ആപ്പ്ജില്ല

അടിപൊളി ഓഫറുകൾ; 50 ശതമാനം അധിക ഉത്സവകാല വിൽപ്പനയ്ക്ക് ഒരുങ്ങി ഇ കൊമേഴ്സ് സൈറ്റുകൾ

മുൻ വര്‍ഷങ്ങളേക്കാൾ തകര്‍പ്പൻ ഉത്സവകാല വിൽപ്പനയ്ക്ക് ഒരുങ്ങുകയാണ് ഇ-കൊമേഴ്സ് സൈറ്റുകൾ . ഇത്തവണ ദീപാവലി വിൽപ്പനയിൽ 50 ശതമാനം വരെ ഉയര്‍ച്ചയാണ് സ്ഥാപനങ്ങൾ പ്രതീക്ഷിയ്ക്കുന്നത് .

Samayam Malayalam 18 Sept 2020, 3:31 pm
ബെംഗളൂരൂ :കൊവിഡ് പ്രതിസന്ധിയ്ക്കിടയിലും ഇ- കൊമേഴ്സ് സൈറ്റുകൾക്ക് ചാകരയായിരുന്നു. ഓഫ്‍ലൈൻ സ്റ്റോറുകൾ അടഞ്ഞു കിടന്നിരുന്നതിനാൽ ഓൺലൈനിലൂടെ ഉത്പന്നങ്ങൾ ഓര്‍ഡര്‍ ചെയ്തവര്‍ കൂടിയതാണ് പ്രതിസന്ധി ഇ-കൊമേഴ്സ് സൈറ്റുകളെ കാര്യമായി ബാധിയ്ക്കാതിരിയ്ക്കാൻ കാരണം.
Samayam Malayalam ഓൺലൈൻ വിൽപ്പന
ഓൺലൈൻ വിൽപ്പന


ഉത്സവകാല സീസൺ എത്തിയതോടെ അടിപൊളി ഓഫറുകളും ആയി ഉപഭോക്താക്കളെ ആകര്‍ഷിയ്ക്കാൻ ഒരുങ്ങുകയാണ് സൈറ്റുകൾ. ഈ വര്‍ഷം ഇന്ത്യയിലെ ഉത്സവകാല വിൽപ്പനയിലൂടെ 700 കോടി ഡോളറിൻെറ വിൽപ്പന നേടാൻ ആകും എന്നാണ് കമ്പനികൾ കരുതുന്നത്.

ദീപാവലി വിൽപ്പനയിൽ 50 ശതമാനം ആണ് വര്‍ധന പ്രതീക്ഷിയ്ക്കുന്നത്.ദീപാവലി വിൽപ്പന 400 കോടി ഡോളറിലെത്തിയേക്കും എന്നാണ് നിഗമനം. മാര്‍ക്കറ്റ് റിസേര്‍ച്ച് സ്ഥാപനമായ റെ‍‍ഡ്സീറിൻേറതാണ് കണക്കൂകൂട്ടൽ. ദീപാവലിയോട് അനുബന്ധിച്ച് ഫ്ലിപ്‍കാര്‍ട്ട്, ആമസോൺ എന്നിവ അഞ്ചു ദിവസമാണ് ഉത്സവകാല വിൽപ്പന പ്രഖ്യാപിയ്ക്കുന്നത്. 2019-ൽ 400 കോടി ഡോളറിൻേറതായിരുന്നു ഉത്സവകാല വിൽപ്പന. ഈ വര്‍ഷം ഇത് 700 കോടി ഡോളര്‍ ആകും എന്നാണ് കണക്കു കൂട്ടൽ.

Also Read: മോട്ടറോളയുടെ ഗൃഹോപകരണങ്ങള്‍ ഫ്ളിപ്കാര്‍ട്ടിലൂടെ

കൊവിഡ് പ്രതിസന്ധി മൂലം പരമ്പരാഗത ഓഫ്‍ലൈൻ സ്റ്റോറുകളും ഇപ്പോൾ ഓൺലൈൻ വിൽപ്പനയിലേയ്ക്ക് തിരിയുകയാണ്. . അതുകൊണ്ട് തന്നെ 45 ദശലക്ഷം മുതൽ 50 ദശലക്ഷം വരെ ഡിജിറ്റൽ ഉപഭോക്താക്കൾ ഉണ്ടായേക്കാം എന്നാണ് പ്രതീക്ഷിയ്ക്കുന്നത്.

പലവ്യഞ്ജനങ്ങൾ, നിത്യോപയോഗ സാധനങ്ങൾ എന്നിവയ്ക്ക് പുറമേ സ്മാര്‍ട്ട് ഫോണുകൾ, ഗൃഹോപകരണങ്ങൾ,മറ്റ് ഇലക്ട്രോണിക് ഉത്പന്നങ്ങൾ, വസ്ത്രങ്ങൾ എന്നിവയുടെ വിൽപ്പനയിലും കമ്പനി വര്‍ധന പ്രതീക്ഷിയ്ക്കുന്നു. ഇപ്പോൾ ദിവസേന 50 ലക്ഷത്തോളം ഉത്പന്നങ്ങളാണ് വിവിധ ഇടങ്ങളിലേയ്ക്ക് കയറ്റി അയക്കുന്നത്.സെപ്റ്റംബര്‍ 29 മുതൽ ഒക്ടോബര്‍ നാലുവരെയാണ് ആമസോണിൻെറ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്