ആപ്പ്ജില്ല

പോളിസി ഉടമകൾക്ക് 2,180 കോടി രൂപയുടെ ബോണസ് !

ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സിന് പിന്നാലെ എച്ച്ഡിഎഫ്‌സി ലൈഫ് പോളിസി ഉടമകൾക്ക് വാര്‍ഷിക ബോണസ് പ്രഖ്യാപിച്ചു. 2,180 കോടി രൂപയാണ് ബോണസായി പ്രഖ്യാപിച്ചത്.

Samayam Malayalam 24 Jun 2021, 4:47 pm
ഡൽഹി: ജനറൽ ഇൻഷുറൻസ് കമ്പനിയായ എച്ച്ഡിഎഫ്‌സി ലൈഫ് പോളിസി ഉടമകൾക്ക് വാര്‍ഷിക ബോണസ് പ്രഖ്യാപിച്ചു. 2,180 കോടി രൂപയാണ് ബോണസായി പ്രഖ്യാപിച്ചത്. അര്‍ഹരായ എല്ലാ പങ്കാളിത്ത പോളിസി ഉടമകള്‍ക്കും ഈ സാമ്പത്തിക വര്‍ഷത്തെ ബോണസ് തുക ലഭിക്കും. കമ്പനിയുടെ ലാഭത്തിൽനിന്നുള്ളൊരു വിഹിതമാണ് പോളിസി ഉടമകൾക്ക് ബോണസ് രൂപത്തിൽ നൽകുന്നത്.
Samayam Malayalam പോളിസി ഉടമകൾക്ക് 2,180 കോടി രൂപയുടെ ബോണസ് !
പോളിസി ഉടമകൾക്ക് 2,180 കോടി രൂപയുടെ ബോണസ് !


കഴിഞ്ഞ വർഷത്തെ ബോണസിനേക്കാൾ 44 ശതമാനം കൂടുതലാണിത്. മൊത്തം 15.49 ലക്ഷം പോളിസി ഹോൾഡർമാർക്കാണ് ഈ ബോണസിന് അർഹതയുള്ളത്. അതേസമയം മൊത്തം ബോണസ് തുകയിൽനിന്ന് 1,438 കോടി രൂപയാണ് ഈ സാമ്പത്തിക വർഷം ബോണസായി നൽകുക. ശേഷിക്കുന്ന ബോണസ് തുക മെച്യുരിറ്റി കാലാവധി പൂർത്തിയാകുമ്പോഴോ പോളിസി ഉടമ മരിക്കുമ്പോഴോ അല്ലെങ്കിൽ പോളിസികൾനിന്ന് പുറത്തുകടക്കുമ്പോഴോ നൽകും.

Also Read: പാനും ആധാറും മാത്രം മതി, ചെറുകിട സംരംഭങ്ങൾ ഇനി എളുപ്പത്തിൽ രജിസ്റ്റർ ചെയ്യാം

ഈ മാസം ആദ്യം ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സും പോളിസി ഉടമകള്‍ക്ക് ബോണസ് പ്രഖ്യാപിച്ചിരുന്നു. 867 കോടി രൂപയാണ് ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ വാര്‍ഷിക ബോണസായി പ്രഖ്യാപിച്ചത്. കമ്പനി ഇതുവരെ പ്രഖ്യാപിച്ചിട്ടുള്ളതിൽ ഏറ്റവും ഉയര്‍ന്ന ബോണസ് നിരക്കാണിത്. കൂടാതെ മുന്‍ സാമ്പത്തിക വര്‍ഷത്തില്‍ പ്രഖ്യാപിച്ചതിനേക്കാള്‍ 10 ശതമാനം കൂടുതലുമാണിത്. തുടര്‍ച്ചയായ പതിനഞ്ചാം വര്‍ഷമാണ് കമ്പനി പോളിസി ഉടമകള്‍ക്ക് ബോണസ് പ്രഖ്യാപിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്