ആപ്പ്ജില്ല

നാല് ശതമാനം പലിശയ്ക്ക് കാര്‍ഷിക വായ്പ

കര്‍ഷകര്‍ക്ക് ഒരു വര്‍ഷത്തേക്ക് മൂന്നു ലക്ഷം രൂപവരെയാണ് ഇങ്ങനെ വായ്പ നല്‍കുക. ഏഴ് ശതമാനം പലിശയിലാണ് വായ്പ ആദ്യം അനുവദിക്കുക. കൃത്യമായി തിരിച്ചടച്ചാല്‍ പലിശയില്‍ മൂന്നു ശതമാനം ഇളവ് ലഭിക്കും.

TNN 6 Jul 2016, 1:09 pm
കാര്‍ഷിക വായ്പ നാല് ശതമാനം പലിശയ്ക്ക് നല്‍കാന്‍ കേന്ദ്രമന്ത്രിസഭാ തീരുമാനം. കര്‍ഷകര്‍ക്ക് ഒരു വര്‍ഷത്തേക്ക് മൂന്നു ലക്ഷം രൂപവരെയാണ് ഇങ്ങനെ വായ്പ നല്‍കുക. ഏഴ് ശതമാനം പലിശയിലാണ് വായ്പ ആദ്യം അനുവദിക്കുക. കൃത്യമായി തിരിച്ചടച്ചാല്‍ പലിശയില്‍ മൂന്നു ശതമാനം ഇളവ് ലഭിക്കും.
Samayam Malayalam govt approves short term crop loans up to rs 3 lakh at subsidised rate of 4 per cent
നാല് ശതമാനം പലിശയ്ക്ക് കാര്‍ഷിക വായ്പ


കല്‍ക്കട്ട, ബോംബെ, മദ്രാസ് ഹൈക്കോടതികളുടെ പേര് യഥാക്രമം കൊല്‍ക്കത്ത ഹൈക്കോടതി, മുംബൈ ഹൈക്കോടതി, ചെന്നൈ ഹൈക്കോടതി എന്നാക്കി മാറ്റാനും മന്ത്രിസഭ തീരുമാനിച്ചു. ആക്സിസ് ബാങ്കിലെ വിദേശ നിക്ഷേപ പരിധി 62 ശതമാനത്തില്‍ നിന്ന് 74 ശതമാനമായി ഉയര്‍ത്തി. ധാന്യങ്ങളുടെ ഇറക്കുമതിക്ക് മൊസാംബിക്കുമായുള്ള ദീര്‍ഘകാല കരാറിനും മന്ത്രിസഭ അംഗീകാരം നല്‍കി. ടെലികോം മന്ത്രി രവിശങ്കര്‍ പ്രസാദ് വാര്‍ത്താസമ്മേളനത്തിലാണ് തീരുമാനങ്ങള്‍ വിശദീകരിച്ചത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്