ആപ്പ്ജില്ല

കണക്കുകൂട്ടിയതു പോലെയുമല്ല; കൊവിഡ് ഇന്ത്യയെ ഉലയ്ക്കും, മുന്നറിയിപ്പുമായി ഐഎംഎഫ്

കൊവിഡ് വ്യാപനം ഇന്ത്യയിൽ റെക്കോര്‍ഡ് വളര്‍ച്ചാ മുരടിപ്പുണ്ടാക്കും എന്ന മുന്നറിയിപ്പുമായി ഐഎംഎഫ്. പ്രതിശീര്‍ഷ ജിഡിപി വളര്‍ച്ച ബംഗ്ലാദേശിനേക്കാൾ താഴ്ന്ന നിരക്കിൽ ആകും.

Samayam Malayalam 14 Oct 2020, 12:52 pm
ന്യൂഡൽഹി: കൊവിഡ് വ്യാപനത്തിൻെറ തുടക്കത്തിൽ രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ച വേളയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ജനങ്ങളോട് ഒരു അഭ്യര്‍ത്ഥന നടത്തിയിരുന്നു. ലോക്ക്ഡൗൺ കാലത്ത് അത്യാവശ്യത്തിന് അല്ലാതെ ആളുകൾ പുറത്തിറങ്ങരുത് എന്നും കൊവിഡ് വ്യാപനം ഉണ്ടായാൽ രാജ്യത്തിൻെറ വളര്‍ച്ച പതിറ്റാണ്ടുകൾക്ക് പിന്നിലേയ്ക്ക് കൂപ്പു കുത്തും എന്നുമായിരുന്നു മുന്നറിയിപ്പ്.
Samayam Malayalam Economic Growth


എന്നാൽ സമ്പൂര്‍ണ ലോക്ക്ഡൗൺ കൊണ്ട് മാത്രം രാജ്യത്ത് കൊവിഡ് വ്യാപനം തടഞ്ഞു നിര്‍ത്താൻ ആയില്ല. ഇപ്പോൾ രോഗബാധ ഏറ്റവും ഉയര്‍ന്ന രാജ്യങ്ങൾ ഒന്നാകുകയാണ് രാജ്യം. യുഎസിനെയും മറികടന്നേക്കും എന്ന് റിപ്പോര്‍ട്ടുകൾ. ഇന്ത്യയുടെ ജിഡിപി വളര്‍ച്ച ബംഗ്ലാദേശിനേക്കാൾ താഴെയാകും എന്ന മുന്നറിയിപ്പു നൽകുകയാണ് ഐഎംഎഫ്. രാജ്യത്തിൻെറ വളര്‍ച്ചാ അനുമാനം വീണ്ടും തിരുത്തിയിരിക്കുകയാണ് സംഘടന.

ബംഗ്ലാദേശിൻെറ പ്രതിശീര്‍ഷ ജിഡിപി 2020ൽ നാല് ശതമാനം വളര്‍ത്ത് 1888 ഡോളര്‍ ആകും എന്നാണ് കണക്കാക്കുന്നത്. അതേസമയം ഇന്ത്യയുടെ പ്രതിശീര്‍ഷ ജി‍ഡിപി 10.5 ശതമാനം ഇടിഞ്ഞ് 1,877 ഡോളറിൽ എത്തും എന്നാണ് സൂചന.

Also Read: കൊവിഡ് 19; സ്‌കൂളുകൾ അടച്ചിടുന്നതിലൂടെ രാജ്യത്തിന് നഷ്ടം 40,000 കോടി ഡോളര്‍

മാര്‍ച്ചിൽ അവസാനിയ്ക്കുന്ന സാമ്പത്തിക വര്‍ഷത്തിൽ രാജ്യത്തിൻെറ ജിഡിപി 10.3 ശതമാനം ആയി ചുരുങ്ങും എന്നാണ് സൂചന. ജൂണിൽ പ്രതീക്ഷിച്ചതിലും 4.5 ശതമാനത്തിലും ഇരട്ടിയിലധികമാണ് ആണ് ഇത്.

കൊവിഡ് വ്യാപനത്തിൻെറ തുടക്കത്തിൽ രാജ്യത്ത് പ്രഖ്യാപിച്ചിരുന്ന ലോക്ക്ഡൗൺ ലോകത്തിലെ തന്നെ ഏറ്റവും വലിയ ലോക്ക്ഡൗണുകളിൽ ഒന്നായിരുന്നു. ഇത് സാമ്പത്തിക വളര്‍ച്ചയെ സാരമായി തന്നെ ബാധിച്ചു. ബിസിനസ് നഷ്ടം മൂലം ജൂണിൽ അവസാനിച്ച ത്രൈമാസത്തിൽ 23.9 ശതമാനം ആയിരുന്നു നഷ്ടം.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്