ആപ്പ്ജില്ല

കാര്‍ നിര്‍മാണത്തില്‍ ഇന്ത്യ അഞ്ചാം സ്ഥാനത്ത്

കാര്‍ നിര്‍മാണത്തില്‍ ദക്ഷിണ കൊറിയയെ പിന്തള്ളി ഇന്ത്യ അഞ്ചാം 

TNN 29 Sept 2016, 11:25 pm
കാര്‍ നിര്‍മാണത്തില്‍ ദക്ഷിണ കൊറിയയെ പിന്തള്ളി ഇന്ത്യ അഞ്ചാം സ്ഥാനത്തേക്ക് മുന്നേറി. ചൈനയാണ് ഒന്നാം സ്ഥാനത്ത്. ചരിത്രത്തിലാദ്യമായാണ് കാര്‍ നിര്‍മാണത്തില്‍ ദക്ഷിണകൊറിയയെ മറികടന്ന് ഇന്ത്യ മുന്നേറുന്നത്. അമേരിക്ക, ജപ്പാന്‍, ജര്‍മനി എന്നീ രാജ്യങ്ങളാണ് യഥാക്രമം രണ്ട്, മൂന്ന്, നാല് സ്ഥാനങ്ങളിലുള്ളത്.
Samayam Malayalam india reached fifth position in car manufacturing sector
കാര്‍ നിര്‍മാണത്തില്‍ ഇന്ത്യ അഞ്ചാം സ്ഥാനത്ത്


കഴിഞ്ഞ ജനവരി മുതല്‍ ജൂലൈ വരെയുള്ള കാലയളവില്‍ ദക്ഷിണ കൊറിയ 25,51,937 കാറുകള്‍ നിര്‍മിച്ചെന്നാണു കൊറിയ ഓട്ടോമൊബീല്‍ മാനുഫാക്ചറേഴ്സ് അസോസിയേഷന്‍ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ഇതേ കാലയളവില്‍ ഇന്ത്യ 25.70 ലക്ഷം കാറുകളാണ് ആകെ നിര്‍മിച്ചെടുത്തത്.

ജൂണ്‍ മാസം വരെയുള്ള നിര്‍മാണത്തില്‍ ദക്ഷിണ കൊറിയയ്ക്ക് പിന്നിലായിരുന്ന ഇന്ത്യക്ക് തുണയായത് ജൂലൈയിലെ മികച്ച ഉല്‍പ്പാദനമാണ്. ജൂലൈയില്‍ ഇന്ത്യയുടെ ഉല്‍പ്പാദനം 3,88656 കാറുകളാക്കി ഉയര്‍ത്തിയപ്പോള്‍ ദക്ഷിണ കൊറിയയുടെ ഉല്‍പ്പാദനം 3,56094 യൂണിറ്റിലൊതുങ്ങി. ഇതോടെയാണു നേരിയ ഭൂരിപക്ഷത്തിന് ഇന്ത്യ ദക്ഷിണ കൊറിയയെ പിന്തള്ളി അഞ്ചാം സ്ഥാനത്തെത്തിയത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്