ആപ്പ്ജില്ല

സ്വർണവില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിൽ; പവന് 20,800 രൂപ

കഴിഞ്ഞ ദിവസങ്ങളിലായാണ് സ്വര്‍ണവിലയിൽ തുടര്‍ച്ചയായ ഇടിവ് രേഖപ്പെടുത്തുന്നത്

TNN 13 Dec 2017, 5:37 pm
കൊച്ചി: സ്വര്‍ണ വില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിൽ വ്യാപാരം പുരോഗമിക്കുന്നു. കഴിഞ്ഞ ദിവസങ്ങളിലായാണ് സ്വര്‍ണവിലയിൽ തുടര്‍ച്ചയായ ഇടിവ് രേഖപ്പെടുത്തുന്നത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് കഴിഞ്ഞദിവസങ്ങളിലും വ്യാപാരം നടന്നത്. തിങ്കളാഴ്ച രാവിലെ പവന് 21,240 രൂപയിലാണ് വ്യാപാരം ആരംഭിച്ചത്. എന്നാൽ ഇന്നലെയോടെ പവന് 440 രൂപ ഇടിഞ്ഞ് 20,800 ലെത്തിയാണ് വ്യാപാരം തുടരുന്നത്. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കാണിത്. ഇതേ നിരക്കിലാണ് ഇന്നും വ്യാപാരം പുരോഗമിക്കുന്നത്.
Samayam Malayalam gold price decreased in kerala
സ്വർണവില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിൽ; പവന് 20,800 രൂപ


ഗ്രാമിന് 55 രൂപ കുറഞ്ഞ് 2,600 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ആഗോള വിപണിയിൽ സ്വര്‍ണ വില ഇടിയുന്നതിനാലാണ് ആഭ്യന്തര വിപണിയിലും സ്വർണ വിലയിൽ ഇടിവുണ്ടാകുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്