ആപ്പ്ജില്ല

പണമില്ലാതെ ചെക്ക് മടങ്ങുന്നത് ക്രിമിനൽ കുറ്റംതന്നെ; ഭേ​ദ​ഗതി വേണ്ടെന്ന് വച്ചേക്കും

ചെക്കുകൾ മടങ്ങുന്നത് ക്രിമിനൽ കുറ്റമായി തന്നെ തുടരും.വണ്ടിച്ചെക്ക് കേസുകൾക്ക് പിഴ ഈടാക്കി ജയിൽ ശിക്ഷ ഒഴിവാക്കുന്നതിനുള്ള ഭേ​ദ​ഗതിയാണ് സർക്കാർ വേണ്ടെന്ന് വച്ചേക്കുക.

Samayam Malayalam 12 May 2021, 6:39 pm
കൊച്ചി: ബാങ്ക് അക്കൗണ്ടിൽ പണമില്ലാതെ ചെക്കുകൾ മടങ്ങുന്നത് ക്രിമിനൽ കുറ്റമായി തന്നെ തുടരും. പിഴ ഈടാക്കി ജയിൽ ശിക്ഷ ഒഴിവാക്കുന്നതിനുള്ള ഭേദഗതി സർക്കാർ വേണ്ടെന്ന് വച്ചേക്കും. വണ്ടിച്ചെക്ക് കേസുകൾ ക്രിമിനൽ കേസിൽ ഉൾപ്പെടുത്താതെ നിയമം പരിഷ്‌കരിച്ച് സിവിൽ കേസിൽ ഉൾപ്പെടുത്താനുള്ള ഭേദഗതി കൊണ്ടുവരാനായിരുന്നു സർക്കാർ നേരത്തെ പദ്ധതിയിട്ടിരുന്നത്.
Samayam Malayalam പണമില്ലാതെ ചെക്ക് മടങ്ങുന്നത് ക്രിമിനൽ കുറ്റംതന്നെ; ഭേ​ദ​ഗതി വേണ്ടെന്ന് വച്ചേക്കും
പണമില്ലാതെ ചെക്ക് മടങ്ങുന്നത് ക്രിമിനൽ കുറ്റംതന്നെ; ഭേദഗതി വേണ്ടെന്ന് വച്ചേക്കും


നിലവിലുള്ള‌‌‌‌ ചട്ടം തുടരണമെന്നാവശ്യം വ്യാപകമായതോടെയാണ് നിയമഭേഗതി സർക്കാർ വേണ്ടെന്ന് വയ്ക്കാൻ സർക്കാർ തീരുമാനിച്ചത്. നിയമം പരിഷ്‌കരിക്കാനുള്ള നീക്കത്തിനെതിരെ പല കോണിൽനിന്ന് എതിർപ്പുകളും ഉയർന്നിരുന്നു. സിവിൽ കേസിൽ ഉൾപ്പെടുത്തിയാൽ ചെക്ക് കേസുകളുടെ ഗൗരവം നഷ്ടപ്പെടുമെന്നും ചെക്കുമായി ബന്ധപ്പെട്ട സാമ്പത്തിക പ്രതിബദ്ധത കുറയുമെന്നും ഇത് കേസുകളും എണ്ണം കൂടുന്നതിന് കാരണമാകുമെന്നമാണ് വിലയിരുത്തല്‍.

Also Read: ഗൂഗിൾ പേ വഴി ഇനി വിദേശത്തുനിന്നും ഇന്ത്യയിലേക്ക് പണമയക്കാം

നടപടികളിലെ ചെറിയ വീഴ്ചകളും മറ്റും പരിഗണിച്ച് വ്യാപാരികളെ കുറ്റവാളികളായി ചിത്രീകരിക്കുന്ന സാഹചര്യം ഒഴിവാക്കുകയായിരുന്നു നിയമ ഭേദഗതിയുടെ ലക്ഷ്യം. ഇത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുന്നതിന് സുപ്രീംകോടതി നിയമിച്ച വിദഗ്ധ സമിതിയോട് സർക്കാർ അഭിപ്രായം തേടിയിട്ടുണ്ട്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ബാങ്കിങ് റെഗുലേഷൻ ആക്ട്, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആക്ട്, നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്‌സ് ആക്ട് എന്നിവ ഉൾപ്പടെയുള്ള നിയമങ്ങൾ പരിഷ്‌കരിക്കുന്നതിന് സർക്കാർ പൊതുജനങ്ങളില്‍ നിന്ന് അഭിപ്രായം തേടിയിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്