ആപ്പ്ജില്ല

ബാങ്കുകളുടെ വ്യാജ ആപ്പ് ഉപഭോക്താക്കളുടെ വിവരങ്ങൾ കവര്‍ന്നെന്ന് റിപ്പോര്‍ട്ട്

ഐടി സെക്യൂരിറ്റി കമ്പനി ആയ സോഫോസ് ലാബ്സ് നടത്തിയ പുതിയ പഠനത്തിൻ്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്

Samayam Malayalam 24 Oct 2018, 12:18 pm
ബാങ്കുകളുടെ വ്യാജ ആപ്പ് ഉപഭോക്താക്കളുടെ വിവരങ്ങൾ കവര്‍ന്നിരിക്കാമെന്ന് റിപ്പോര്‍ട്ട്. എസ്ബിഐ, ഐസിഐസിഐ, ആക്സിസ് ബാങ്ക്, സിറ്റി തുടങ്ങിയ മുൻനിര ബാങ്കുകളുടെ പേരിൽ ലഭ്യമായ വ്യാജ ബാങ്ക് ആപ്ലിക്കേഷനുകൾ ഉപഭോക്താക്കളുടെ വിവരങ്ങൾ കവര്‍ന്നിട്ടുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. മേൽപ്പറഞ്ഞ ബാങ്കുകളുടെ വ്യാജന്മാരെ ഗൂഗിൾ പ്ലേ ആപ്ലിക്കേഷനിൽ ലഭ്യമാണ്. ഐടി സെക്യൂരിറ്റി കമ്പനി ആയ സോഫോസ് ലാബ്സ് നടത്തിയ പുതിയ പഠനത്തിൻ്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.
Samayam Malayalam ബാങ്കുകളുടെ വ്യാജ ആപ്പ് ഉപഭോക്താക്കളുടെ വിവരങ്ങൾ കവര്‍ന്നെന്ന് റിപ്പോര്‍ട്ട്
ബാങ്കുകളുടെ വ്യാജ ആപ്പ് ഉപഭോക്താക്കളുടെ വിവരങ്ങൾ കവര്‍ന്നെന്ന് റിപ്പോര്‍ട്ട്


വ്യാജ ആപ്പുകളിലെ മാൽവെയര്‍ ഉപഭോക്താക്കളുടെ അക്കൗണ്ടിൻ്റെ സുരക്ഷാ കവചം പൊട്ടിച്ച് ക്രെഡിറ്റ്-ഡെബിറ്റ് കാര്‍ഡ് വിവരങ്ങൾ കൈയ്യടക്കിയിട്ടുണ്ടാകുമെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. എന്നാൽ ഇപ്പറഞ്ഞ ബാങ്കുകളുമായി ബന്ധപ്പെട്ടപ്പോൾ ഇതുവരെ അങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്നാണ് വ്യക്തമാക്കുന്നത്. എന്നാൽ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ബാങ്കുകൾ ഇക്കാര്യത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്