ആപ്പ്ജില്ല

സ്വര്‍ണ വിലയിൽ ഇടിവ്; പവന് 22,760 രൂപ

ആറു ദിവസത്തോളം പവൻ വില മാറ്റമില്ലാതെ തുടര്‍ന്ന ശേഷമാണ് ഇന്നലെ സ്വര്‍ണ വിലയിൽ വര്‍ധനവ് ഉണ്ടായത്

Samayam Malayalam 4 Apr 2018, 12:04 pm
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ വിലയിൽ ഇടിവ് രേഖപ്പെടുത്തി. ഇന്നലെ പവന് 240 രൂപ വര്‍ധിച്ച് 22,840 രൂപയിലെത്തിയിരുന്നു. ഇന്ന് പവന് 80 രൂപ ഇടിഞ്ഞ് 22,760 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ആറു ദിവസത്തോളം പവൻ വില മാറ്റമില്ലാതെ തുടര്‍ന്ന ശേഷമാണ് ഇന്നലെ സ്വര്‍ണ വിലയിൽ വര്‍ധനവ് ഉണ്ടായത്. ഒന്നാം തീയതി പവന് 22,600 രൂപയിൽ തുടര്‍ന്ന സ്വര്‍ണ വില കഴിഞ്ഞ ദിവസം വ്യാപാര മണിക്കൂറുകളുടെ തുടക്കത്തിൽ 160 രൂപ വര്‍ധിച്ച് 22,760 രൂപിലെത്തിയിരുന്നു, തുടര്‍ന്ന് പവന് 80 രൂപ കൂടി വര്‍ധിച്ചാണ് 22,840 രൂപയിലെത്തിയത്. ആ മാസത്തെ ഏറ്റവും ഉയര്ർന്ന നിരക്കായിരുന്നു ഇത്. തുടര്‍ന്നാണ് ഇന്ന് ഇടിവുണ്ടായത്.
Samayam Malayalam സ്വര്‍ണ വിലയിൽ ഇടിവ്; പവന് 22,760 രൂപ
സ്വര്‍ണ വിലയിൽ ഇടിവ്; പവന് 22,760 രൂപ


ഗ്രാമിന് 2,845 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ആഗോള വിപണിയിൽ സ്വര്‍ണ വിലയിൽ വ്യതിയാനം ഉണ്ടായതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്