ആപ്പ്ജില്ല

രാജ്യത്ത് ആദ്യമായി കോൺടാക്ട്‍ലെസ് ഭക്ഷണ വിതരണവുമായി മക് ഡൊണാൾഡ്സ്

കൊറോണ വൈറസ് ബാധ കൂടുതൽ പടരുന്ന സാഹചര്യത്തിൽ രാജ്യത്ത് ആദ്യമായി കോൺടാക്ട്‍ലെസ് ഫൂഡ് ഡെലിവറി ആരംഭിച്ചിരിക്കുകയാണ് അമേരിക്കൻ ഫാസ്റ്റ് ഫൂഡ് ചെയിനായ മക് ഡൊണാൾഡ്സ്.

Samayam Malayalam 30 May 2020, 1:23 pm
കൊച്ചി: ലോകത്തിൻെറ ചരിത്രം ഇനി ഇങ്ങനെ മാറ്റി എഴുതേണ്ടി വന്നേക്കും. കൊറോണയ്ക്ക് മുമ്പും കൊറോണയ്ക്ക് ശേഷവും. കൊറോണ വൈറസ് നമ്മുടെ നിത്യ ജീവിതത്തിൽ നിരവധി മാറ്റം വരുത്തിയിരിക്കുകയാണ്. ഹാൻഡ് വാഷും സാനിറ്റൈസറും മാസ്കും മുതൽ സാമൂഹ്യ അകലവും അനാവശ്യ കൂട്ടം ചേരലുകൾ ഒഴിവാക്കിയിരിക്കുന്നതും എല്ലാം നമ്മുടെ നിത്യജീവിതത്തിൻെറ ഭാഗമായി മാറി.
Samayam Malayalam കോൺടാക്ട് ലെസ് ഭക്ഷണ വിതരണവുമായി മക് ഡൊണാൾഡ്സ്
കോൺടാക്ട് ലെസ് ഭക്ഷണ വിതരണവുമായി മക് ഡൊണാൾഡ്സ്

ഒപ്പം കടകളും റെസ്റ്ററൻറുകളും ഒന്നും ദിവസങ്ങളോളം തുറന്ന് പ്രവർത്തിച്ചില്ലെങ്കിലും പരിഭവങ്ങൾ ഇല്ലാതെ അതുമായി പൊരുത്തപ്പെടാനും നമ്മൾ പഠിച്ചു കഴിഞ്ഞു.

ഈ മാറ്റങ്ങളെല്ലാം ബിസിനസുകാരും ഉൾക്കൊള്ളുന്നുണ്ട്. ചില ബിസിനസുകൾക്ക് കൊറോണ നല്ല കാലമായിരുന്നുവെങ്കിലും മിക്ക ബിസിനസുകളും തകർച്ചയിലായി. ചില പുതിയ ആശയങ്ങൾ ബിസിനസുകാർ നടപ്പാക്കുകയും ചെയ്തു. ആഗോള ഫാസ്റ്റ് ഫൂഡ് കമ്പനിയായ മക് ഡൊണാൾഡ്സാണ് ബിസിനസിൽ ശ്രദ്ധേയമായ ഒരു മാറ്റം കൊണ്ടു വന്നിരിയ്ക്കുന്നത്.
Also Read: ആരോഗ്യ സേതു ആപ്പിൽ അപാകതകൾ കണ്ടെത്തിയാൽ നാല് ലക്ഷം രൂപ പാരിതോഷികം

കോൺടാക്ട് ലെസ് പാഴ്സൽ വിതരണം ആണ് മക് ഡൊണാൾഡ്സ് അവതരിപ്പിച്ചിരിയ്ക്കുന്നത്.
മക് ഡൊണാൾഡ് ഔട്ട് ലെറ്റുകളുടെ പ്രവ‍ര്‍ത്തനച്ചുമതലയുള്ള വെസ്റ്റ് ലൈഫ് ഡെവലപ്മെൻറ് എന്ന കമ്പനിയാണ് ഇന്ത്യയിൽ കോൺടാക്ട് ലെസ് സേവനങ്ങൾ അവതരിപ്പിയ്ക്കുന്നത്. കൊറോണ വൈറസ് ബാധ പെരുകുന്ന പശ്ചാത്തലത്തിൽ ആണ് നീക്കം. ദക്ഷിണേന്ത്യയിൽ ഉൾപ്പെടെ ഔട്ട്ലെറ്റുകളിൽ എത്തി ഭക്ഷണം വീടുകളിൽ പാഴ്സലായി കൊണ്ടു പോകാം.

മക് ഡെലിവറി ആപ്പ് വഴി ഓൺലൈനായി ഭക്ഷണം ഓർഡർ ചെയ്ത് ബിൽ നൽകി കൗണ്ടറുകളിൽ നിന്ന് പാഴ്സൽ കൊണ്ടു പോകാം. രാജ്യത്ത് ആദ്യമായി കോൺടാക്ട് ലെസ് ഡെലിവറി ആരംഭിയ്ക്കുന്നത് മക് ഡൊണാൾഡ്സ് ആണ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്