ആപ്പ്ജില്ല

വൻ നേട്ടം കൊയ്ത് എച്ച്ഡിഎഫ്സി ബാങ്ക്; അറ്റാദായത്തിൽ 18.17 ശതമാനം വർധന

എച്ച്ഡിഎഫ്‌സിയുടെ നാലാംപാദത്തിലെ അറ്റാദായത്തിൽ 18.17ശതമാനം വർധന. 8,186.51 കോടി രൂപയാണ് മാർച്ച് പാദത്തിലെ ബാങ്കിന്റെ ലാഭം. മുൻവർഷം ഇതേപാദത്തിൽ 6,927.69 കോടി രൂപയായിരുന്നു അറ്റാദായം.

Samayam Malayalam 18 Apr 2021, 7:04 pm
മുംബൈ: രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്സി ബാങ്ക് നാലാം പാദത്തിൽ‌ വൻ നേട്ടം കൊയ്തതായി റിപ്പോർട്ട്. എച്ച്ഡിഎഫ്‌സിയുടെ നാലാംപാദത്തിലെ അറ്റാദായത്തിൽ 18.17ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്. 8,186.51 കോടി രൂപയാണ് മാർച്ച് പാദത്തിലെ ബാങ്കിന്റെ ലാഭം. മുൻവർഷം ഇതേകാലയളവിൽ ബാങ്ക് നേടിയത് 6,927.69 കോടി രൂപയോളമാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നു. അതേസമയം മുൻപാദത്തിൽ ബാങ്കിന്റെ അറ്റാദായത്തിൽ വൻ ഇടിവാണ് രേഖപ്പെടുത്തിയത്. 6.5 ശതമാനം ഇടിഞ്ഞ് ബാങ്കിന്റെ അറ്റാദായം 8,758 കോടി രൂപയായി ചുരുങ്ങിയിരുന്നു.
Samayam Malayalam വൻ നേട്ടം കൊയ്ത് എച്ച്ഡിഎഫ്സി ബാങ്ക്; അറ്റാദായത്തിൽ 18.17ശതമാനം വർധന
വൻ നേട്ടം കൊയ്ത് എച്ച്ഡിഎഫ്സി ബാങ്ക്; അറ്റാദായത്തിൽ 18.17ശതമാനം വർധന


ബാങ്കിന്റെ അറ്റപലിശയിനത്തിലുള്ള വരുമാനത്തിലും നാലാം പാദത്തിൽ വൻ നേട്ടമാണ് രേഖപ്പെടുത്തിയത്. 12.6 ശതമാനം വർധനവോടെ 17,120 കോടി രൂപയാണ് അറ്റപലിശയിനത്തിലുള്ള വരുമാനം. മുൻവർഷമിത് 5,204 കോടി രൂപയായിരുന്നു‍. നാലം പാദത്തിൽ ബാങ്കിന്റെ പലിശേതര വരുമാനത്തിലും കുതിച്ചുചാട്ടമുണ്ടായി. 26 ശതമാനത്തോളം വർധനവാണ് പലിശേതര വരുമാനത്തിൽ രേഖപ്പെടുത്തിയത്. മുൻവർഷം പലിശേതര വരുമാനം 21,236 കോടി രൂപയായിരുന്നു. ഇത് 24,713 രൂപയായി ഉയർന്നു.

Also Read: ഓഹരി വില്‍പനയിലൂടെ ഇസാഫ് ബാങ്ക് 162 കോടി സമാഹരിച്ചു

അതേസമയം ബാങ്കിന്റെ മൊത്ത നിഷ്ക്രിയ ആസ്തിയിൽ മുൻപാദത്തെ അപേക്ഷിച്ച് വർധനവ് ഉണ്ടായിട്ടുണ്ട്. നാലാം പാദത്തിൽ ഇത് 1.32 ശതമാനമായി ഉയർന്നിട്ടുണ്ട്. മുൻപാദത്തിൽ ബാങ്കിന്റെ നിഷ്ക്രിയ ആസ്തി 0.81 ശതമാനമായിരുന്നു. ബാങ്കിന്റെ അറ്റ നിഷ്ക്രിയ ആസ്തി 0.40 ശതമാനമാണ്. ബാങ്കിന്റെ മൂലധന പര്യാപതത മാർച്ച് അവസാനത്തോടെ രേഖപ്പെടുത്തിയത് 18 ശതമാനമാണ്. നിക്ഷേപകരുടെ എണ്ണത്തിൽ 16 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്. ബാങ്കിന്റെ മൂലധന വകയിരുത്തൽ 4,693 കോടി രൂപയോളമാണ്. മുൻവർഷം ഇത് 3,784 കോടി രൂപയായിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്