ആപ്പ്ജില്ല

ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങൾ ഏതു രാജ്യത്തേത് എന്നു വെളിപ്പെടുത്തിയില്ലെങ്കിൽ ഒരു ലക്ഷം രൂപ പിഴ

ഇ-കൊമേഴ്സ് സൈറ്റുകൾ വിൽക്കുന്ന ഉത്പന്നങ്ങൾ ഏതു രാജ്യത്തേത് എന്ന് വെളിപ്പെടുത്തിയില്ലെങ്കിൽ ഒരു ലക്ഷം രൂപ വരെ പിഴയും തടവു ശിക്ഷയും ലഭിച്ചേക്കും. ഉപഭോക്താക്കളുടെ പരാതികൾ പരിഹരിയ്ക്കുന്നതിനും ഈ രംഗത്തെ നിയമലംഘനം തടയുന്നതിനും പ്രത്യേക സമിതി

Samayam Malayalam 10 Jul 2020, 10:46 am
ന്യൂഡൽഹി: ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങൾ വിൽക്കുന്ന ഇ കൊമേഴ്സ് കമ്പനികൾ ഉത്പന്നം ഏതു രാജ്യത്ത് നിന്ന് ഉള്ളതാണ് എന്ന് വെളിപ്പെടുത്തിയില്ലെങ്കിൽ ഒരു ലക്ഷം രൂപ വരെ പിഴ ഈടാക്കും. ആദ്യമായി നിയമം ലംഘിയ്ക്കുന്നവര്‍ക്ക് 25,000 രൂപയായിരിക്കും പിഴ.
Samayam Malayalam e tailers to be fined up to rs 1 lakh for not putting up country of origin
ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങൾ ഏതു രാജ്യത്തേത് എന്നു വെളിപ്പെടുത്തിയില്ലെങ്കിൽ ഒരു ലക്ഷം രൂപ പിഴ


പിന്നീട് ഇത് 50,000 രൂപയാകും. വീണ്ടും തെറ്റ് ആവര്‍ത്തിച്ചാൽ ഒരു ലക്ഷം രൂപ വരെ പിഴയും ജെയിൽ ശിക്ഷയും ലഭിയ്ക്കാവുന്ന കുറ്റമായിരിക്കും ഇത് എന്ന് ഉപഭോക്തൃ കാര്യ മന്ത്രാലയം സെക്രട്ടറി ലീന നന്ദൻ വ്യക്തമാക്കി.

Also Read: 'ഉത്പന്നങ്ങൾ ഏത് രാജ്യത്തിന്റേതെന്ന് വ്യക്തമാക്കണം': ഇ-കൊമോഴ്സ് പ്ലാറ്റ്ഫോമുകൾക്ക് കർശന നിർദ്ദേശം

ഒരു വര്‍ഷം വരെ തടവു ശിക്ഷ ലഭിയ്ക്കാവുന്ന കുറ്റമായിരിക്കും ഇത്. കേന്ദ്ര ഉപഭോക്തൃ കാര്യ മന്ത്രാലയം ഇത്തരം പരാതികൾ പരിഹരിയ്ക്കുന്നതിനായി സെൻട്രൽ കൺസ്യൂമര്‍ പ്രൊട്ടക്ഷൻ അതോറിറ്റി എന്ന പ്രത്യേക സമിതി തന്നെ രൂപീകരിച്ചിട്ടുണ്ട്. വാണിജ്യ മന്ത്രാലയം അഡീഷണൽ സെക്രട്ടറിയാണ് ഈ സമിതിയുടെ തലവൻ.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്