കാരവനായി ഏറ്റവും കൂടുതൽ പണം ചെലവഴിച്ച് ഷാരൂഖ് ഖാൻ
ബോളിവുഡിലെ കിങ്ഖാൻെറ തകര്‍പ്പൻ കാരവൻ പേരുകേട്ടതാണ്. ഈ കസ്റ്റമൈസ്ഡ് വാനിറ്റി വാൻ വോൾവോയടേതാണ്.അഞ്ച് കോടി രൂയോളം ചെലവഴിച്ച് ഷാരൂഖ് ഖാൻ സ്വന്തമാക്കിയ വാൻ വാര്‍ത്തകളിൽ എല്ലാം തന്നെ ഇടം നേടിയിട്ടുണ്ട്. എങ്കിലും താര വാനിറ്റി വാനുകളിൽ ഇത് ശ്രദ്ധേയമാണ്,. വോൾവോ ബി96 മോഡലിന് ഏകദേശം 14 മീറ്ററാണ് നീളം. ബോളിവുഡ് താരങ്ങളിൽ ഏറ്റവുമധികം തുക വാനിറ്റി വാനായി ചെലവഴിച്ച താരങ്ങളിൽ ഒരാൾ കൂടെയാണ് ഷാരൂഖ് ഖാൻ. ഇതിൻെറ ടോപ് മോഡൽ ഒക്കെ ഇന്ത്യയിൽ ഇപ്പോൾ ലഭ്യമാണ്. വാനിലെ തടികൊണ്ട് തീര്‍ത്തിരിയ്ക്കുന്ന റൂഫും, വാഡ്രോബുകളും ഒക്കെ ക്ലാസിയാണ്. വിവിധ ഗാഡ്ജറ്റുകളും മറ്റ് സൗകര്യങ്ങളും വിശാലമായ ഈ 'ചലിയ്ക്കും വീടി'ലുണ്ട്.
എലഗൻറ് ലുക്കിൽ സൽമാൻ ഖാൻെറ വാനിറ്റി വാൻ
അടിപൊളി ഇൻറീരിയറും എക്സ്റ്റീരിയറും ഒക്കെ ഒരുക്കിയിരിക്കുന്ന സൽമാൻ ഖാൻെറ വാനിറ്റി വാനും ശ്രദ്ധേയമാണ്. റിഹേഴ്സൽ റൂമായും ഈ വാൻ സൽമാൻഖാൻ ഉപയോഗിയ്ക്കാറുണ്ട്. ഫ്യൂച്വറിസ്റ്റിക് ശൈലിയിലെ ആഡംബര വാനിൽ സൽമാൻെറ വലിയൊരു ചിത്രവുമുണ്ട്. എക്സ്റ്റീരിയറും ഇൻറീരിയറും ഒരു പോലെ ശ്രദ്ധേയമായതിനാൽ ഈ വാനിറ്റി വാനിന് ഒട്ടേറെ ആരാധകരമുണ്ട്. ബോളിവുഡിൽ ഏറ്റവും ചെലവേറിയ വാനിറ്റി വാനുള്ള മറ്റൊരു താരം സഞ്ജയ് ദത്താണ്. 3.5 കോടി രൂപയോളമാണ് അദ്ദേഹത്തിൻെറ വാഹനത്തിൻെറ ഏകദേശ വില. എല്ലാ അത്യാധുനിക സൗകര്യങ്ങൾക്കും ഒപ്പം വലിയ ടിവി സ്ക്രീനുകളും ഗെയിമിങ് സോണുകളും ഒക്കെ ഈ കാരവനിലുണ്ട്.
വീട് കഴിഞ്ഞാൽ ആലിയ ഭട്ടിന് ഇഷ്ടം വാനിറ്റി വാൻ
സൂപ്പര്‍ സ്റ്റാറുകൾക്ക് മാത്രമല്ല ലേഡി സൂപ്പര്‍ സ്റ്റാറുകൾക്കുമുണ്ട് അവരുടെ ഇഷ്ടങ്ങൾക്കും അഭിരുചികൾക്കുമിണങ്ങുന്ന കാരവൻ. മാധുരി ദീക്ഷിത്തിനെ പോലെ തന്നെ ദീപിക പദുക്കോണിനും ആലിയ ഭട്ടിനും ഒക്കെയുണ്ട് കാരവൻ. ആലയ ഭട്ടിൻെറ ഇഷ്ടങ്ങൾക്കനുസരിച്ച് ഷാരൂഖ് ഖാൻെറ ഭാര്യ ഗൗരീ ഖാൻ കസ്റ്റമൈസ് ചെയ്ത് വാനിറ്റി വാനാണ് തൻെറ രണ്ടാം വീടെന്ന് ആലിയ ഭട്ട് തുറന്ന് പറഞ്ഞിട്ടുണ്ട്. ഷൂട്ടിങ് തിരക്കുകൾക്കിടയിലുള്ള ഓട്ടത്തിൽ ആകെ മനസമാധാനം കണ്ടെത്തുന്നത് കാരവനിലാണെന്ന് ദീപിക പദുക്കോണും വ്യക്തമാക്കിയിട്ടുണ്ട്. താരത്തിന് ഇഷ്ടമുള്ള സുഗന്ധങ്ങളും കാരവനിൽ നിറച്ചിട്ടുണ്ട്. പ്രത്യേക മേക്കപ്പ് മുറികളും സ്റ്റാഫ് ഏരിയയും പേഴ്സണൽ റൂമും എല്ലാം വാഹനത്തിലുണ്ട്..