ആപ്പ്ജില്ല

ഹൂരൂണ്‍ അതിസമ്പന്ന പട്ടികയില്‍ യൂസഫലി പതിനാറാം സ്ഥാനത്ത്

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയാണ് അതി സമ്പന്നന്‍.

TNN 16 Sept 2016, 2:56 pm
ചൈന ആസ്ഥാനമായ ഹുരൂന്‍ മാസികയുടെ 2016 ലെ ആഗോള സമ്പന്നരുടെ പട്ടിക പുറത്തുവിട്ടു. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയാണ് അതി സമ്പന്നന്‍. മ ലയാളികളില്‍ ഒന്നാമൻ എം.എ യൂസഫലിയും.1.63 ലക്ഷം കോടി രൂപയുടെ സമ്പാദ്യത്തിലാണ് മുകേഷ് അംബാനി ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. സണ്‍ ഫാര്‍മയുടെ ദിലീപ് സംഗ് വിയാണ് ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സമ്പന്നന്‍. ഇദ്ദേഹത്തിന്‍െറ ആസ്തി1.21 ലക്ഷം കോടി രൂപ.
Samayam Malayalam hurun india rich list mukesh ambani tops ln mittal second
ഹൂരൂണ്‍ അതിസമ്പന്ന പട്ടികയില്‍ യൂസഫലി പതിനാറാം സ്ഥാനത്ത്


കണ്‍സട്രക്ഷന്‍ കമ്പനിയായ ഷാപൂര്‍ജിയുടെ ചെയര്‍മാൻ പല്ളോണ്‍ജി മിസ്റ്റ്രിയാണ് മൂന്നാം സ്ഥാനത്ത്. ഹിന്ദുജ സഹോദരന്മാരാണ് 1 ലക്ഷം കോടി രൂപയുടെ ആസ്തിയുമായി നാലാം സ്ഥാനം നേടിയത്. ലുലു ഗ്രൂപ്പ് മേധാവി എം.എ.യൂസഫലിയാണ് മലയാളികളില്‍ ഏറ്റവും മുന്നിൽ. 36,600 കോടി രൂപയുടെ ആസ്തിയുള്ള യൂസഫലി, പതിനാറാം സ്ഥാനത്താണുള്ളത്.ആര്‍. പി. ഗ്രൂപ്പ് ചെയര്‍മാന്‍ രവി പിള്ളയാണ് 18,800 കോടി രൂപയുടെ ആസ്തിയുമായി തൊട്ടുപിന്നില്‍. ജെംസ് ഗ്രൂപ്പ് ചെയര്‍മാന്‍ സണ്ണി വര്‍ക്കി, ഇന്‍ഫോസിസിന്‍്റെ എസ്. ഗോപാലകൃഷ്ണന്‍, ശോഭാ ഗ്രൂപ്പ് ചെയര്‍മാന്‍ പി.എന്‍.സി മേനോന്‍, പതജ്ഞലി ഗ്രൂപ്പ് സി.ഇ.ഒ. ആചാര്യ ബാലകൃഷ്ണ എന്നിവരും പട്ടികയില്‍ ഇടം പിടിച്ച മലയാളി പ്രമുഖരാണ്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്