ആപ്പ്ജില്ല

എല്ലാ വർഷവും കന്യകമാരെ വിവാഹം കഴിക്കുന്ന രാജാവ്; ജനങ്ങൾ സാമ്പത്തിക ബുദ്ധിമുട്ടിൽ

ഒരു ആഫ്രിക്കൻ രാജ്യമാണ് എസ്വാറ്റിനി. ഇവിടത്തെ ജനങ്ങളിൽ ഭൂരിഭാ​ഗവും ദാരിദ്ര്യ രേഖയ്ക്ക് താഴെയാണ്. രാജവാഴ്ചയാണ് ഇവിടെ നിലനിൽക്കുന്നത്. അദ്ദേഹത്തിന്റെ ആഡംബരം നിറഞ്ഞ ജീവിതം നിരന്തരമായ വിമർശനങ്ങൾക്ക് കാരണമാവുന്നു.

Authored byശിവദേവ് സി.വി | Samayam Malayalam 26 Feb 2023, 2:10 pm
തെക്കൻ ആഫ്രിക്കൻ രാജ്യമാണ് എസ്വാറ്റിനി. ആഫ്രിക്കയിലെ ചെറിയ രാജ്യങ്ങളിലൊന്നാണിത്. സുഖകരമായ കാലാവസ്ഥയ്ക്കും, പ്രകൃതി സൗന്ദര്യത്താലും അനുഗ്രഹീതമാണ് ഈ രാജ്യം. എന്നാൽ രാജ്യത്തെ ഭൂരിഭാഗം ജനങ്ങളും ദാരിദ്ര്യ രേഖയ്ക്ക് താഴെയാണ്. ഇവിടത്തെ രാജാവാകട്ടെ ആഡംബരപൂർണമായ ജീവിതമാണ് നയിക്കുന്നത്.
Samayam Malayalam King of Eswatini
എസ്വാറ്റിനിയിലെ രാജാവ്


കൃഷിക്ക് പ്രാധാന്യമുള്ള സമ്പദ് വ്യവസ്ഥായണ് ഈ രാജ്യത്തിന്റേത്. കരിമ്പു കൃഷിയാണ് പ്രധാനം പ്ലാന്റേഷനുകൾ പടുതുയർത്താൻ തൊഴിലാളികൾ ചൂഷണം ചെയ്യപ്പെടുന്നു എന്ന ആരോപണം നിലനിൽക്കുന്നു. ചൈൽഡ് ലേബർ, 60 മണിക്കൂർ വരെ ആഴ്ചയിൽ ജോലി തുടങ്ങി തൊഴിൽ സംബന്ധമായ പ്രശ്നങ്ങളാണുള്ളത്. ഇന്റർനാഷണൽ‌ ട്രേഡ് യൂണിയൻ കോൺഫഡറേഷൻ ഈ വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്.

Also Read : രത്തൻ ടാറ്റയുടെ ലക്ഷ്വറി ലൈഫ് സ്റ്റൈൽ; സ്വന്തമായിട്ടുള്ള വിലപിടിച്ച വസ്തുക്കൾ
അയൽ‌ രാജ്യങ്ങളേക്കാൾ കുറ‍ഞ്ഞ കാർഷിക ഉല്പാദനവും, സാമ്പത്തിക വളർച്ചയുമാണ് എസ്വാറ്റിനിയുടേത്. 2001 മുതൽ ശരാശരി 2.8% ജിഡിപി വളർച്ച മാത്രമാണ് രാജ്യത്തുള്ളത്. രാജ്യത്തിന്റെ കയറ്റുമതിയും വെല്ലുവിളി നേരിടുന്നു. വരുമാനം കുറയുമ്പോഴും ചിലവ് വർധിക്കുന്നത് എസ്വാറ്റിനിയുടെ സാമ്പത്തിക നില താറുമാറാക്കിയിരിക്കുന്നു.

രാജ്യത്ത് ആകെ 12 പൊതു ആംബുലൻസുകൾ മാത്രമാണുള്ളത്. രാജ്യത്തെ സമ്പത്ത് ഏതാനും ബിസിനസുകാരിൽ കേന്ദ്രീകരിച്ചിരിക്കുന്നു. വിദ്യാഭ്യാസ സൗകര്യവും കുറവാണ്. നാഷണൽ ജ്യോഗ്രഫിക്കിന്റെ ഒരു റിപ്പോർട്ട് പ്രകാരം രാജ്യത്തെ 63% ആളുകളും ദാരിദ്ര്യ രേഖയ്ക്ക് താഴെയാണ്.

എസ്വാറ്റിനിയിൽ രാജഭരണമാണ്. രജാവായ Mswati III 1986 മുതൽ ഭരണം നടത്തുന്നു. ലോകത്തെങ്ങും കേട്ടുകേഴ്വിയില്ലാത്ത ഒരു പാരമ്പര്യവും ഇവിടെയുണ്ട്. വർഷം തോറും നടക്കുന്ന ഉമലാംഗ എന്ന ചടങ്ങാണത്. ഇതിൽ ആയിരക്കണക്കിന് അവിവാഹിതരായ സ്ത്രീകളിൽ നിന്ന് രാജാവ് പുതിയ ഭാര്യയെ തിരഞ്ഞെടുക്കുന്നു. ഇത് ഇവിടത്തെ സംസ്കാരത്തിന്റെ പരമ്പരാഗത രീതിയായി കരുതപ്പെടുന്നു.

Also Read : Sreedhar Vembu: ഇന്ത്യയിലെ ശതകോടീശ്വരൻ ശ്രീധർ വെമ്പു; പഴങ്കഞ്ഞി പ്രഭാത ഭക്ഷണം
എന്നാൽ ഇതിനെതിരെ കടുത്ത വിമർശനങ്ങളുയർന്നു. ഇത് സ്ത്രീകളുടെ അവകാശ ലംഘനമായി വിലയിരുത്തപ്പെടുന്നു. രാജാവിന് ജനങ്ങളുടെ മേൽ അധികാരവും, നിയന്ത്രണവും നിലനിർത്താനുള്ള ഒരു മാർഗമായും ഇത് വ്യഖ്യാനിക്കപ്പെട്ടു. തന്റെ 15 ഭാര്യമാർക്കായി റോൾസ് റോയിസ് അടക്കമുള്ള കാറുകൾക്കായി 175 കോടി രൂപ രാജാവ് മുടക്കിയെന്ന ആരോപണം 2019 ൽ ഉയർന്നിരുന്നു. രാജ്യം കൊടിയ ദാരിദ്ര്യത്തിൽ കഴിയുമ്പോൾ രാജാവ് ധൂർത്ത് നടത്തുന്നതിനെതിരെ ശക്തമായ ജനരോഷം നാളുകളായി ഈ രാജ്യത്തുണ്ട്.

Read Latest Business News and Malayalam News
ഓതറിനെ കുറിച്ച്
ശിവദേവ് സി.വി
ശിവദേവ് സി.വി- സമയം മലയാളത്തിൽ ബിസിനസ് സെക്ഷനിൽ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ. മാത‍ൃഭൂമി ദിനപ്പത്രത്തിൽ ഒരു വർഷത്തോളം റിപ്പോർട്ടർ/സബ് എഡിറ്ററായി ജോലി ചെയ്തു. ജേണലിസം മേഖലയിൽ 9 വർഷത്തെ അധ്യാപന പരിചയം. സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദവും, കമ്മ്യൂണിക്കേഷൻ ആൻഡ് ജേണലിസത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് സർവ്വകലാശാലയ്ക്ക് കീഴിൽ നേടി. 2022 ജൂൺ 6 മുതൽ സമയം മലയാളത്തിനൊപ്പം.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്