ന്യൂഡല്‍ഹി: രാജ്യത്തിന്റെ ജിഡിപി (മൊത്ത ആഭ്യന്തര ഉല്‍പ്പാദനം) വളര്‍ച്ച ഒക്ടോബര്‍ - ഡിസംബര്‍ കാലയളവില്‍ 6.6% ആയി കുറഞ്ഞു. സാമ്പത്തിക വര്‍ഷത്തിലെ മൂന്നാംപാദ ഫലമാണ് പുറത്തുവന്നത്. ജൂലൈ - സെപ്റ്റംബര്‍ കാലയളവില്‍ 7% വളര്‍ച്ചയില്‍ നിന്നാണ് കുറവ് രേഖപ്പെടുത്തിയത്. 2017 ജൂലൈ-സെപ്റ്റംബര്‍ പാദത്തിന് ശേഷം ആദ്യമായാണ് ജിഡിപി ഇത്രയും താഴുന്നത്. ഉപയോക്താക്കള്‍ പിന്തിരിഞ്ഞതാണ് ജിഡിപി വളര്‍ച്ച താഴാന്‍ കാരണം. സമ്പദ് വ്യവസ്ഥയുടെ 60 ശതമാനം ഉപയോക്താക്കളുടെ വിനിമയത്തെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നത്. ഡിസംബര്‍ പാദത്തില്‍ 8.4% കുറവാണ് രേഖപ്പെടുത്തിയത്.
2018-19 സാമ്പത്തിക വര്‍ഷത്തെ ജിഡിപി പ്രവചനം 7% ആക്കി സര്‍ക്കാര്‍ കുറച്ചു. നേരത്തെ ജിഡിപി 7.2% വളരുമെന്നായിരുന്നു കണക്കുകൂട്ടല്‍.
2018-19 സാമ്പത്തിക വര്‍ഷത്തെ ജിഡിപി പ്രവചനം 7% ആക്കി സര്‍ക്കാര്‍ കുറച്ചു. നേരത്തെ ജിഡിപി 7.2% വളരുമെന്നായിരുന്നു കണക്കുകൂട്ടല്‍.