ആപ്പ്ജില്ല

കൊവിഡ് 19; ഓൺലൈൻ ഓർഡറുകൾ കൂടുന്നു

കൊറോണ പ്രതിസന്ധി ലോകമെമ്പാടുമുള്ള റീട്ടെയ്ൽ ഷോപ്പുകളെ ബാധിച്ചെങ്കിലും ഇ-കൊമേഴ്സ് ഓർഡറുകളിൽ വർധന. അതേസമയം ലോക്ക് ഡൌൺ ഉത്പന്നങ്ങളുടെ ഡെലിവറി തടസപ്പെടുത്തുന്നുണ്ട്. കൂടുതൽ ആളുകളെ നിയമിയ്ക്കാനൊരുങ്ങി ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകൾ.

Samayam Malayalam 4 Apr 2020, 11:32 am
കൊച്ചി: കൊവിഡ് 19 മൂലം വൻകിട കമ്പനികൾ നിയമനങ്ങൾ എല്ലാം നിർത്തി വെച്ചിരിക്കുകയാണെങ്കിൽ, പുതിയ നിയമനങ്ങൾ ധാരാളം നടക്കുന്ന ഒരു മേഖലയുണ്ട്. ഇ കൊമേഴ്സ്. കൊറോണ പ്രതിസന്ധി മൂലം റീട്ടെയ്ൽ സ്റ്റോറുകൾ എല്ലാം അടച്ചപ്പോഴും ഇ-കൊമേഴ്സ് വിപണി സജീവമാണ്.
Samayam Malayalam Online order


അവശ്യ സാധനങ്ങൾ പോലും ഇ-കൊമേഴ്സ് പ്ലാറ്റ് ഫോമിലൂടെ ഓർഡർ ചെയ്യാൻ ശ്രമിയ്ക്കുകയാണ് ആളുകൾ. കഴിഞ്ഞ ഒരു മാസത്തിനിടയ്ക്ക് ഇ കൊമേഴ്സ് വിൽപ്പനയിൽ 40 ശതമാനം വർധനയുണ്ടായതായി പഠനം. അതേസമയം അത്യാവശ്യമുള്ള സാധനങ്ങൾ മാത്രമേ ആളുകൾ വാങ്ങുന്നുള്ളൂ എന്നതിനാൽ ആവറേജ് ഓർഡർ വാല്യു കുറഞ്ഞിട്ടുണ്ട്. 31 ശതമാനത്തോളമാണ് ഇത്തരത്തിൽ വരുമാനം ഇടിവ്.

Also Read: കൊറോണ; ഇന്ത്യയ്ക്ക് 100 കോടി ഡോളറിൻറെ സഹായം അനുവദിച്ച് ലോക ബാങ്ക്

ഇ- കൊമേഴ്സ് ഭീമൻമാരായ ഗ്രോഫേഴ്സ് 10,000 പേര വെയർഹൌസ്, ലോജിസ്റ്റിക്സ് വിഭാഗങ്ങളിലായി പുതിയതായി നിയമിയ്ക്കും എന്ന് സൂചനയുണ്ട്. ഇ-ഗ്രോസറി പ്ലാറ്റ്ഫോമായ ബിഗ്ബാസ്ക്കറ്റും ഇന്ത്യയിൽ കൂടുതൽ നിയമനങ്ങൾ നടത്തിയേക്കും.

കൊറോണ പ്രതിസന്ധി മൂലമുള്ള പെൻഡിങ് ഡെലിവറി ഉൾപ്പെടെ പൂർത്തീകരിയ്ക്കാനാണ് നിയമനം. 26 നഗരങ്ങളിൽ നിയമനം നടത്തും. 21 ദിവസം ലോക്ക് ഡൌൺ പ്രഖ്യാപിച്ചിരിയ്ക്കുന്നതിനാൽ ഓർഡറുകളുണ്ടെങ്കിലും വിതരണം ചെയ്യാനാകാതെ പ്രതിസന്ധി നേരിടുന്നുണ്ട് കമ്പനികൾ.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്