ആപ്പ്ജില്ല

ചെറുകിട ഇടത്തരം സംരംഭകർക്കായി രണ്ടാം സാമ്പത്തിക പാക്കേജ് ഉടൻ

കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രഖ്യാപിച്ച 1.7 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജിന് പുറമേ ചെറുകിട- ഇടത്തരം വ്യവസായ മേഖലയ്ക്കായി 1 ലക്ഷം കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിയ്ക്കാൻ ഒരുങ്ങി കേന്ദ്ര സർക്കാർ.

Samayam Malayalam 9 Apr 2020, 10:22 am
കൊച്ചി: സൂക്ഷ്മ ചെറുകിട സംരംഭ‍കര്‍ക്കുൾപ്പെടെ കൈത്താങ്ങാകുന്ന രണ്ടാം സാമ്പത്തിക പാക്കേജ് കേന്ദ്ര ക സ‍ര്‍ക്കാര്‍ ഉടൻ പ്രഖ്യാപിച്ചേക്കും എന്നു സൂചന. ഒരു ലക്ഷം കോടി രൂപയുടേതാകും പാക്കേജ് എന്ന് കേന്ദ്ര സ‍ര്‍ക്കാര്‍ വൃത്തങ്ങൾ സൂചിപ്പിയ്ക്കുന്നു. പ്രതിസന്ധിയിലായ എംഎസ്എംഇ മേഖലയ്ക്ക് കൈത്താങ്ങാകുന്നതായിരിക്കും പുതിയ പാക്കേജ്.
Samayam Malayalam Finance Minister Nirmala Sitharaman


ലോക്ക്ഡൗൺ മൂലം പ്രതിസന്ധിയിലായ വൻകിട കമ്പനികളുടെയും കോ‍ര്‍പ്പറേറ്റുകളുടെയും നഷ്ടം പഠിച്ചതിനു ശേഷം വൻകിട കമ്പനികൾക്ക് മാത്രമായും പ്രത്യക പാക്കേജ് പ്രഖ്യാപിച്ചേക്കും.
അടുത്തിടെ 1.7 ലക്ഷം രൂപയുടെ സാമ്പത്തിക പാക്കേജ് സ‍ര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. രാജ്യത്ത് പൊതുവായി പ്രഖ്യാപിച്ച പാക്കേജിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവ‍ര്‍ക്കും മുൻതൂക്കം നൽകിയിരുന്നു.

Also Read: കൊറോണ; ഇന്ത്യയിൽ 40 കോടി തൊഴിലാളികൾ തീവ്രദാരിദ്ര്യത്തിലേക്കോ?


ഇന്ത്യൻ ജിഡിപിയ്ക്ക് നി‍ര്‍ണായക സംഭാവനയാണ് ചെറുകിട വ്യവസായ മേഖല നൽകുന്നത്. 50 കോടിയിലധികം ആളുകൾ ഈ മേഖലയിൽ ജോലി ചെയ്യുന്നുണ്ട്. രാജ്യത്തെ കൊറോണ പ്രതിസന്ധി ഈ രംഗത്തെ നിരവധി സംരംഭങ്ങളെ കടുത്ത പ്രതിസന്ധിയിൽ ആക്കിയിരിക്കുകയാണ്.

Also Read: അ‍ഞ്ചു ലക്ഷം രൂപ വരെയുള്ള ആദായ നികുതി റീഫണ്ടുകൾ ഉടൻ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്