ആപ്പ്ജില്ല

വിപണി മൂല്യത്തിൽ കുതിപ്പുമായി എച്ച്ഡിഎഫ്സി ബാങ്ക്

എച്ച്ഡിഎഫ്സി ബാങ്കിൻറെ വിപണി മൂല്യം ഏഴു ലക്ഷം കോടി രൂപ കടന്നു. മൂല്യമേറിയ ആദ്യ 30 ആ ഗോള ധനകാര്യ സ്ഥാപനങ്ങളുടെ പട്ടികയിലേക്ക്

Samayam Malayalam 19 Dec 2019, 5:34 pm
മുംബൈ: എച്ച്ഡിഎഫ്സി ബാങ്ക് വിപണി മൂല്യം 10,000 കോടി ഡോള‍ര്‍ കടന്നു. ലോകത്തെ ഏറ്റവും മൂല്യമേറിയ കമ്പനികളുടെ പട്ടികയിൽ 110-ാം സ്ഥാനമാണ് ഇപ്പോൾ എച്ച്ഡിഎഫ്സി ബാങ്കിനുള്ളത്. ബ്ലൂംബെ‍ര്‍ഗിൻറെ കണക്ക് അനുസരിച്ച് ഇപ്പോൾ 109 കമ്പനികൾക്കാണ് 10,000 കോടി ഡോളറിൽ കൂടുതൽ വിപണി മൂല്യം ഉള്ളത്.
Samayam Malayalam HDFC Bank
HDFC Bank


Also Read: വിപണി മൂല്യം: ഇക്കൊല്ലം ഈ ഇന്ത്യൻ കമ്പനികളാണ് ഏറെ നേട്ടമുണ്ടാക്കിയത്!

രാജ്യത്ത് ഈ നേട്ടം കൈവരിയ്ക്കുന്ന മൂന്നാമത്തെ കമ്പനിയാണ് എച്ച്ഡിഎഫ്സി ബാങ്ക്. വിപണി മൂല്യത്തിൽ റിലയൻസ് ഇൻഡസ്ട്രീസിനും ടിസിഎസിനും തൊട്ടു പിന്നിലാണ് ഇപ്പോൾ എച്ച്ഡിഎഫ്സി ബാങ്ക്. 14,074 കോ‍‍‍ടി ഡോളറാണ് റിലയൻസിൻറെ വിപണി മൂല്യം. 11460 കോടി ഡോള‍റാണ് ടിസിഎസിൻറെ വിപണി മൂല്യം. ലോകത്തിലെ ഏറ്റവും മൂല്യമുള്ള ബാങ്ക്, ധനകാര്യ സ്ഥാപനങ്ങളുടെ പട്ടികയിൽ ഇപ്പോൾ 26-ാം സ്ഥാനമാണ് എച്ച്ഡിഎഫ്സി ബാങ്കിനുള്ളത്.

Also Read: റിലയൻസ് ഇൻഡസ്ട്രീസ് വിപണി മൂല്യം പത്തു ലക്ഷം കോടി രൂപ കടന്നു

രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്സി മുംബൈ, മഹാരാഷ്ട്ര എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് പ്രവ‍ര്‍ത്തിക്കുന്നത്. ആസ്തി കണക്കാക്കുമ്പോൾ രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കാണിത്. 2,764 നഗരങ്ങളിലായി 5,130 ശാഖകളാണ് ബാങ്കിനുള്ളത്. 104,154 ജീവനക്കാരോളമാണ് ബാങ്കിനുള്ളത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്