ആപ്പ്ജില്ല

ഓർഡർ ചെയ്ത് 90 മിനിറ്റിനുള്ളിൽ ഡെലിവറി; പുത്തൻ സർവീസുമായി ഫ്ലിപ്കാർട്ട്

പലചരക്ക്, പാലുൽപന്നങ്ങൾ, മീറ്റ്, മൊബൈൽ, ഇലക്ട്രോണിക്സ് ആക്സസറീസ്, സ്റ്റേഷനറി, ഹോം ആക്സസറീസ് എന്നിങ്ങനെ രണ്ടായിരത്തിലധികം ഉത്പന്നങ്ങളാണ് ഫ്ലിപ്കാർട്ട് ക്വിക്കിന്റെ ആദ്യ ഘട്ടത്തിൽ ഉൾപ്പെടുത്തുക.

Samayam Malayalam 28 Jul 2020, 3:22 pm
ബെംഗളൂരു: ഓർഡർ ചെയ്ത് 90 മിനിറ്റിനുള്ളിൽ സാധനങ്ങൾ വീട്ടിലെത്തിക്കുന്ന പുതിയ സേവനത്തിന് ഫ്ലിപ്കാർട്ട് തുടക്കമിട്ടു. ഫ്ലിപ്കാർട്ട് ക്വിക്ക് എന്ന് പേരിട്ടിരിക്കുന്ന സേവനം പരീക്ഷണാടിസ്ഥാനത്തിൽ ബെംഗളൂരുവലിലാണ് ആദ്യം ആരംഭിക്കുക. തുടർന്ന് ആറ് നഗരങ്ങളിലോളം സൗകര്യം വിപുലീകരിക്കാനും ഫ്ലിപ്കാർട്ട് പദ്ധതിയിടുന്നുണ്ട്. പലചരക്ക്, പാലുൽപന്നങ്ങൾ, മീറ്റ്, മൊബൈൽ, ഇലക്ട്രോണിക്സ് ആക്സസറീസ്, സ്റ്റേഷനറി, ഹോം ആക്സസറീസ് എന്നിങ്ങനെ രണ്ടായിരത്തിലധികം ഉത്പന്നങ്ങളാണ് ഫ്ലിപ്കാർട്ട് ക്വിക്കിന്റെ ആദ്യ ഘട്ടത്തിൽ ഉൾപ്പെടുത്തുക.
Samayam Malayalam Flipkart Quick


ഉപയോക്താക്കൾക്ക് സമയപരിധിയില്ലാതെ എപ്പോൾ വേണമെങ്കിലും സാധനങ്ങൾ ഓർഡർ ചെയ്യാനാകും. രാവിലെ 6 മുതൽ അർദ്ധരാത്രി വരെ ഓർഡറുകൾ ഡെലിവർ ചെയ്യുന്നതായിരിക്കും. മിനിമം ഡെലിവറി ഫീസ് 29 രൂപ മുതൽ ആരംഭിക്കുന്നു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇതൊരു മികച്ച മാതൃകയാണെന്ന് ഫ്ലിപ്കാർട്ട് വൈസ് പ്രസിഡന്റ് സന്ദീപ് കാർവ പറഞ്ഞു. കാരണം വലിപ്പച്ചെറുപ്പമില്ലാതെ എല്ലാവരും അടുത്തുള്ള പലച്ചരക്ക് കടകളിൽനിന്ന് സാധനം വാങ്ങിക്കാൻ തുടങ്ങിയിട്ടുണ്ട്. നാട്ടിലെ സാധാരണ കടകൾക്ക് ഇതൊരു മികച്ച അവസരമാണ്. ഫ്ലിപ്കാർട്ടുമായി ചേർന്ന് ബിസിനസ് ചെയ്യാൻ ചെറുകിട വ്യാപാരികൾക്ക് അവസരമൊരുക്കുന്നതാണ് പുതിയ പദ്ധതിയെന്നും സന്ദീപ് കാർവ കൂട്ടിച്ചേർത്തു.

Also Read: സ്വന്തമായി ഒന്നിലധികം വീടുകളുണ്ടോ? നികുതി ആനുകൂല്യങ്ങൾ നേടാം, അറിയേണ്ട കാര്യങ്ങളിതാ

2016ൽ ഫ്ലിപ്കാർട്ട് ഇതേ പദ്ധതിക്ക് തുടക്കിമിട്ടിരുന്നു. എന്നാൽ ആവശ്യക്കാരില്ലാത്തതിനാലും മോശം മാർജിനും കാരണം നാല് മാസത്തിനുള്ളിൽ പദ്ധതി നിർത്തിവയ്ക്കുകയായിരുന്നു. പുതുതായി ബെംഗളൂരുവിലെ വൈറ്റ്ഫീൽഡ്, പനത്തൂർ, എച്ച്എസ്ആർ ലേഔട്ട്, ബിടിഎം ലേഔട്ട്, ബനശങ്കരി, കെആർപുരം, ഇന്ദിരാനഗർ എന്നിവയുൾപ്പെടെ തിരഞ്ഞെടുത്ത സ്ഥലങ്ങളിലാണ് ഫ്ലിപ്കാർട്ട് ക്വിക്ക് സേനവങ്ങൾ ലഭ്യമാക്കുക.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്