ആപ്പ്ജില്ല

തലയെടുപ്പോടെ താജ്; പിന്നിലുള്ളത് ടാറ്റയുടെ ഒരു മധുര പ്രതികാരം! രസകരമായ കഥ

ഇന്ത്യയിലും വിദേശ രാജ്യങ്ങളിലുമായി 100-ൽ അധികം ഹോട്ടലുകൾ. യുഎസ്എ, യുകെ, യുഎഇ, ഭൂട്ടാൻ തുടങ്ങി 16 വിദേശ രാജ്യങ്ങളിൽ സാന്നിധ്യമുള്ള താജിൻെറ പിറവിക്ക് പിന്നിലുള്ളത് ഒരു പ്രതികാരത്തിൻെറ കഥ.

Authored byറിങ്കു ഫ്രാൻസിസ് | Samayam Malayalam 6 Dec 2023, 4:05 pm
ടാറ്റ ഗ്രൂപ്പ് സ്ഥാപകൻ. ജംഷഡ്പുർ എന്ന നഗരം സ്ഥാപിച്ച ജംഷെഡ്ജി ടാറ്റ. 'ഒറ്റയാൾ ആസൂത്രണ കമ്മീഷൻ' എന്ന് പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു വിളിച്ച ജംഷെഡ്ജിയാണ് താജ് ഹോട്ടൽ ശൃംഖലക്ക് പിന്നിൽ. താജ് ഹോട്ടൽ സേവനങ്ങൾ ലോകമെമ്പാടും പ്രശസ്തമാണ്. ഇന്ത്യയിലും വിദേശ രാജ്യങ്ങളിലുമായി 100-ൽ അധികം ഹോട്ടലുകളാണുള്ളത്. ആഡംബര ഹോട്ടൽ ശൃംഖലയുടെ കേന്ദ്രം മുംബൈയിലെ നരിമാൻ പോയിൻറിലെ എക്‌സ്‌പ്രസ് ടവേഴ്‌സാണ്. ഇന്ത്യൻ ഹോട്ടൽസ് കമ്പനി ലിമിറ്റഡിൻെറ ഉപസ്ഥാപനമാണിത്. 1903-ൽ സ്ഥാപിച്ച ടാജ് ഹോട്ടൽ ശൃഖല 20,000-ത്തിലധികം ആളുകൾക്ക് ഇപ്പോൾ ജോലി നൽകുന്നുണ്ട്. രാജ്യത്ത് ആദ്യം താജ്മഹൽ പാലസ് എന്ന പേരിൽ പ്രീമിയം താജ് ഹോട്ടൽ തുറന്നതിന് പിന്നിൽ രസകരമായ പ്രതികാര കഥ തന്നെയുണ്ട്.
Samayam Malayalam inspiration behind iconic taj hotels
തലയെടുപ്പോടെ താജ്; പിന്നിലുള്ളത് ടാറ്റയുടെ ഒരു മധുര പ്രതികാരം! രസകരമായ കഥ


പ്രവേശനം നിഷേധിച്ച വാട്സൺ

ബ്രിട്ടീഷ് ഭരണ കാലത്ത് രാജ്യത്തെ പ്രീമിയം ഹോട്ടലുകളിൽ ഇന്ത്യക്കാര്‍ക്ക് പ്രവേശനം നിഷേധിക്കപ്പെട്ടതിനെ തുടർന്നാണ് താജ് ഹോട്ടലുകൾ നിർമ്മിക്കാൻ ജംഷെഡ്ജി ടാറ്റ തയ്യാറായതത്രെ.

വിവേചനമില്ലാതെ എല്ലാവർക്കും പ്രവേശനം നൽകുന്ന ആഡംബര ഹോട്ടൽ ശൃംഖലയായിരുന്നു അദ്ദേഹത്തിൻെറ സ്വപ്നം. പതിറ്റാണ്ടുകൾക്ക് മുമ്പ് താജ്മഹൽ ഹോട്ടൽ തുറന്നത് അങ്ങനെയാണ്. ബ്രിട്ടീഷ് കാലത്തെ ഏറ്റവും മഹത്തായ ഹോട്ടലുകളിലൊന്നായിരുന്നു വാട്‌സൺസ് ഹോട്ടൽ. ഇവിടെ വെള്ളക്കാർക്ക് മാത്രമായി പ്രവേശനം പരിമിതപ്പെടുത്തിയിരുന്നു. വാട്സസൺസിൽ താമസം നിഷേധിക്കപ്പെട്ടതിനെ തുടർന്നാണ് ജംഷെഡ്ജി താജ് നിര്‍മിച്ചതെന്ന് പറയപ്പെടുന്നു. ഇന്ത്യയിൽ മാത്രമല്ല, യൂറോപ്പിലെ പ്രീമിയം ഹോട്ടലുകളിലും ഇന്ത്യക്കാർ പണ്ട് വിവേചനം നേരിട്ടിരുന്നു.

ചരിത്രമായ സ്വപ്നം

Also Read: യൂട്യൂബിൽ നിന്ന് പഠിച്ച ഒരു റീസൈക്ലിങ് വിദ്യ; വരുമാനം ഒരു കോടി രൂപ

മുഴുവൻ ഇന്ത്യക്കാരെയും അപമാനിക്കുന്ന ഇത്തരം വിവേചനത്തിന് തടയിടാൻ സ്വന്തം ആഡംബര ഹോട്ടൽ ശൃംഖല തന്നെയാണ് ആരംഭിച്ചത്. 1903 ഡിസംബറിൽ 42 ലക്ഷം രൂപ ചെലവഴിച്ചായിരുന്നു താജ്മഹൽ ഹോട്ടൽ പണികഴിപ്പിച്ചത് എന്നാണ് റിപ്പോര്‍ട്ടുകൾ. ലോകത്തിലെ തന്നെ ഏറ്റവും വലിയ ആഡംബര ഹോട്ടലുകളിൽ ഒന്നാണിത്. ഹോട്ടൽ നിർമ്മിച്ചതിന് തൊട്ടടുത്ത വർഷം തന്നെ ജംഷെ‍ഡ്ജി ലോകത്തോട് വിട പറഞ്ഞു .

പക്ഷെ താജ് ചരിത്രമായി. ഇന്ത്യക്കാർക്ക് മാത്രമല്ല, വിദേശികൾക്കും വിവേചനങ്ങളില്ലാതെ ആഡംബര സൗകര്യങ്ങൾ ആസ്വദിക്കാൻ കഴിയുന്ന ഒരിടം. ഇന്ത്യയിലെ ആദ്യകാല സൂപ്പർ ലക്ഷ്വറി ഹോട്ടൽ തന്നെ അങ്ങനെ നിലവിൽ വരികയായിരുന്നു. പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും താജ് ലോകമെമ്പാടുമുള്ള പ്രീമിയം ഉപഭോക്താക്കളെ ആകർഷിക്കുന്നു. ഒന്നാം ലോകമഹായുദ്ധകാലത്ത് മുംബൈയിലെ താജ് ഹോട്ടൽ 600 കിടക്കകളുള്ള ആശുപത്രിയാക്കി മാറ്റിയിരുന്നു. 2008-ൽ ലോകത്തെ നടുക്കിയ തീവ്രവാദി ആക്രമണത്തിന് ഇരയായി. എങ്കിലും ലോകത്തിന് മുന്നിൽ ഇപ്പോഴും തലയെടുപ്പോടെ ഉയര്‍ന്നു നിൽക്കുകയാണ് താജ്!

ഓതറിനെ കുറിച്ച്
റിങ്കു ഫ്രാൻസിസ്
റിങ്കു ഫ്രാൻസിസ്- സമയം മലയാളത്തിൽ സീനിയ‍ർ ബിസിനസ് കണ്ടൻറ് പ്രൊഡ്യൂസ‍ർ ആയി പ്രവ‍ർത്തിക്കുന്നു. മാതൃഭൂമി ദിനപ്പത്രത്തിൽ ബിസിനസ് ജേണലിസ്റ്റ് , ധനം ബിസിനസ് മാസികയിൽ സീനിയർ റിപ്പോർട്ടർ, മനോരമ ഓൺലൈൻ, സമ്പാദ്യം പ്രസിദ്ധീകരണങ്ങളിൽ ഫ്രീലാൻസ് ഫിനാൻസ് ജേണലിസ്റ്റ് എന്നീ നിലകളിലും പ്രവ‍ർത്തിച്ചിട്ടുണ്ട്. ജേണലിസത്തിൽ ബിരുദവും മാസ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേണലിസത്തിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. ഭീമ ബാലസാഹിത്യ പുരസ്കാര സമിതി ജൂറിഅം​ഗമായിരുന്നു.മലയാളത്തിലെ മുഖ്യധാര പ്രസിദ്ധീകരണങ്ങളിൽ കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്