പട്ടികയിൽ ഒന്നാംസ്ഥാനത്തുള്ളത്. നാല് ബില്യൺ (ഇരുപത്തി ഒമ്പതിനായിരം കോടി രൂപ) ഡോളറിലധികമാണ് ഓരോരത്തുരുടെയും ആസ്തി. ചുരുങ്ങിയ കാലം കൊണ്ടാണ് ഇവർ ഭൂമിയിലെ എല്ലാവർക്കും വാക്സിനേഷൻ നൽകാൻ മാത്രം പര്യാപ്തമായ സമ്പത്ത് നേടിയത്.
Samayam Malayalam covid 19 created new pharma billionaires in the world
'കൊവിഡ് തുണച്ചു', കോടീശ്വരനിൽനിന്ന് ശതകോടീശ്വരൻമാരായി ഫാർമ കമ്പനി ഉടമകൾ



നേട്ടത്തിൻ പിന്നിൽ വാക്സിൻ തന്നെ

കൊവിഡ് വാക്സിനുകളിൽനിന്നുള്ള അമിതലാഭമാണ് ഇവരുടെ ഈ നേട്ടത്തിന് പിന്നിലെന്നും 'പീപ്പിൾസ് വാക്സിൻ അലയൻസ് പറഞ്ഞു. വാക്സിനായായി പ്രചാരണം നടത്തുന്ന സംഘടനകളുടെയും പ്രവർത്തകരുടെയും കൂട്ടായ്മയാണ് പീപ്പിൾസ് വാക്സിൻ. കൊവിഡിനെതിരായ വാക്സിനുകൾ വികസിപ്പിക്കാൻ സഹായിച്ച തുർക്കി വംശജനായ ജർമ്മൻ ഗൈനക്കോളജിസ്റ്റും ബയോ ടെക്കിന്റെ സിഇഒയുമാണ് ഉഷർ സഅഹിൻ. ഫ്രഞ്ച് കോടീശ്വരനും ബിസിനസുകാരനുമായ സ്റ്റീഫൻ ബാൻസെൽ ആണ് അമേരിക്കൻ ബയോടെക്നോളജി കമ്പനിയായ മോഡേണയുടെ സിഇഒ.

ഭൂമിയിലെ എല്ലാവർക്കും വാക്സിനേഷൻ നൽകാനുള്ള സമ്പത്ത്

ഇദ്ദേഹത്തിന് കമ്പനിയിൽ 9 ശതമാനം ഉടമസ്ഥാവകാശമുണ്ട്. മോഡേണയുടെ സ്ഥാപക നിക്ഷേപകരിൽ രണ്ട് പേരും വാക്സിൻ നിർമ്മിക്കാനും പാക്കേജ് ചെയ്യാനുമുള്ള കമ്പനി സിഇഒയും ശതകോടീശ്വരൻമാരുടെ പട്ടികയിലുണ്ട്. ചൈനീസ് വാക്സിൻ കമ്പനിയായ കാൻസിനോ ബയോളജിക്സിന്റെ സഹസ്ഥാപകരാണ് പുതിയ വാക്സിൻ ശതകോടീശ്വരന്മാരിൽ ഉൾപ്പെടുന്ന ബാക്കി മൂന്ന് പേർ. ഈ ശതകോടീശ്വരന്മാരുടെ മൊത്തം ആസ്തി 19.3 ബില്യൺ ഡോളറാണ്. അതായത് താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളിലെ മുഴുവൻ ജനങ്ങൾക്കും 1.3 തവണ വാക്സിനേഷൻ നൽകാൻ ഈ തുക പര്യാപ്തമാണ്.

പോക്കറ്റ് നിറയ്ക്കാൻ തിരക്ക്

എന്നാൽ ആഗോള വാക്സിൻ വിതരണത്തിന്റെ 0.2 ശതമാനം മാത്രമാണ് ഈ രാജ്യങ്ങൾക്ക് ഇതുവരെ ലഭിച്ചത്. കൊവിഡ് കാലത്ത് വാക്സിൻ വിതരണം ചെയ്ത് പോക്കറ്റ് നിറയ്ക്കാനാണ് ഈ കോടീശ്വരൻമാർ ശ്രമിച്ചത്.‌‌ വാക്സിൻ വിറ്റ് ഇവരുടെ മൊത്തം സമ്പത്തിൽ 32.2 ബില്യൺ ഡോളറിന്റെ വർധനയാണ് ഉണ്ടായത്. ഓഹരി വിപണിയിൽ നിന്നാണ് ഇവർ മറ്റൊരു നേട്ടം സൃഷ്ടിക്കുന്നതെന്നും പീപ്പിൾസ് വാക്സിൻ അലയൻസ് വിമർശിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്