ആപ്പ്ജില്ല

കൊറോണക്കാലത്ത് ജീവനക്കാരെ സഹായിച്ച് ഫേസ്ബുക്ക്; ഏറ്റവും വലിയ ബോണസ്

കൊറോണ പ്രതിസന്ധി ലോക രാജ്യങ്ങളിൽ എല്ലാം ആശങ്ക പടർത്തുന്നതിനിടയിൽ സാന്ത്വനത്തിൻറെ കരം നീട്ടി ഫേസ്ബുക്ക്. ജീവനക്കാർക്ക് ചരിത്രത്തിലെ ഏറ്റവുംവ വലിയ ബോണസുകളിൽ ഒന്ന് പ്രഖ്യാപിച്ചതിനൊപ്പം ചെറുകിട ബിസിനസുകൾക്ക് സഹായവും നൽകും

Samayam Malayalam 19 Mar 2020, 2:29 pm
സാൻഫ്രാൻസിസ്കോ: കൊറോണ മൂലം ദുരിതമനുഭവിയ്ക്കുന്നവരും നിരീക്ഷണത്തിലുള്ളവരും പെരുകവെ ജീവനക്കാർക്ക് ഏറ്റവും വലിയ ബോണസ് അനുവദിച്ച് ഫേസ്ബുക്ക്. 1000 ഡോളർ വീതമാണ് ഓരോ ജീവനക്കാർക്കും കമ്പനി ബോണസ് നൽകുക. 16 വർഷത്തിനിടയിൽ ഇത് ആദ്യമായാണ് ഇത്രയും വലിയ തുക കമ്പനി ബോണസ് ആയി നൽകുന്നത് എന്നാണ് സൂചന.
Samayam Malayalam Facebook


ഫേസ്ബുക്കിൻറെ 45,000 ജീവനക്കാർക്കാണ് കമ്പനി ബോണസ് നൽകുന്നത്. ഫേസ്ബുക്ക് സിഇഒ മാർക്ക് സുക്കർബർഗാണ് ഇക്കാര്യം വ്യക്തമാക്കിയത്. കമ്പനിയുടെ ഫുൾ ടൈം ജീവനക്കാർക്കാണ് ബോണസ് ലഭിയ്ക്കുക. കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവരെ ബോണസിൽ നിന്ന് ഒഴിവാക്കും.

Also Read: കൊറോണ;ആമസോൺ ജീവനക്കാ‍ര്‍ക്ക് രണ്ടാഴ്ച്ച ശമ്പളത്തോട് കൂടിയ അവധി

ലോകത്തിൽ ജീവനക്കാർക്ക് ഏറ്റവും കൂടുതൽ ശമ്പളം നൽകുന്ന കമ്പനികളിൽ ഒന്നു കൂടെയാണ് ഫേസ്ബുക്ക്. 2018-ൽ കമ്പനി നൽകിയ ശരാശരി ശമ്പളം 228,651 ഡോളറായിരുന്നു. ജീവനക്കാർക്ക് നൽകിയ അധിക ബോണസിന് പുറമേ ലോകമെമ്പാടുമുള്ള 30 രാജ്യങ്ങളിലെ ചെറുകിട ബിസിനസുകൾക്കായി 10 കോടി ഡോളർ സഹായം നൽകുമെന്നും ഫേസ്ബുക്ക് അറിയിച്ചിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്