ആപ്പ്ജില്ല

ഈവര്‍ഷം അവസാനംവരെ ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാം; അറിയിപ്പുമായി ഫേസ്ബുക്കും ഗൂഗിളും

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജൂലൈ ഒന്നുവരെ ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാമെന്നാണ് ഗൂഗിൾ നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ ഈ സൗകര്യം അടുത്ത ഏഴുമാസത്തേക്ക് കൂടി കമ്പനി നീട്ടിയിരിക്കുകയാണ്.

Samayam Malayalam 8 May 2020, 3:07 pm
വാഷിങ്ടൺ: ഈവര്‍ഷം അവസാനംവരെ ജീവനക്കാരെ വീട്ടിലിരുന്ന് ജോലി ചെയ്യാൻ അനുവദിക്കുമെന്ന് അറിയിച്ച് ഫേസ്ബുക്കും ഗൂഗിളും രംഗത്ത്. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജൂലൈ ഒന്നുവരെ ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാമെന്നാണ് ഗൂഗിൾ നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ ഈ സൗകര്യം അടുത്ത ഏഴുമാസത്തേക്ക് കൂടി നീട്ടിയിരിക്കുകയാണ് കമ്പനി. ജൂലൈയിൽ ഓഫീസിലേക്ക് മടങ്ങുന്ന
Samayam Malayalam google and facebook extent work from home facility till year end
ഈവര്‍ഷം അവസാനംവരെ ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാം; അറിയിപ്പുമായി ഫേസ്ബുക്കും ഗൂഗിളും

ജീവനക്കാർക്ക് മെച്ചപ്പെട്ട സുരക്ഷാ നടപടികൾ ഏർപ്പെടുത്തുമെന്നും ഗൂഗിൾ ചീഫ് എക്സിക്യൂട്ടീവ് സുന്ദർ പിച്ചായ് അറിയിച്ചു.

ജൂലായ് ആറിന് ഓഫീസുകള്‍ തുറന്ന് പ്രവർത്തിക്കുമെങ്കിലും വര്‍ഷവസാനംവരെ ജീവനക്കാര്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാമെന്ന് ഫേസ്ബുക്ക് അറിയിച്ചു. ഇതോടെ ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള അവസരം നീട്ടി നല്‍കിയ ആദ്യത്തെ ടെക് സ്ഥാപനങ്ങളിലൊന്നായി ഫേസ്ബുക്ക് മാറി. ഇതുകൂടാതെ വീടുകളിൽനിന്ന് ജോലി ചെയ്യുന്നവർക്ക് കമ്പനി 1000 ഡോളർ (ഏകദേശം 75000 രൂപ) ബോണസ് ആയി നൽകുകയും ചെയ്തു.

Also Read: ലോക്ക് ഡൗൺ: 15 രാജ്യങ്ങളിലേക്ക് സ്പീഡ് പോസ്റ്റ് സേവനം ലഭ്യമാക്കി തപാല്‍ വകുപ്പ്

മാര്‍ച്ച് തുടക്കം മുതലാണ് ജീവനക്കാര്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള സൗകര്യം ഫേസ്ബുക്ക് ഒരുക്കിയത്. അതേസമയം ഓഫീസുകള്‍ തുറക്കുന്നതുസംബന്ധിച്ച് ഔദ്യോഗികമായി പ്രഖ്യാപനങ്ങളൊന്നുംതന്നെ ഇതുവരെ ഫേസ്ബുക്കിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. 2021വരെ അമ്പതോ അതിലധികമോ വ്യക്തികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള എല്ലാ ഔദ്യോഗിക കോണ്‍ഫറന്‍സുകളും ഫേസ്ബുക്ക് റദ്ദാക്കിയിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്