ആപ്പ്ജില്ല

ഹൈദരാബാദിൽ ലോകത്തിലെ ഏറ്റവും വലിയ കോര്‍പ്പറേറ്റ് ഓഫീസ് ഒരുക്കി ആമസോൺ

ആമസോണിൻെറ ലോകത്തിലെ ഏറ്റവും വലിയ കോര്‍പ്പറേറ്റ് ഓഫീസ് ഇന്ത്യയിലാണ്. 18 ലക്ഷം സ്ക്വയര്‍ഫീറ്റിലുള്ള ഓഫീസ് കെട്ടിടം ആരെയും അമ്പരപ്പിയ്ക്കും. ഓഫീസും ക്യാപസും ചേര്‍ന്നാൽ 65 ഫൂട്ബോൾ ഗ്രൗണ്ടുകളുടെ വലിപ്പം വരുമെന്ന് റിപ്പോര്‍ട്ടുകൾ

Samayam Malayalam 19 Sept 2020, 1:09 pm
ന്യൂഡൽഹി: ആമസോണിൻെറ ഹൈദരാബാദിലെ കോര്‍പ്പറേറ്റ് ഓഫീസിന് ഒരു പ്രത്യേകതയുണ്ട്. ലോകത്തിലെ തന്നെ തങ്ങളുടെ ഓഫീസുകളിൽ ഏറ്റവും വലുതാണ് ഇത്. ഇന്ത്യയിലെ ബിസിനസ് പച്ചപിടിപ്പിയ്ക്കാൻ നിര്‍ണായകം എന്നു കരുതുന്ന ഈ ഓഫീസിന് പരമാവധി മോ‍ടി കൂട്ടുന്നുണ്ട് ആമസോൺ. തങ്ങളുടെ കോര്‍പ്പറേറ്റ് ഓഫീസിലൂടെ ആമസോൺ ഹൈദരാബാദിനെ ഏഷ്യയിലെ സിലക്കൺ വാലി തന്നെ ആക്കുമോ എന്നാണ് ഇനി കാണേണ്ടത്.
Samayam Malayalam ആമസോണിൻെറ ഇന്ത്യയിലെ ഓഫീസ്
ആമസോണിൻെറ ഇന്ത്യയിലെ ഓഫീസ്


18 ലക്ഷം സ്ക്വയര്‍ഫീറ്റിലാണ് ആമസോണിൻെറ ഈ ഓഫീസ്. ഓഫീസും ക്യാംപസും ചേര്‍ന്നാൽ 65 ഫൂട്ബോൾ ഗ്രൗണ്ടിൻെറ വലിപ്പം ഉണ്ടാകും എന്നാണ് കണക്കാക്കുന്നത്. ഇന്ത്യയിലെ ആമസോണിൻെറ റീട്ടെയ്ൽ ബിസിനസ് വിപുലീകരിയ്ക്കാൻ കമ്പനിയ്ക്ക് വൻ പദ്ധതികളാണ് ഉള്ളത്. തങ്ങളുടെ പ്രവര്‍ത്തനങ്ങൾക്കായി ഹൈദരാബാദ് ആണ് കമ്പനി തെരഞ്ഞെടുത്തത് എങ്കിലും ആമസോൺ ഇന്ത്യയിൽ പ്രവര്‍ത്തനം വ്യാപിപ്പിയ്ക്കുന്നതിന് എതിരെ പ്രതിഷേധങ്ങളും ശക്തമായിരുന്നു.

Also Read: ഒറ്റ ദിവസം കൊണ്ട് ജെഫ് ബെസോസ് സമ്പാദിച്ചത് 1,300 കോടി ഡോളര്‍

ടെക്കികളുടെകേന്ദ്രമായി ഇതോടകം ഹൈദരാബാദ് വളര്‍ന്നിട്ടുണ്ട്. ടെക്ക് ഓഫീസ് സെപ്‍യ്സുകളിലുമുണ്ട് ഇവിടെ വളര്‍ച്ച. ഫേസ്ബുക്ക്, ഗൂഗിൾ മൈക്രോസോഫ്റ്റ്, ആപ്പിൾ തുടങ്ങിയ വൻകിട കമ്പനികൾക്കൊക്കെ ഇവിടെ സാന്നിധ്യമുണ്ട്.ഈ കമ്പനികൾ മാത്രം ഓഫീസ് പ്രവര്‍ത്തനങ്ങൾക്കായി 2.5 കോടി ഡോളറിലധികം ഹൈദരാബാദിൽ ചെലവഴിച്ചിട്ടുണ്ടെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു.

ആമസോണിനെ സംബന്ധിച്ചിടത്തോളം ഇന്ത്യ എന്തുമാത്രം വലുതാണ് എന്നു സൂചിപ്പിയ്ക്കുന്നതാണ് കമ്പനിയുടെ ഹൈദരാബാദ് ഓഫീസ് എന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. യുഎസിന് വെളിയിൽ ആമസോണിൻെറ പൂര്‍ണ ഉടമസ്ഥതയിൽ ഉള്ള ഓഫീസ് കൂടെയാണ് ഇത്. ഇതു കൂടാതെ 40 ഓളം ഓഫീസുകളും ഡെലിവറി സ്റ്റേഷനുകളും ആമസോണിന് രാജ്യത്ത് ഉണ്ട്. 1,55,000 വരുന്ന കരാറുകാരെ കൂടാതെ 60,000 ത്തോളം പേര്‍ ആമസോണിന് വേണ്ടി ഇന്ത്യയിൽ ജോലി ചെയ്യുന്നുണ്ട് എന്നതാണ് ഏറ്റവും കൗതുകകരമായ മറ്റൊരു വസ്തുത.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്