ആപ്പ്ജില്ല

കൂടുതൽ കടം വാങ്ങേണ്ടി വന്നേക്കും; പ്രത്യക്ഷ നികുതി വരുമാനം കുത്തനെ ഇടിഞ്ഞു

മാർച്ച് വരെയുള്ള പ്രത്യക്ഷ നികുതി വരുമാനം കണക്കാക്കിയാലും കഴിഞ്ഞ വർഷം ലഭിച്ച വരുമാനം കിട്ടില്ല ന്നാണ് വില ഇരുത്തൽ. നികുതി വരുമാനം ഇടിഞ്ഞാൽ വികസന പദ്ധതികൾക്കുൾപ്പെടെ വരുമാനം കണ്ടെത്തുന്നതിനായി സർക്കാരിന് കൂടുതൽ കടം എടുക്കേണ്ടി വന്നേക്കും

Samayam Malayalam 25 Jan 2020, 10:32 am
ന്യൂഡൽഹി: പ്രത്യക്ഷ നികുതി വരുമാനത്തിൽ രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ ഇടിവ്. കോർപ്പറേറ്റ് നികുകതിയും ആദായ നികുതിയും ഉൾപ്പെടെയാണ് ഇടിഞ്ഞത്. കോർപ്പറേറ്റ് നികുതി കുറച്ചതാണ് ഈ രംഗത്തു നിന്നുള്ള വരുമാനം കുറയാൻ പ്രധാന കാരണം. സാമ്പത്തിക വളർച്ച കുറഞ്ഞത് മറ്റുള്ള നികുതി വരുമാനവും കുറയാൻ കാരണമായി. 2019-20 സാമ്പത്തിക വർഷത്തിൽ 13.5 ലക്ഷം കോടി ഡോളറാണ് പ്രത്യക്ഷ നികുതിയിലൂടെ നേടാൻ സർക്കാർ ലക്ഷ്യമിട്ടിരുന്നത്. എന്നാൽ ഈ വർഷം ലക്ഷ്യത്തിൽ എത്താനാകില്ല എന്നാണ് സൂചന.
Samayam Malayalam Rupee
Rupee


Also Read: ഇന്ത്യയുടെ സാമ്പത്തിക വള‍ര്‍ച്ചാ മുരടിപ്പ് താൽക്കാലികം; ഐഎംഎഫ് മേധാവി

ജനുവരി 23 വരെ 7.3 ലക്ഷം കോടി രൂപയാണ് ആദായ നികുതി വകുപ്പ് നേടിയത്. മുൻ വർഷത്തേതിനേക്കാൾ 5.5 ശതമാനത്തിലധികം കുറവ് ഇത്തവണത്തെ നികുതി വരുമാനത്തിൽ ഉണ്ട്. 11 വർഷത്തിനിടയിലെ ഏറ്റവും വലിയ കുറവ് കൂടെയാണിത്. സർക്കാരിൻറെ വാർഷിക വരുമാനത്തിൻറെ 80 ശതമാനവും പ്രത്യക്ഷ നികുതികളിൽ നിന്നായതിനാൽ നികുതി വരുമാനം കുറയുന്നത് ആശങ്കകൾക്കും വഴി വയ്ക്കുന്നുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്