ആപ്പ്ജില്ല

90 വർഷം പഴക്കമുള്ള വീട്, ആയിരം കോടി രൂപ മുടക്കി വാങ്ങി ഇന്ത്യൻ കോടീശ്വരൻ; സ്റ്റാമ്പ് ഡ്യൂട്ടിയായി അടച്ചത് 30 കോടി

സഹോദരൻ ഗോപികിഷൻ ദമാനിക്കൊപ്പം ചേർന്നാണ് ഡിമാര്‍ട്ടിന്റെ സ്ഥാപകനും ശതകോടീശ്വരനുമായ രാധാകിഷൻ ദമാനി മുംബൈയിലെ മലബാർ ഹില്ലിൽ പുതിയ വീട് വാങ്ങിയത്. 5,752 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള വീടിന് 30 കോടി രൂപയാണ് സ്റ്റാമ്പ് ഡ്യൂട്ടിയായി നൽകിയത്.

Samayam Malayalam 4 Apr 2021, 11:18 am
മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ ഡിമാര്‍ട്ടിന്റെ സ്ഥാപകനും ശതകോടീശ്വരനുമായ രാധാകിഷൻ ദമാനി മുംബൈയിലെ മലബാർ ഹില്ലിൽ പുതിയ വീട് വാങ്ങി. 1,001 കോടി രൂപ മുടക്കിയാണ് രാധാകിഷനും സഹോദരൻ ഗോപികിഷൻ ദമാനിയും ചേർന്ന് മലബാർ ഹില്ലിലെ അത്യാഡംബര വീട് സ്വന്തമാക്കിയത്. 5,752 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള വീടിന് 30 കോടി രൂപയാണ് സ്റ്റാമ്പ് ഡ്യൂട്ടിയായി നൽകിയത്. 2021 മാർച്ച് 31നായിരുന്നു രജിസ്ട്രേഷൻ.
Samayam Malayalam ആയിരം കോടി രൂപയുടെ വീട് സ്വന്തമാക്കി ഇന്ത്യൻ കോടീശ്വരൻ; സ്റ്റാമ്പ് ഡ്യൂട്ടിയായി അടച്ചത് 30 കോടി
ആയിരം കോടി രൂപയുടെ വീട് സ്വന്തമാക്കി ഇന്ത്യൻ കോടീശ്വരൻ; സ്റ്റാമ്പ് ഡ്യൂട്ടിയായി അടച്ചത് 30 കോടി


പ്രേംചന്ദ്‌ റോയ്‌ചന്ദ്‌ ആൻറ് സൺ‌സ് എൽ‌എൽ‌പി പാർട്ണർ ഫീനിക്സ് ഫാമിലി ട്രസ്റ്റിലെ ട്രസ്റ്റിയും ബിസിനസ് പങ്കാളികളുമായ സൗരഭ് മേത്ത, വർഷ മേത്ത, ജയേഷ് ഷാ എന്നിവരിൽ നിന്നാണ് രാധാകിഷൻ ദമാനി പുതിയ വീട് വാങ്ങിയത്. ആർട്ട് ഡെക്കോ ശൈലിയിൽ നിർമ്മിച്ച ബംഗ്ലാവിന് കുറഞ്ഞത് 90 വർഷമെങ്കിലും പഴക്കമുണ്ടാക്കും. നിരവധി പൈതൃക സവിശേഷതകളുള്ള വീടിന്റെ ഏറ്റവും വലിയ പ്രത്യേകത തുറന്ന ടെറസും വലിയ കോംപൗണ്ടുമാണെന്ന് റിയൽ എസ്റ്റേറ്റ് ഉടമകൾ പറയുന്നു.

Also Read: കിസാൻ വികാസ് പത്ര; 32 വർഷം പഴക്കമുള്ള പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതിയുടെ പലിശ നിരക്ക് കുറച്ചു

ഇന്ത്യയിലെ ശതകോടീശ്വരന്മാർ താമസിക്കുന്ന മുംബൈയിലെ അൾട്ടമൗണ്ട് റോഡിൽ രാധാകിഷന് കോടികൾ വിലമതിക്കുന്ന മറ്റൊരു ബംഗ്ലാവും കൂടിയുണ്ട്. 2021ലെ ഹുറൂൺ സമ്പന്ന പട്ടികപ്രകാരം ലോകത്തെ എട്ടാമത്തെ സമ്പന്ന ഇന്ത്യക്കാരനാണ് രാധാകിഷൻ ദമാനി. 14.5 ബില്യൺ ഡോളർ ആണ് അദ്ദേഹത്തിന്റെ ആസ്തി. ഇന്ത്യൻ കറൻസി മൂല്യം ഏകദേശം 10 ലക്ഷം കോടി രൂപ വരുമിത്.

2020-21 സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ ഡിമാർട്ടിന്റെ ഉടമസ്ഥതയിലുള്ള അവന്യൂ സൂപ്പർമാർട്ട്സ് 16.3 ശതമാനം ഉയർന്ന് 446.95 കോടി രൂപ അറ്റാദായം നേടിയതായി റിപ്പോർ‌ട്ടുകൾ‌ വ്യക്തമാക്കുന്നു. ഡിസംബർ 31ന് അവസാനിച്ച ത്രൈമാസത്തിൽ ഡിമാർട്ടിന്റെ ലാഭം 384.01 കോടി രൂപയാണ്. കമ്പനിയുടെ മൊത്തം ഏകീകൃത വരുമാനം 6,815 കോടിയിൽ നിന്ന് 11.3 ശതമാനം ഉയർന്ന് 7,587.32 കോടി രൂപയായും ഉയർന്നിട്ടുണ്ട്.‌ നിലവിലെ പ്രവർത്തന വരുമാനം 7,542 കോടി രൂപയാണ്.

ആയിരം കോടി രൂപയുടെ വീട് സ്വന്തമാക്കി ഇന്ത്യൻ കോടീശ്വരൻ; സ്റ്റാമ്പ് ഡ്യൂട്ടിയായി അടച്ചത് 30 കോടി


ഇന്ത്യയിൽ ആകെ 209 ശതകോടീശ്വരന്മാരാണുള്ളത്. അതിൽ 177 പേർ ഇന്ത്യയിലാണ് താമസിക്കുന്നത്. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ചെയർമാനും സ്ഥാപകനുമായ മുകേഷ് അംബാനിയാണ് നിലവിൽ ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരൻ. 85 ബില്യൺ ഡോളർ (ഏകദേശം 62 ലക്ഷം കോടി രൂപ) ആണ് മുകേഷ് അംബാനിയുടെ ആസ്തി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്