ആപ്പ്ജില്ല

ഒരു വിവാഹ മോതിരം; വില 2 കോടി രൂപ മുതൽ ആറു കോടി രൂപ വരെ

ബോളിവുഡ് താരങ്ങളുടെ കണ്ണഞ്ചിപ്പിയ്ക്കുന്ന വിവാഹ മോതിരങ്ങളുടെ വില അതിശയിപ്പിയ്ക്കും. കോടികളുടെ വിവാഹ മോതിരമാണ് മിക്കവരുടെയും. ട്രെൻഡായി ഡയമണ്ടിലും പ്ലാറ്റിനത്തിലും തീര്‍ത്ത വിവാഹ മോതിരങ്ങൾ

Samayam Malayalam 5 Jan 2021, 7:58 pm

ഹൈലൈറ്റ്:

  • വിവാഹ ആഭരണങ്ങളിലെ മിന്നും മോതിരങ്ങൾ
  • ലക്ഷങ്ങൾ മുതൽ കോടികൾ വരെയാണ് വിവാഹ മോതിരങ്ങളുടെ വില
  • ഏറ്റവും വിലയേറിയ വിവാഹ മോതിരങ്ങളിൽ ചിലത്
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam Expensive Wedding Ring
വിലയേറിയ വിവാഹ മോതിരം
:ഒരു വിവാഹ മോതിരത്തിന് എന്തു വില വരും? അൻപതിനായിരം രൂപ.. ഒരു ലക്ഷം രൂപ? രണ്ട് ലക്ഷം രൂപ? ഇതൊന്നുമല്ല ഒന്നു മുതൽ ആറു കോടി രൂപ വരെ വിലയുള്ള വിവാഹമോതിരങ്ങൾ ട്രെൻഡായിട്ടുണ്ട്, ബോളിവുഡ് താരങ്ങളുടെ വിവാഹമോതിരങ്ങളുടെ വില അതിശയിപ്പിക്കും. സ്വര്‍ണ മോതിരങ്ങളേക്കാൾ ഡയമണ്ടിലും പ്ലാറ്റിനത്തിലും ഒക്കെ തീര്‍ത്ത മോതിരങ്ങളാണ് ട്രെൻഡ്.
ബോളിവുഡ് സെലിബ്രിറ്റികളുടെ ഏറ്റവും വിലയേറിയ വിവാഹ മോതിരങ്ങൾ ആരാധകുരടെ കണ്ണു മിഴിപ്പിച്ചിട്ടുണ്ട്. ഏറ്റവും വിലയേറിയ വിവാഹ മോതിരം അണിഞ്ഞ സെലിബ്രിറ്റികളിൽ ദക്ഷിണേന്ത്യയിൽ നിന്നുള്ള മിന്നും താരവുമുണ്ട്. അസിൻ.

സിനിമയും സൂപ്പര്‍ സ്റ്റാറുകളുമാണ് ഈ ബിസിനസിൽ; 'സിനി മീൽസ്' സിനിമയ്ക്കപ്പുറത്ത് ഒരു ബിസിനസ്

2016-ൽ ആയിരുന്നു അസിൻെറയും രാഹുൽ ശര്‍മ എന്ന ബിസിനസുകാരൻെറയും വിവാഹം. ഏകദേശം ആറു കോടി രൂപയാണ് വിവാഹ മോതിരത്തിന് മാത്രം വില വന്നത് എന്നാണ് റിപ്പോര്‍ട്ടുകൾ. സുഹൃത്ത് ഡിസൈൻ ചെയ്ത വജ്ര മോതിരം ബെൽജിയത്തിൽ നിന്ന് ഇറക്കുമതി ചെയ്തതാണ്.

ശിൽപ്പാ ഷെട്ടിയുടെയും ബിസിനസുകാരനായ രാജ്‍കുന്ദ്രയുടെ വിവാഹ മോതിരങ്ങൾക്കുമുണ്ടായിരുന്നു കോടികൾവില. 20 ക്യാരറ്റിൻെറ വജ്ര മോതിരത്തിന് മൂന്നു കോടി രൂപയോളം വില വന്നു. രാജ് കുന്ദ്ര തന്നെയാണ് ശിൽപ്പ ഷെട്ടിയ്ക്ക് ഈ മോതിരം സമ്മാനിച്ചത്. ദീപിക പദുക്കോണിൻെറയും രൺവീര്‍ സിങ്ങിൻെറയും വിവാഹ മോതിരവും അടുത്തിടെ വാര്‍ത്തകളിൽ ഇടം നേടിയിരുന്നു. 1.3 കോടി രൂപ മുതൽ 2.7 കോടി രൂപ വരെ വില വരുന്ന വിവാഹ മോതിരമാണ് ഇരുവരും അണിഞ്ഞത് എന്നാണ് സൂചന.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്