ആപ്പ്ജില്ല

'ഉത്പന്നങ്ങൾ ഏത് രാജ്യത്തിന്റേതെന്ന് വ്യക്തമാക്കണം': ഇ-കൊമോഴ്സ് പ്ലാറ്റ്ഫോമുകൾക്ക് കർശന നിർദ്ദേശം

ഫ്ലിപ്കാർട്ട്, ആമസോൺ അടക്കമുള്ള ഇ-കൊമോഴ്സ് പ്ലാറ്റ്ഫോമുകളുടെ വെബ്സൈറ്റുകളിൽ പ്രദർശിപ്പിച്ചിരിക്കുന്ന ഉത്പന്നങ്ങൾക്കൊപ്പം അവ ഏത് രാജ്യത്തിൽനിന്നുള്ളതാണെന്ന് (കൺട്രി ഓഫ് ഒറിജിൻ) കൂടി വ്യക്തമാക്കണം. ആ​ഗസ്റ്റ് ഒന്നിന് മുമ്പായി ഇത് നിലവിൽ വരണമെന്നും ഡിപിഐഐടി അറിയിച്ചു.

Samayam Malayalam 8 Jul 2020, 7:38 pm
ഡൽഹി: ഓൺലൈൻ വഴി വിൽക്കുന്ന ഉത്പന്നങ്ങൾ ഏത് രാജ്യത്തിൽനിന്നുള്ളതാണെന്ന് ഇ-കൊമോഴ്സ് പ്ലാറ്റ്ഫോമുകൾ വ്യക്തമാക്കണമെന്ന കർശന നിർദ്ദേശവുമായി ഡിപ്പാർട്ട്‌മെന്റ് ഫോർ പ്രെമോഷൻ ഓഫ് ഇൻഡസ്ട്രി ആന്റ് ഇന്റേണൽ ട്രേഡ് (ഡിപിഐഐടി). ഫ്ലിപ്കാർട്ട്, ആമസോൺ അടക്കമുള്ള ഇ-കൊമോഴ്സ് പ്ലാറ്റ്ഫോമുകളുടെ വെബ്സൈറ്റുകളിൽ പ്രദർശിപ്പിച്ചിരിക്കുന്ന ഉത്പന്നങ്ങൾക്കൊപ്പം അവ ഏത് രാജ്യത്തിൽനിന്നുള്ളതാണെന്ന് (കൺട്രി ഓഫ് ഒറിജിൻ) കൂടി വ്യക്തമാക്കണം. ആഗസ്റ്റ് ഒന്നിന് മുമ്പായി ഇത് നിലവിൽ വരണമെന്നും ഡിപിഐഐടി അറിയിച്ചു.
Samayam Malayalam e commerce companies must display country of origin for products in their websites says dpiit
'ഉത്പന്നങ്ങൾ ഏത് രാജ്യത്തിന്റേതെന്ന് വ്യക്തമാക്കണം': ഇ-കൊമോഴ്സ് പ്ലാറ്റ്ഫോമുകൾക്ക് കർശന നിർദ്ദേശം


ഇതുപ്രകാരം ഓൺലൈൻ ഷോപ്പിംഗ് വെബ്സൈറ്റുകളിൽ വിൽപനയ്ക്ക് വച്ചിരിക്കുന്ന ഉത്പന്നങ്ങളുടെ പട്ടികയിൽ ഉത്പന്നത്തിന്റെ വിവരങ്ങൾക്കൊപ്പം പുതുതായി അതേത് രാജ്യത്തിൽ നിന്നുള്ളതാണെന്നും തിരിച്ചറിയാൻ സാധിക്കും. ഇന്ത്യ-ചൈന അതിർത്തി സംഘർഷത്തെ തുടർന്ന് രാജ്യം ചൈനീസ് ആപ്പുകളടക്കം നിരോധിച്ചതിന്റെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം.

ഇ-കൊമോഴ്സ് വെബ്സൈറ്റുകളിലൂടെ വിൽക്കുന്ന ഉത്പന്നങ്ങൾ ഏത് രാജ്യത്തിൽനിന്നുള്ളതാണെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞമാസം അഭിഭാഷകനായ അമിത് ശുക്ല ഡൽഹി ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഇതേ തുടർന്ന് വെബ്സൈറ്റുകളിൽ ഉത്പന്നങ്ങൾക്കൊപ്പം രാജ്യത്തിന്റേ പേരും പ്രദർശിപ്പിക്കണമെന്ന് ഇ-കൊമോഴ്സ് പ്ലാറ്റ്ഫോമുകളോടും കേന്ദ്ര വാണിജ്യ മന്ത്രാലയത്തോടും ഡൽഹി ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഡിപിഐഐടി കർശന നിർദ്ദേശവുമായി രംഗത്തെത്തിയിരിക്കുന്നത്. ബുധനാഴ്ച ഉച്ചയ്ക്ക് നടന്ന യോഗത്തിൽ എല്ലാ ഇ-കൊമേഴ്‌സ് കമ്പനികൾക്കും ഇതുസംബന്ധിച്ച് സന്ദേശം കൈമാറി.

Also Read: ഉത്പന്നം ഏത് രാജ്യത്തിന്റേതെന്ന് വ്യക്തമല്ല; ഇ-കൊമോഴ്സ് പ്ലാറ്റ്ഫോമുകളോട് വിശദീകരണം തേടി കോടതി

ലീഗൽ മെട്രോളജി ആക്റ്റ്, 2009 വകുപ്പ് പ്രകാരം ജൂൺ 22നാണ് അമിത് ശുക്ല ഹർജി നൽകിയത്. 2019ൽ 2011 പ്രകാരമുള്ള ലീഗൽ മെട്രോളജി (പാക്കേജുചെയ്‌ത ചരക്കുകൾ) ചട്ടങ്ങൾ ഭേദഗതി ചെയ്തിരുന്നു. ഇതുപ്രകാരം ഇ-കൊമേഴ്‌സ് കമ്പനികൾക്ക് ഉത്പന്നങ്ങൾ ഏതു രാജ്യത്തിന്റേതാണെന്ന് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കാനാകും. എന്നാൽ ഈ ഭേദഗതി കമ്പനികൾ ഇതുവരെ നടപ്പിലാക്കിയിട്ടില്ലെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടിയിരുന്നു. ഇതേ തുടർന്ന് ചട്ടങ്ങൾ എത്രയും വേഗം പാലിക്കണമെന്ന് ആവശ്യപ്പെട്ട് ഡിപിഐഐടി കഴിഞ്ഞ ആഴ്ച ഇ-കൊമേഴ്‌സ് കമ്പനികൾക്ക് കത്തെഴുതിയിരുന്നു.

'മേക്ക് ഇൻ ഇന്ത്യ', 'ആത്മനിർഭർ ഭാരത്' എന്നീ പദ്ധതികൾ പ്രോത്സാഹിപ്പിക്കുന്നതിനായി, പുതിയ ഉത്പന്നങ്ങൾ രജിസ്റ്റർ ചെയ്ത് വിൽപ്പനക്കാർ ഗവൺമെന്റ്-ഇ-മാർക്കറ്റ്പ്ലെയ്സിൽ (ഗെം) പ്രവേശിക്കണമെന്നത് കേന്ദ്ര സർക്കാർ നിർബന്ധമാക്കിയിട്ടുണ്ട്. വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ പരിധിയിൽ വരുന്ന ഓൺലൈൻ വിപണനകേന്ദ്രമാണ് ഗെം. ഇവിടെ ഉത്പന്നങ്ങൾ ഏത് രാജ്യത്തിൽനിന്നുള്ളതാണെന്ന് നിർബന്ധമായും വ്യക്തമാക്കണം.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്