ആപ്പ്ജില്ല

സന്തോഷ വാർത്ത! അപേക്ഷിച്ച് രണ്ട് ​ദിവസത്തിനുള്ളിൽ പാസ്‌പോർട്ട് പുതുക്കി ലഭിക്കും

ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിന് ഇപ്പോൾ യു‌എഇയിലുടനീളം താമസിക്കുന്ന പ്രവാസികളിൽ നിന്ന് പാസ്‌പോർട്ട് അപേക്ഷ സ്വീകരിക്കാൻ കഴിയും. നേരത്തെ ഓരോ എമിറേറ്റിനും ഓരോ സ്ഥിരീകരണ കേന്ദ്രം ഉണ്ടായിരുന്നു.

Samayam Malayalam 2 Aug 2020, 4:58 pm
ദുബായ്: യുഎഇയിലെ ഇന്ത്യൻ പ്രവാസികൾക്ക് രണ്ട് ദിവസത്തിനുള്ളിൽ പാസ്‌പോർട്ട് പുതുക്കി ലഭിക്കുമെന്ന് റിപ്പോർട്ട്. പുതിയ ഓപ്പറേറ്റിംഗ് നടപടിക്രമം ഓഗസ്റ്റ് മുതൽ ഇത് പ്രാബല്യത്തിൽ വരുമെന്നും ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്തു.
Samayam Malayalam passport
passport


ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിന് ഇപ്പോൾ യു‌എഇയിലുടനീളം താമസിക്കുന്ന പ്രവാസികളിൽ നിന്ന് പാസ്‌പോർട്ട് അപേക്ഷ സ്വീകരിക്കാൻ കഴിയും. നേരത്തെ ഓരോ എമിറേറ്റിനും ഓരോ സ്ഥിരീകരണ കേന്ദ്രം ഉണ്ടായിരുന്നു. പാസ്‌പോർട്ട് പുതുക്കൽ ഫോമുകൾ ലഭിച്ച അതേ ദിവസം തന്നെ പ്രോസസ്സ് ചെയ്ത് തുടങ്ങുമെന്ന് ദുബായിലെ കോൺസൽ ജനറൽ ഡോ. അമാൻ പുരി പറഞ്ഞു.

Also Read: കൊവിഡ് കാലത്തെ മികച്ച നിക്ഷേപം; ഗോള്‍ഡ്‌ ബോണ്ടിന്റെ അഞ്ചാം ഇഷ്യു നാളെ മുതല്‍, അറിയാം ഇക്കാര്യങ്ങൾ

ചില ആപ്ലിക്കേഷനുകൾ പ്രോസസ്സ് ചെയ്യുന്നതിന് കൂടുതൽ സമയമെടുക്കും. അതായത് പോലീസ് വെരിഫിക്കേഷനോ അല്ലെങ്കിൽ ഇന്ത്യയിൽ നിന്ന് മറ്റേതെങ്കിലും ക്ലിയറൻസോ ആവശ്യമുള്ള ആപ്ലിക്കേഷനുകളാണെങ്കിൽ അത് പ്രോസസ്സ് ചെയ്യാൻ കൂടുതൽ സമയം എടുക്കും. എന്നിരുന്നാലും രണ്ട് ദിവസംകൊണ്ട് തന്നെ പാസ്‌പോർട്ട് പുതുക്കി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ വർഷം 2 ലക്ഷത്തിലധികം പാസ്‌പോർട്ടുകൾ വിതരണം ചെയ്തിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്