ആപ്പ്ജില്ല

ഇന്ത്യ വലിയ സാമ്പത്തിക മാന്ദ്യത്തിൻറെ തൊട്ടരികിൽ; അഭിജിത് ബാനർജി

ഇന്ത്യ വലിയ സാമ്പത്തിക മാന്ദ്യത്തിൻറെ തൊട്ടരികിലാണ് ഇപ്പോൾ ഉള്ളതന്നും, ഇന്ത്യയുടെ സാമ്പത്തിക വളർച്ച നടപ്പു സാമ്പത്തിക വർഷം അഞ്ചു ശതമാനമായി കുറയും എന്ന പ്രവചനം സൂചിപ്പിക്കുന്നത് ഇന്ത്യയുടെ വളർച്ച 11 വർഷത്തെ താഴ്ന്ന നിരക്കിലേക്ക് എത്തും എന്നാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

Samayam Malayalam 10 Jan 2020, 12:43 pm
കൊച്ചി: ഇന്ത്യ ഏറ്റവും വലിയ സാമ്പത്തിക മാന്ദ്യത്തിൻറെ അരികിലാണ് ഇപ്പോൾ ഉള്ളതെന്ന് സാമ്പത്തിക നോബേൽ ജേതാവായ അഭിജിത് ബാനര്‍ജി. 2019-20-ൽ സാമ്പത്തിക വളര്‍ച്ച അഞ്ച് ശതമാനത്തിലാകും എന്നാണ് പ്രതീക്ഷിക്കുന്നത് എങ്കിലും സ്ഥിതി ദയനീയമാണ്.
Samayam Malayalam Nobel Laureate Abhijit Banerjee
Nobel Laureate Abhijit Banerjee


അടിയന്തരമായി പരിഹരിക്കേണ്ട പ്രശ്നം രാജ്യത്തെ ഉപഭോഗം ഇടിഞ്ഞതാണ്. വളർച്ച ഉത്തേജിപ്പിക്കാൻ ഉപഭോഗം തിരിച്ചു കൊണ്ടുവന്നേ മതിയാകൂ. ജിഡിപി ഒഴികെയുള്ള മാക്രോ ഇക്കണോമിക് ഘടകങ്ങൾ പരിഗണിച്ചാൽ രാജ്യത്തെ വള‍ര്‍ച്ച 1991-ലേതിന് സമാനമാണ്.

Also Read: ഇന്ത്യയുടെ വളര്‍ച്ചാനിരക്ക് കുറഞ്ഞു; ആറ് വര്‍ഷത്തിനിടെ ആദ്യം

രാജ്യത്തെ കയറ്റുമതിയും ഇറക്കുമതിയും കുറഞ്ഞു. കൂടുതൽ നിക്ഷേപങ്ങൾ എത്തുന്നില്ല. അതുകൊണ്ട് തന്നെ വേഗത്തിൽ വളരുന്ന സമ്പദ് വ്യവസ്ഥ എന്ന പരിഗണ നൽകാനാവില്ല. നടപ്പു സാമ്പത്തിക വ‍ര്‍ഷം ഇന്ത്യയുടെ സാമ്പത്തിക വള‍ര്‍ച്ച അഞ്ചു ശതമാനമായി കുറയും എന്ന പ്രവചനം സൂചിപ്പിക്കുന്നത് വള‍ര്‍ച്ച 11 വ‍ര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലായിരിക്കും എന്നാണ്.

നി‍ര്‍മാണ മേഖലയിലെയും കൺസ്ട്രക്ഷൻ രംഗത്തെയും ഇടിവാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. അഭിജിത് ബാനർജി പറയുന്നു.2019-20-ൽ ഇന്ത്യയുടെ സാമ്പത്തിക വള‍ര്‍ച്ച അഞ്ച് ശതമാനമായി കുറയുമെന്ന് ലോകബാങ്ക് അടുത്തിടെ വ്യക്തമാക്കിയിരുന്നു. വരുന്ന സാമ്പത്തിക വ‍ര്‍ഷത്തിൽ വള‍ര്‍ച്ച 5.8 ശതമാനത്തിലേക്ക് തിരിച്ചു കയറും എന്നാണ് പ്രതീക്ഷ.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്