കൊച്ചി: സാധാരണ ഗതിയിൽ രണ്ട്, രണ്ടരയടി നീളമൊക്കെ വരുന്ന വിവാഹ ശിരോവസ്ത്രങ്ങൾ കണ്ടിട്ടില്ലേ.. ഇന്ത്യയിൽ ഏറ്റവും നീളമേറിയ ശിരോവസ്ത്രം കൊച്ചിയിൽ നിന്ന് ഒരുങ്ങയിരിക്കുകയാണ്. മിലൻ ഡിസൈൻസ് എന്ന ഡിസൈനര്‍ ഷോപ്പാണ് ഈ വെഡ്ഡിങ് വെയിൽ ഒരുക്കിയത്. 100 മീറ്ററാണ് വെയിലിൻെറ നീളം. മിലൻ ഡിസൈൻ കൊച്ചി ഇൻസ്റ്റഗ്രാം പേജിൽ ഈ മനോഹരമായ വിവാഹ ശിരോവസ്ത്രത്തിൻെറ ചിത്രങ്ങൾ പങ്കു വെച്ചിട്ടുണ്ട്. പാനൽ ചെയ്ത് കട്ട് ചെയ്ത് ലെയറുകളായാണ് ശിരോവസ്ത്രം തയ്യാറാക്കിയത്. വെഡ്ഡിങ് ഗൗൺ ഡിസൈൻ ചെയ്തതിനും വേണ്ടി വന്നു ആറു മാസത്തോളം സമയം. ത്രീഡി ഫ്ലവേഴ്സ് പ്രിൻറ് ചെയ്ത് ഹാൻഡ് വര്‍ക്ക് ചെയ്തെടുത്തതാണ് ഗൗൺ. മുത്തുകളും സ്വീക്വെൻസുകളും എല്ലാം ഉൾപ്പെടുത്തി വളരെ വ്യത്യസ്തമായാണ് ഗൗണിൻെറ ഡിസൈൻ.
Also Read:
മിലൻ ഡിസൈൻ എന്ന സ്ഥാപനത്തിൻെറ സിഇഒ ഷേര്‍ളി റെജിമോൻ തന്നെയാണ് മകൻ കെവിൻെറ വധുവിനായി മനോഹരമായ ഗൗണും ശിരോവസ്ത്രവും ഡിസൈൻ ചെയ്തത്. ''ഡിസൈനര്‍ സ്ഥാപനമായതിനാൽ വ്യത്യസ്തമായി വിവാഹ വസത്രം ഡിസൈൻ ചെയ്യണം എന്നുണ്ടായിരുന്നെങ്കിലും തുടക്കത്തിൽ ശിരോവസ്ത്രത്തിൻെറ നീളമൊന്നും പ്ലാൻ ചെയ്തിരുന്നില്ല.
വ്യത്യസ്തതയ്ക്കായാണ് ഏറ്റവും നീളമേറിയ ശിരോവസ്ത്രം തന്നെ നിര്മിയ്ക്കാൻ തയ്യാറായത്. പ്ലെയിൻ നെറ്റിലാണ് ഇത് തീര്‍ത്തത്..മൊത്തം ഹാൻഡ് വര്‍ക്ക് ചെയ്ത് തന്നെയാണ് ഗൗണും ഡിസൈൻ ചെയ്തത്.'' മിലൻ ഡിസൈൻസ് ഉടമ ഷേര്‍ളി റെജിമോൻ പറയുന്നു.