ആപ്പ്ജില്ല

ബിസിനസ്സിലെ തട്ടിപ്പ് ഫോൺ കോളുകൾ തടയാൻ ​ഗൂ​ഗിളിന്റെ 'വെരിഫൈഡ് കോള്‍സ്' ഫീച്ചര്‍

ഗൂഗിളിന്റെ ഫോണ്‍ ആപ്ലിക്കേഷനിലാണ് 'വെരിഫൈഡ് കോള്‍സ്' എന്ന് വിളിക്കുന്ന ഈ പുതിയ സൗകര്യം ഒരുക്കിയിട്ടുള്ളത്. ഇതുവഴി അലോസരപ്പെടുത്തുന്ന മാര്‍ക്കറ്റിംഗ് കോളുകളെ തടയാനാകുമെന്ന് കമ്പനി പറയുന്നു.

Samayam Malayalam 28 Jun 2020, 10:05 am
ഡൽഹി: വ്യാപാര സ്ഥാപനങ്ങളിൽനിന്ന് വരുന്ന ഫോൺ കോളുകൾ എടുക്കാതെ തന്നെ അവരെന്തിനാണ് വിളിക്കുന്നതെന്ന് ഇനി നിങ്ങൾക്ക് എളുപ്പത്തിൽ അറിയാനാകും. എങ്ങനെയെന്നല്ലേ? ഗൂഗിൾ ആണ് ഈ പുത്തൻ സംവിധാനത്തിന് പിന്നിൻ. ഗൂഗിളിന്റെ ഫോണ്‍ ആപ്ലിക്കേഷനിലാണ് 'വെരിഫൈഡ് കോള്‍സ്' എന്ന് വിളിക്കുന്ന ഈ പുതിയ സൗകര്യം ഒരുക്കിയിട്ടുള്ളത്. ഇതുവഴി അലോസരപ്പെടുത്തുന്ന മാര്‍ക്കറ്റിംഗ് കോളുകളെ തടയാനാകുമെന്ന് കമ്പനി പറയുന്നു.
Samayam Malayalam googles phone app new feature verified calls helps us to know why a business establishment is calling
ബിസിനസ്സിലെ തട്ടിപ്പ് ഫോൺ കോളുകൾ തടയാൻ ​ഗൂ​ഗിളിന്റെ 'വെരിഫൈഡ് കോള്‍സ്' ഫീച്ചര്‍


'ആന്‍ഡ്രോയിഡ് പോലീസ്' എന്ന വെബ്‌സൈറ്റാണ് ഈ പുതിയ ഫീച്ചറിനെ കുറിച്ച് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. ഈ വെരിഫൈഡ് കോള്‍സ് സംവിധാനം ഉപയോഗിക്കണമെങ്കിൽ വാണിജ്യ സ്ഥാപനങ്ങള്‍ ഗൂഗിളിന്റെ വെരിഫിക്കേഷൻ പ്രോസസ് പൂർത്തിയാക്കണം. ഇതിനായി ഫോണ്‍ വിളി സംബന്ധിച്ച വിവരങ്ങള്‍ ആദ്യം ഗൂഗിള്‍ സെര്‍വറിലേക്ക് അയക്കണം. അതായത്, വിളിക്കുന്നയാളുടെ ഫോൺ നമ്പർ, കോൾ ലഭിക്കേണ്ടയാളുടെ ഫോൺ നമ്പർ, എന്തിനാണ് വിളിക്കുന്നത് എന്നീ വിവരങ്ങൾ. ഈ വിവരങ്ങൾ ഗൂഗിള്‍ ഫോണ്‍ ആപ്പിലൂടെ ഉപയോക്താക്കളെ അറിയിക്കും. ഈ വെരിഫൈഡ് കോളുകള്‍ക്ക് വാണിജ്യ സ്ഥാപനത്തിന്റെ ലോഗോയും ഉണ്ടായിരിക്കും.

Also Read: പെട്രോൾ, ഡീസൽ വിലയിൽ മാറ്റമില്ല

ചുരുക്കി പറഞ്ഞാല്‍ വാണിജ്യ സ്ഥാപനങ്ങള്‍ക്ക് അവരുടെ ഔദ്യോഗിക ഫോണ്‍ വിളിയാണെന്ന് ഉപഭോക്താക്കളെ അറിയിക്കാനും ഫോണ്‍ വിളിക്കുന്നതിന്റെ കാരണം മുന്‍കൂട്ടി വ്യക്തമാക്കാനും ഇതുവഴി സാധിക്കും. പുതിയ ഫീച്ചർ വഴി വാണിജ്യ ആവശ്യങ്ങള്‍ക്കായുള്ള കോളുകള്‍ സംബന്ധിച്ച സ്ഥിരീകരിച്ച വിവരങ്ങള്‍ ഉപഭോക്താക്കൾക്കും ലഭ്യമാകുന്നു. ഫോണ്‍ കോള്‍ ലഭിക്കുന്നവര്‍ക്ക് കമ്പനിയുടെ പേര്, വിളിക്കുന്നതിനുള്ള കാരണം എന്നിങ്ങനെയുള്ള വിവരങ്ങൾ അറിയാനാകും.

ഗൂഗിളിന്റെ വെരിഫൈഡ് കോളുകള്‍ ഫോണ്‍ ആപ്ലിക്കേഷനില്‍ പ്രവര്‍ത്തനക്ഷമമായിരിക്കും. ഇത് ഉപയോക്താക്കള്‍ക്ക് ആവശ്യാനുസരണം ഒഴിവാക്കാനുള്ള ഓപ്ഷനും ഉണ്ട്. അതേസമയം ഉപയോക്താക്കളെ സംബന്ധിക്കുന്ന പ്രധാനപ്പെട്ട വിവരങ്ങളൊന്നും വാണിജ്യ പങ്കാളികളുമായി പങ്കുവയ്ക്കുകയോ അവ ശേഖരിച്ച് വയ്ക്കുകയോ ചെയ്യില്ലെന്ന് ഗൂഗിള്‍ പറയുന്നു. സ്ഥിരീകരണത്തിന് ശേഷം മിനിറ്റുകൾക്കുള്ളിൽ ഉപഭോക്താവിന്റെ ഫോൺ നമ്പറും കോൾ കാരണവും സെർവറിൽ നിന്ന് ഇല്ലാതാക്കുമെന്നും കമ്പനി അറിയിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്