ആപ്പ്ജില്ല

ജി.എസ്.ടി വാര്‍ഷിക റിട്ടേണ്‍ ഫയലിങ് ലഘൂകരിക്കും

രണ്ടു കോടി രൂപയില്‍ താഴെ വിറ്റുവരവുള്ള ചെറുകിട സംരംഭകര്‍ക്ക് ജി.എസ്.ടി.ആര്‍-9 ഓപ്ഷണലായി സമര്‍പ്പിച്ചാല്‍ മതിയാകും.

Authored byകാർത്തിക് കെ കെ | Samayam Malayalam 6 Dec 2022, 6:18 pm
ജി.എസ്.ടി കൗണ്‍സില്‍ ജി.എസ്.ടി വാര്‍ഷിക റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള നടപടികള്‍ ലഘൂകരിക്കും.
Samayam Malayalam GST Annual Return
GST (പ്രതീകാത്മക ചിത്രം)

ജി.എസ്.ടി ആര്‍- 9 സമര്‍പ്പിക്കുന്നതിനുള്ള നടപടികള്‍ ആണ് ലഘൂകരിക്കുന്നത്.രണ്ട് കോടി രൂപയില്‍ താഴെ വിറ്റുവരവുള്ള ചെറുകിട സംരംഭകര്‍ക്ക് 2018-19 സാമ്പത്തിക വര്‍ഷങ്ങളില്‍
ജി.എസ്.ടി.ആര്‍-9, 9എ,9 സി തുടങ്ങിയ വാര്‍ഷിക റിട്ടേണ്‍ ഫോമുകള്‍ ഓപ്ഷണലായി സമര്‍പ്പിച്ചാല്‍ മതിയാകും. ജി.എസ്.ടി.ആര്‍ 9 റിട്ടേണ്‍ ഫയലിങ് ലഘൂകരിക്കുന്നതിനുള്ള കൂടുതല്‍ നടപടികള്‍ ഭാവിയില്‍ കൈക്കൊള്ളും.

ജി.എസ്.ടി വാര്‍ഷിക റിട്ടേണ്‍ ഫയലിങ്ങില്‍ വ്യക്തതയില്ലാത്തത് നിരവധി ചെറുകിട ബിസിനസുകാരെ ഉള്‍പ്പെടെ വലച്ചിരുന്നു. വിവിധ സംഘടനകള്‍ റിട്ടേണ്‍ സംവിധാനം ലഘൂകരിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതുവരെ 15 ശതമാനം വ്യാപാരികള്‍ മാത്രമാണ് റിട്ടേണ്‍ സമര്‍പ്പിച്ചിരുന്നത്.

അടുത്തിടെ 2017-18 ലെ ജി.എസ്.ടി വാര്‍ഷിക റിട്ടേണ്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി നവംബര്‍ 30 ആയി ജി.എസ്.ടി കൗണ്‍സില്‍ നീട്ടിയിരുന്നു. ആഗസ്റ്റ് 31-ല്‍ നിന്നാണ് തിയതി നവംബര്‍ 30 ആയി ഉയര്‍ത്തിയത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്