ആപ്പ്ജില്ല

ഗോ എയര്‍ ഒക്ടോബര്‍ 11 മുതല്‍ വിദേശ വിമാന സര്‍വീസ് രംഗത്തേയ്ക്ക്

എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്സ്പ്രസ്, ജെറ്റ് എയര്‍വെയ്സ്, ഇന്‍ഡിഗോ, സ്പൈസ്ജെറ്റ് തുടങ്ങിയ കമ്പനികള്‍ ആണ് നിലവില്‍ വിദേശ വിമാന സര്‍വീസുകള്‍ നടത്തുന്നത്.

Samayam Malayalam 31 Aug 2018, 4:56 pm
മുംബൈ: തദ്ദേശീയ വിമാന കമ്പനിയായിരുന്ന ഗോ എയര്‍ അന്താരാഷ്ട വിമാന സര്‍വീസ് രംഗത്തേയ്ക്കും. രാജ്യത്തിനകത്ത് വിജയകരമായ പതിമൂന്ന് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് ഗോ എയര്‍ വിദേശരാജ്യങ്ങളിലേയ്ക്ക് വിമാന സര്‍വീസ് നടത്തുന്നത്. ഒക്ടോബര്‍ 11 മുതല്‍ പുതിയ സര്‍വീസ് പ്രവര്‍ത്തനമാരംഭിക്കും.
Samayam Malayalam goair


ഇതോടെ വിദേശ സര്‍വീസ് നടത്തുന്ന ആറാമത്തെ വിമാനക്കമ്പനിയായി ഗോ എയര്‍ മാറും. ന്യൂഡല്‍ഹി, മുംബൈ എന്നിവിടങ്ങളില്‍ നിന്നും തായ്ലാന്‍ഡിലെ ഫുകേത് സിറ്റിയിലേയ്ക്കുള്ള സര്‍വീസ് ആയിരിക്കും ഇതെന്ന് ഗോ എയര്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ കോര്‍ണലിസ് റൈസ്വിജിക്ക് പറഞ്ഞു. തുടര്‍ന്ന് അധികം വൈകാതെ ബാംഗ്ലൂര്‍- മാലി വിമാനങ്ങളും ഉണ്ടാവും.

2005 നവംബര്‍ മാസം മുതലാണ്‌ ഗോ എയര്‍ ഇന്ത്യയില്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്. എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്സ്പ്രസ്, ജെറ്റ് എയര്‍വെയ്സ്, ഇന്‍ഡിഗോ, സ്പൈസ്ജെറ്റ് തുടങ്ങിയ കമ്പനികള്‍ ആണ് നിലവില്‍ വിദേശ വിമാന സര്‍വീസുകള്‍ നടത്തുന്നത്.

ഇന്ത്യയില്‍ നിന്നുമുള്ള ടൂറിസ്റ്റുകളുടെ എണ്ണം കണക്കിലെടുത്താണ് ഫുകേത്, മാലി എന്നിവിടങ്ങളിലേയ്ക്ക് സര്‍വീസുകള്‍ ആരംഭിക്കുന്നത്. മുംബൈയില്‍ നിന്നും ഫുകേതിലേയ്ക്ക് ആഴ്ചയില്‍ മൂന്നു നേരിട്ടുള്ള ഫ്ലൈറ്റ് സര്‍വീസുകളും മുംബൈയില്‍ നിന്നും മാലിയിലേയ്ക്ക് ആഴ്ചയില്‍ മൂന്നു സര്‍വീസുകളും ആണ് ഉള്ളത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്