ആപ്പ്ജില്ല

ക്രെഡിറ്റ് കാര്‍ഡ് ഉപയോക്താക്കൾക്ക് കൂട്ടുപലിശ ഇളവ് ഇല്ല; സുപ്രീം കോടതി

ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് സാധനങ്ങൾ വാങ്ങി കുടിശ്ശിക വരുത്തിയവര്‍ക്ക് മോറട്ടോറിയം കാലത്തെ കൂട്ടുപലിശ ഇളവ് നൽകാൻ ആകില്ലെന്ന് സുപ്രീം കോടതി . ഇതുവരെ 5,270 കോടി രൂപ കൈമാറി

Samayam Malayalam 20 Nov 2020, 10:44 am
കൊച്ചി: ക്രെഡിറ്റ് കാര്‍ഡ് ഉപഭോക്താക്കൾക്ക് കൂട്ടു പലിശ ഇളവ് കിട്ടില്ലെന്ന് സുപ്രീം കോടതി. സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്ന മോറട്ടോറിയം കാലത്ത് വിവിധ ലോണുകൾക്ക് കൂട്ടുപലിശ ഒഴിവാക്കാൻ സര്‍ക്കാര്‍ നിര്‍ദേശം നൽകിയിരുന്നു. വിഷയത്തിൽ സുപ്രീം കോടതിയുടെ ഇടപെടലിനെ തുടര്‍ന്നായിരുന്നു ഇത്.
Samayam Malayalam Credit card holders
ക്രെഡിറ്റ് കാര്‍ഡ്


എന്നാൽ ലോൺ ഒഴികെയുള്ള മറ്റ്ക്രെഡിറ്റ് കാര്‍ഡ് കുടിശ്ശികകൾക്ക് കൂട്ടുപലിശ ഇളവ് ലഭിയ്ക്കില്ലെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത് ജസ്റ്റീസ് അശോക് ഭൂഷൻ അദ്ധ്യക്ഷനായ ബെഞ്ചിൻേറത് ആണ് വിധി.

ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് വേണ്ട; മൊബൈൽ കയ്യിൽ ഉണ്ടെങ്കിൽ സാധനങ്ങൾ വാങ്ങാം

ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് സാധനങ്ങൾ വാങ്ങി കുടിശ്ശിക വരുത്തിയവര്‍ക്ക് ഇളവ് ലഭിയ്ക്കില്ല .
മാര്‍ച്ച് മുതൽ ആഗസ്റ്റ് വരെയുള്ള ആറു മാസത്തെ കൂട്ടുപലിശ ഇളവായി 5,270 കോടി രൂപ കൈമാറിയതായി സോളിസിറ്റര്‍ ജനറൽ തുഷാര്‍ മേത്ത സുപ്രീം കോടതിയെ അറിയിച്ചു.13.12 കോടി അക്കൗണ്ടുകളിൽ ആയാണ് പണം കൈമാറിയത്. രണ്ടു കോടി രൂപ വരെയുള്ള എല്ലാ റീട്ടെയ്ൽ ലോണുകൾക്കും ആനുകൂല്യം നൽകിയിട്ടുണ്ട്.

മോറട്ടോറിയം കാലത്തെ കൂട്ടുപലിശ ഇളവ് ഉപഭോക്താക്കൾക്ക് നൽകണ്ടത് ബാങ്കുകളുടെ ഉത്തരവാദിത്തമാണ്. ഉപയോക്താക്കൾ അല്ല ബാങ്കിനെ ഇത് ഓര്‍മിപ്പിയ്ക്കണ്ടത്.
സോളിസിറ്റര്‍ ജനറൽ വ്യക്തമാക്കി. കൂട്ടു പലിശ ഇളവ് നൽകിയെങ്കിലും മോറട്ടോറിയം കാലത്തെ പലിശ ഇളവ് ഉൾപ്പെടെ മറ്റ് ആനുകൂല്യങ്ങൾ നൽകാൻ ആകില്ല എന്നത് തന്നെയാണ് സര്‍ക്കാര്‍ നിലപാട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്