ആപ്പ്ജില്ല

എണ്ണ കാച്ചാനറിയാമോ? ലക്ഷങ്ങൾ വരുമാനമുണ്ടാക്കാം

വീട്ടിലുണ്ടാക്കുന്ന നാടൻ കാച്ചിയ എണ്ണ. തലമുടി വളരുന്നതിനും മുടിയുടെ പ്രശ്നങ്ങൾ പരിഹരിയ്ക്കാനും ഇതിനോളം മികച്ച മാര്‍ഗം ഇല്ല. വാണിജ്യാടിസ്ഥാനത്തിൽ കാച്ചെണ്ണ ഒരു ബ്രാൻഡാക്കിയോലോ? മികച്ച വരുമാനം വീട്ടിലിരുന്ന് തന്നെ നേടാം. ഇത്തരത്തിൽ കാച്ചിയ എണ്ണ ബ്രാൻഡാക്കിയ കേരളത്തിലെഒരു വീട്ടമ്മ പ്രതിമാസം നേടുന്നത് മൂന്ന് ലക്ഷം രൂപയാണ്. തിരുവനന്തപുരം സ്വദേശി ശ്രീവിദ്യ എം ആറിൻേറതാണ് ഈ വിജയ കഥ. അഗദ ഹെര്‍ബൽ റെമഡീസ് എന്ന പേരിൽ ഒരു ബ്രാൻഡ് തന്നെ രൂപീകരിച്ചാണ് ഈ വീട്ടമ്മ മികച്ച പ്രതിമാസ വരുമാനം നേടുന്നത്.

Samayam Malayalam 9 Jan 2021, 2:03 pm

Samayam Malayalam how to earn income from organic hair oil production here is an example
എണ്ണ കാച്ചാനറിയാമോ? ലക്ഷങ്ങൾ വരുമാനമുണ്ടാക്കാം

​വിജയകഥ ഇങ്ങനെ

മകളുടെ താരന് പരിഹാരം കാണാൻ പരസ്യത്തിൽ കണ്ട നിരവധി എണ്ണകളും ഷാമ്പൂവുമെല്ലാം മാറി മാറി പരീക്ഷിച്ചിട്ടും പരിഹാരം കണ്ടെത്താനായില്ല. പണം ചെലവാകുന്നത് മിച്ചവും. അവസാനം. പരമ്പരാഗതമായി അമ്മ പറഞ്ഞു കൊടുത്ത രീതികൾ അനുസരിച്ച് എണ്ണ കാച്ചാൻ തയ്യാറാകുകയായിരുന്നു. ഒരു കിലോഗ്രാം എണ്ണയാണ് ആദ്യം കാച്ചി കുപ്പികളിൽ ആക്കിയത്. കാച്ചിയ എണ്ണ സ്ഥിരമായി തേക്കാൻ തുടങ്ങിയതോടെ നേരിയ ബ്രൗൺ നിറമുള്ള മുടി നന്നായി കറുത്ത് തഴച്ച് വളരാനും തുടങ്ങി. ഇത് ശ്രദ്ധിച്ചവര്‍ തലയിൽ തേക്കുന്ന എണ്ണ ഏതാണെന്ന് ചോദിച്ച് തുടങ്ങിയതാണ് തുടക്കം. സംരംഭം തുടങ്ങാൻ പ്രചോദനമായതും ഇതു തന്നെ.

നാലു ലക്ഷം രൂപ ലോണെടുത്ത് തുടക്കം

തുടക്കത്തിൽ എണ്ണ ആവശ്യപ്പെട്ട സുഹൃത്തുക്കൾക്കും അദ്ധ്യാകര്‍ക്കും ഒക്കെ നിര്‍മിച്ച് നൽകുകയായിരുന്നു. കാച്ചെണ്ണയ്ക്ക് വിചാരിച്ചതിലും ഡിമാൻഡ് ആയതോടെ 2018-ലാണ് ബ്രാൻഡ് രൂപീകരിയ്ക്കുന്നത്. നാലു ലക്ഷം രൂപ വ്യക്തിഗത വായ്പ എടുത്തായിരുന്നു തുടക്കം. ആദ്യം അടുത്തുള്ള കടകളിൽ ഒക്കെയായിരുന്നു വിൽപ്പന എങ്കിലും ഇപ്പോൾ സൂപ്പര്‍ മാര്‍ക്കറ്റുകളിലും എണ്ണ എത്തിയ്ക്കുന്നുണ്ട്. നന്തികേശം ഹെര്‍ബൽ ഓയിൽ എന്ന പേരിലാണ് ഹെയര്‍ ഓയിൽ വിൽപ്പന. ഹെയര്‍ ഓയിൽ മാത്രമല്ല ഹെര്‍ബൽ ഷാമ്പൂ, ഇൻഡിഗോ ഓയിൽ, സാനിറ്റൈസര്‍ എന്നിവ എല്ലാം വിൽപ്പനയ്‍ക്കെത്തിയ്ക്കുന്നുണ്ട്. 100 എംഎൽ ഹെയര്‍ ഓയിലിന് 350 രൂയാണ് വില. 500 എംഎല്ലിന് 1700 രൂപയാണ് വില. തിരുവനന്തപുരത്തെ പള്ളി മുക്കിലാണ് ഉത്പാദന യൂണിറ്റ്

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്