ആപ്പ്ജില്ല

ഡ്രോണുകള്‍ ഉപയോഗിച്ചുള്ള ഇന്ത്യയുടെ ഡിജിറ്റല്‍ മാപ്പിങ് വരുന്നു. ഇതിനായി സര്‍ക്കാരിന്‍റെ 1,000 കോടി രൂപയുടെ പദ്ധതി

നൂതന ഡിജിറ്റല്‍ മാപ്പിങ് വരുന്നതോടെ നഗരാസൂത്രണം, പുതിയ പ്രോജക്ടുകളുടെ നിര്‍വഹണം എന്നിവയെല്ലാം കൂടുതല്‍ എളുപ്പമാകും.

Samayam Malayalam 17 Sept 2019, 12:03 pm
ഡ്രോണുകള്‍ ഉപയോഗിച്ചുള്ള ഇന്ത്യയുടെ ഡിജിറ്റല്‍ മാപ്പിങ്ങിനായി സര്‍ക്കാരിന്‍റെ 10,00 കോടി രൂപയുടെ പദ്ധതി. സ്ഥല വിവരങ്ങളും മറ്റും കൃത്യമായി അടയാളപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് നടപടി. ഭൂമിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍, റോഡ് നെറ്റ് വര്‍ക്ക് എന്നിവഉള്‍പ്പെടെ എല്ലാം പുതിയ സര്‍വേയില്‍ ഉള്‍പ്പെടുത്തും.
Samayam Malayalam drone.

ഹൈ റെസല്യൂഷന്‍ 3 ഡി മാപ്പിങ്ങിന്‍റെ സാധ്യതകളാണ് ഇതിനായി പരീക്ഷിക്കുന്നത്.

അഞ്ച് വര്‍ഷമാകും സര്‍വേ പൂര്‍ത്തീകരിക്കാന്‍ വേണ്ടി വരിക.സര്‍വേ ഓഫ് ഇന്ത്യ ഡിപ്പാര്‍ട്ട്മെന്‍റിനെയാണ് വിവരങ്ങള്‍ ശേഖരിക്കാന്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്. നിലവില്‍
മഹാരാഷ്ട്ര, കര്‍ണാടക, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഡിജിറ്റല്‍ സര്‍വേ തുടങ്ങിക്കഴിഞ്ഞു. കൂടുതല്‍ സര്‍ക്കാര്‍ ഫണ്ട് കിട്ടുന്നതിന് അനുസൃതമായി പദ്ധതി കൂടുതല്‍ സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കും. ഇതിനു മുന്നോടിയായി നേരിട്ടുള്ള മറ്റൊരു സര്‍വേയും പൂര്‍ത്തീകരിക്കും.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്