ആപ്പ്ജില്ല

സൊമാറ്റോയ്ക്കും സ്വിഗ്ഗിയ്ക്കും പിന്നാലെ പിരിച്ചു വിടലിന് ഒരുങ്ങി ഊബറും

കൊറോണയ്ക്ക് ശേഷം കൂടുതൽ പേർക്ക് തൊഴിൽ നഷ്ടമാകും എന്ന സൂചന നൽകി വൻകിട കമ്പനികളിൽ പിരിച്ചു വിടൽ നിത്യ സംഭവമാകുന്നു. സ്വിഗ്ഗി, സൊമാറ്റോ, ഓയോ റൂംസ്, ഊബർ എന്നിവയെല്ലാം കൂടുതൽ ജീവനക്കാരെ ഒഴിവാക്കുകയാണ്.

Samayam Malayalam 20 May 2020, 10:31 am
കൊച്ചി: ന്യൂഡൽഹി കൊറോണ പ്രതിസന്ധിയെ തുട‍ര്‍ന്ന് ലോകമെമ്പാടുമുടമുള്ള ഓൺലൈൻ അധിഷ്ഠിത കമ്പനികളിൽ പിരിച്ചു വിടൽ സജീവമാകുന്നു. സ്വിഗ്ഗിയ്ക്ക് പിന്നാലെ സൊമാറ്റോയും അടുത്തിടെ ജീവനക്കാരെ പിരിച്ചു വിട്ടിരുന്നു. ആദ്യ ഘട്ടത്തിൽ 3,700 ജീവനക്കാരെ ഊബര്‍ പിരിച്ചു വിട്ടിരുന്നു. രണ്ടാം ഘട്ടത്തിൽ 3000 ജീവനക്കാരെയാണ് ഊബ‍ര്‍ പിരിച്ചു വിടുന്നത്.
Samayam Malayalam ഊബർ കൂടുതൽ ജീവനക്കാരെ പിരിച്ചു വിടുന്നു
ഊബർ കൂടുതൽ ജീവനക്കാരെ പിരിച്ചു വിടുന്നു


ജീവനക്കാ‍ര്‍ക്ക് ഇക്കാര്യം സൂചിപ്പിച്ച് ഊബര്‍ സിഇഒ കത്ത് അയച്ചിരുന്നു. ഏപ്രിലിൽ മാത്രം ഊബറിൻെറ വരുമാനം 80 ശതമാനത്തോളം ഇടിഞ്ഞിരുന്നു. ഇനി ഊബ‍ര്‍ കൂടുതലായി പ്രധാന ബിസിനസുകളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചേക്കും എന്നാണ് സൂചന. ഇതിൻെറ ഭാഗമായാണ് കൂടുതൽ ജീവനക്കാരെ ഒഴിവാക്കുന്നത്.

Also Read: കൊവിഡ്-19 പ്രതിസന്ധി: 13 ശതമാനം ജീവനക്കാരെ സൊമാറ്റോ പിരിച്ചുവിടും, ശമ്പളം 50 ശതമാനം വരെ വെട്ടിക്കുറയ്ക്കും

2020-ൽ പ്രവ‍ര്‍ത്തനച്ചെലവ് കുത്തനെ കുറയ്ക്കുകയാണ് ഊബറിൻെറ ലക്ഷ്യം. ഇതിൻെറ ഭാഗമായി സാൻഫ്രാൻസിസ്കോയിലെ ഓഫീസ് ഊബ‍ര്‍ അടച്ചുപൂട്ടുന്നതായി റിപ്പോ‍ര്‍ട്ടുകൾ ഉണ്ടായിരുന്നു. സെൽഫ് ഡ്രൈവ് കാറുകൾ ഉൾപ്പെടെയുള്ള ടെക്നോളജി അധിഷ്ഠിത പ്രോജക്ടുകളും ഉടൻ ഉണ്ടാവില്ലെന്നാണ് സൂചന.


കൊറോണ പ്രതിസന്ധിയെ തുടർന്ന് രാജ്യത്തെ പ്രമുഖ ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്പനിയായ സൊമാറ്റോ 13 ശതമാനം ജീവനക്കാരെ പിരിച്ചുവിടുമെന്ന് പ്രഖ്യാപിച്ചിരുന്നു. ജൂണ്‍ മുതല്‍ പിരിച്ചുവിടല്‍ നടപടികൾ കമ്പനി ആരംഭിക്കും. പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെയാണ് ഊബറും വലിയ പിരിച്ചു വിടലിൻെറ സൂചന നൽകി രംഗത്ത് എത്തിയിരിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്