ആപ്പ്ജില്ല

കൊവിഡ് 19; നടുവൊടിഞ്ഞ് ഹോസ്പിറ്റാലിറ്റി, മൂന്നിൽ ഒന്ന് ഹോട്ടലുകൾ പൂട്ടേണ്ടി വന്നേക്കും

ഏവിയേഷൻ പോലെ തന്നെ കൊറോണ പ്രതിസന്ധി ഹോസ്പിറ്റാലിറ്റി മേഖലയിലെയും താളം തെറ്റിച്ചിരിയ്ക്കുകയാണ്.ഇന്ത്യയിലെ ഹോട്ടൽ വ്യവസായ രംഗം കടുത്ത പ്രതിസന്ധിയിൽ. മൂന്നിൽ ഒന്ന് ഹോട്ടലുകൾക്ക് എന്നന്നേക്കുമായി താഴു വീണേക്കും

Samayam Malayalam 1 Aug 2020, 12:16 pm
കൊച്ചി: കൊവിഡ് വ്യാപനം രൂക്ഷമായതിനാൽ ഹോസ്പിറ്റാലിറ്റി ഹോട്ടൽ വ്യവസായ മേഖലയിൽ പ്രതിസന്ധി കനക്കുന്നു.രാജ്യത്തെ മൂന്നിൽ ഒന്ന് ഹോട്ടലുകൾ എങ്കിലും പൂട്ടേണ്ടി വന്നേക്കും എന്ന് റിപ്പോര്‍ട്ട്. ബിസിനസിൽ ഉണ്ടായ വൻ നഷ്ടം മറികടക്കാൻ മിക്ക ഹോട്ടലുകളും ക്വാറൻെെൻ കേന്ദ്രങ്ങളായും ഐസലേഷൻ കേന്ദ്രങ്ങളായും മറ്റും പ്രവര്‍ത്തിപ്പിയ്ക്കുകയാണ്.
Samayam Malayalam ഹോട്ടൽ വ്യവസായ മേഖല
ഹോട്ടൽ വ്യവസായ മേഖല


ഇനി സര്‍ക്കാര്‍ സഹായം കൂടാതെ പിടിച്ച് നിൽക്കാൻ ആകില്ലെന്ന് ഈ രംഗത്ത് പ്രവര്‍ത്തിയ്ക്കുന്നവരുടെ സംഘടനകൾ വ്യക്തമാക്കിക്കഴിഞ്ഞു. ഈ രംഗത്തെ പ്രവര്‍ത്തനങ്ങൾക്കായി ഒരു ഏകീകൃത നയം ഇല്ലാത്തതും. തിരിച്ചടിയാകുന്നുണ്ടെന്ന് ഹോട്ടൽ അസോസിയേഷൻ ഓഫ് ഇന്ത്യ പ്രസിഡൻറ് കെ,ബി കച്റു ഉൾപ്പെടെ വ്യക്തമാക്കിക്കഴിഞ്ഞു.

Also Read: കല്ല്യാൺ ജ്വല്ലേഴ്സ് 1,600 കോടി രൂപയുടെ ഐപിഒയ്ക്ക് ഒരുങ്ങുന്നു

ഹോട്ടലുകൾ അടച്ചു പൂട്ടിക്കിടക്കുമ്പോഴും വാടക നൽകേണ്ടി വരുന്നതും പ്രവര്‍ത്തിയ്ക്കുന്നില്ലെങ്കിലും ലൈസൻസ് ഫീസ് ഈടാക്കുന്നതും എല്ലാം ഈ രംഗത്തെ പ്രവര്‍ത്തനങ്ങൾക്ക് തിരിച്ചടിയാകുന്നുണ്ട്.സംഘടിത മേഖലയിൽ 70 നഗരങ്ങളിലെ 237-ഓളം വരുന്ന ഹോട്ടലുകളെ പ്രതിസന്ധി ബാധിച്ചിട്ടുണ്ട് .

ഹെറിറ്റേജ് ഹോട്ടലുകൾക്കും പഞ്ച നക്ഷത്ര ഹോട്ടലുകൾക്കും ബജറ്റ് ഹോട്ടലുകൾക്കും എല്ലാം അടുത്ത രണ്ടു മൂന്ന് വര്‍ഷത്തെയ്ക്ക് പ്രവര്‍ത്തന ഫണ്ട് വേണ്ടി വരുന്ന അവസ്ഥയാണിപ്പോൾ. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് വായ്പാ മോറട്ടോറിയം നീട്ടിയതുകൊണ്ടൊന്നും ഈ പ്രശ്നത്തിന് പരിഹാരം കാണാനായിട്ടില്ല.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്