ആപ്പ്ജില്ല

ഇൻസ്റ്റ​ഗ്രാം റീൽസിലൂടെ വരുമാനം നേടാനാകുമോ? എന്താണ് പുതിയ ബോണസ് പ്രോ​ഗ്രാം ?

റീൽസ് വീഡിയോ പോസ്റ്റ് ചെയ്യുന്നവർക്ക് പുതിയ ബോണസ് പ്രോഗ്രാമുമായി ഇൻസ്റ്റഗ്രാം. കൂടുതൽ വ്യൂയും ഷെയറുമൊക്കെ കിട്ടുന്നവർക്കായിരിക്കും ഈ ബോണസ് തുക ലഭിക്കുക.

Samayam Malayalam 20 Jun 2021, 12:39 pm
ഇൻസ്റ്റഗ്രാമിൽ റീൽസ് വീഡിയോ പോസ്റ്റ് ചെയ്ത് കയ്യടി നേടുന്നവർക്ക് ഇതാ ഒരു സന്തോഷവാർത്ത. വൈകാതെതന്നെ നിങ്ങൾക്ക് ഇൻസ്റ്റഗ്രാമിൽനിന്ന് വരുമാനവും നേടാനാകും. റീൽസ് വീഡിയോകൾ പങ്കുവയ്ക്കുന്നവർക്ക് പണം നൽകുന്നതിനായി ഇൻസ്റ്റാഗ്രാം പുതിയ ബോണസ് പേയ്‌മെന്റ് പ്രോഗ്രാം അവതരിപ്പിക്കാൻ ഒരുങ്ങുന്നതായാണ് റിപ്പോർട്ട്. കൂടുതൽ വ്യൂയും ഷെയറുമൊക്കെ കിട്ടുന്നവർക്കായിരിക്കും ഈ ബോണസ് ലഭിക്കുക. ആപ്ലിക്കേഷൻ ഗവേഷകനായ അലസ്സാൻഡ്രോ പലുസിയാണ് ഈ വിവരം ട്വിറ്ററിലൂടെ പുറത്തുവിട്ടത്.
Samayam Malayalam ഇൻസ്റ്റ​ഗ്രാം റീൽസിലൂടെ വരുമാനം നേടാനാകുമോ? എന്താണ് പുതിയ ബോണസ് പ്രോ​ഗ്രാം ?
ഇൻസ്റ്റഗ്രാം റീൽസിലൂടെ വരുമാനം നേടാനാകുമോ? എന്താണ് പുതിയ ബോണസ് പ്രോഗ്രാം ?


ഇതിന്റെ സ്ക്രീൻഷോട്ടും അദ്ദേഹം ട്വീറ്റിൽ പങ്കുവച്ചിട്ടുണ്ട്. റീസൽസ് പങ്കുവയ്ക്കുന്നവർക്ക് മികച്ച വരുമാനം നേടാനാകുന്ന പദ്ധതിയാണിത്. നാപ്ചാറ്റിന്റെ സ്‌പോട്ട്‌ലൈറ്റ് വീഡിയോകൾക്ക് സമാനമായ രീതിയിലാണ് ഇൻസ്റ്റഗ്രാമിന്റെ ആ ബോണസ് പ്രോഗ്രാം എന്നാണ് വിവരം. റീൽസ് പങ്കുവയ്ക്കുന്നവരിൽനിന്ന് തിരഞ്ഞെടുക്കുന്നവ‍ർക്ക് ദിവസം 7 കോടിയിലധികം രൂപയാണ് ബോണസായി നൽകുക എന്നും റിപ്പോർട്ടുണ്ട്. എന്നാൽ പണമായിട്ടാണോ ബോണസ് നൽകുക എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല.

Also Read: കൊവിഡ് കാലത്ത് വീട്ടിലിരുന്ന് വരുമാനം നേടാം, മികച്ച ലാഭം തരും ഈ റീപാക്കിങ് സംരംഭം

അപ്ലോഡ് ചെയ്ത വീഡിയോകളുടെ എണ്ണത്തിന് അനുസരിച്ചായിരിക്കും ബോണസ് നൽകുക. വീഡിയോ ഷെയറിങ് ആപ്പായ ടിക് ടോക്കിന്റെ നിരോധനത്തിന് പിന്നാലെയാണ് ഇന്ത്യയിൽ റീൽസിന്റെ ആഗമനം. ഇതോടെ ടിക് ടോക്കിൽ സജീവമായിരുന്ന നിരവധിയാളുകളുകളാണ് റീൽസിൻ്റെ പ്ലാറ്റ്ഫോമിലേക്ക് ഇടിച്ചുക്കയറിയത്. എഡിറ്റിങും ഇഫക്റ്റുകളുമെല്ലാം ചേർത്ത് 15 സെക്കൻഡ് ദൈർഘ്യമുള്ള ഹ്രസ്വ വീഡിയോകളാണ് റീൽസിൽ സൃഷ്ടിക്കാനാകുക.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്