ആപ്പ്ജില്ല

ഇന്‍റര്‍ നാഷണല്‍ യോഗാ ഡേ; മികച്ച ഓഫറുകളുമായി ആമസോണ്‍

യോഗാ വീക്കെന്ന പേരിൽ ആരംഭിച്ചിട്ടുള്ള ആമസോണ്‍ സെയിലിൽ മുൻ നിര ബ്രാൻഡുകളെല്ലാം വലിയ ഓഫറുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്

Authored byസം​ഗീത മാധവ് | Samayam Malayalam 19 Jun 2022, 4:28 pm
അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ച് യോഗ ആക്‌സസറീസുകളുടെ വിപണിയൊരുക്കി ആമസോൺ. യോഗാ വീക്കെന്ന പേരിൽ ആരംഭിച്ചിട്ടുള്ള സെയിലിൽ മുൻ നിര ബ്രാൻഡുകളെല്ലാം വലിയ ഓഫറുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. യോഗ മാറ്റ്‌സ്, യോഗ വെയര്‍, ഫിറ്റ്‌നസ് ട്രാക്കറുകള്‍, സ്മാര്‍ട്ട് വാച്ചുകള്‍ തുടങ്ങിയവയാണ് പ്രധാന ഓഫറുകളിലെത്തുന്നത്.
Samayam Malayalam international yoga day amazon with great offers
ഇന്‍റര്‍ നാഷണല്‍ യോഗാ ഡേ; മികച്ച ഓഫറുകളുമായി ആമസോണ്‍


​യോഗ മാറ്റ്‌സ്

കിടന്നും ഇരുന്നും ചെയ്യാവുന്ന യോഗാസനങ്ങൾക്ക് വളരെ വ്യാപകമായി ഉപയോഗിച്ചു വരുന്ന ഒന്നാണ് യോഗാ മാറ്റുകൾ. കംഫര്‍ട്ടബിളായി യോഗ ചെയ്യാന്‍ ഇത്തരം മാറ്റുകള്‍ സഹായിക്കും. സ്വെറ്റ് അബ്‌സോര്‍ബന്റ്, നോണ്‍ സ്ലിപ്പ്, വാട്ടര്‍പ്രൂഫ് തുടങ്ങി വിവിധ തരത്തിലുള്ള യോഗാ മാറ്റുകൾ വിപണിയിലുണ്ട്. ആളുകളുടെ ആവശ്യമനുസരിച്ച് ഇതിൽ ഏത് വേണമെന്ന് തീരുമാനിക്കാം. വിവിധ വിലകളിലും യോഗാ മാറ്റുകൾ ലഭിക്കും. ഇപ്പോൾ നടക്കുന്ന ആമസോൺ സെയിലിൽ നിന്നും ബ്രാൻഡഡ് യോഗാ മാറ്റുകൾ കുറഞ്ഞ വിലക്ക് നിങ്ങൾക്ക് വാങ്ങാവുന്നതാണ്.

​യോ​ഗാ വെയർ

യോഗ ചെയ്യുന്ന നേരത്ത് ധരിക്കാനുളള പ്രത്യേക തരം വസ്ത്രങ്ങളാണിവ. യോഗാസനങ്ങൾ ചെയ്യുന്ന സമയത്ത് ശരീരത്തിന് ഇറുക്കമോ മറ്റ് അസ്വസ്ഥകളോ വരാതിരിക്കാനാണ് ഇത്തരത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത്. സ്ത്രീകൾക്കും പുരുഷന്മാർക്കും വ്യത്യസ്തങ്ങളായ വസ്ത്ര രീതികളുണ്ട്. വിമെന്‍സ് വെയര്‍ വിഭാഗത്തില്‍ സെറ്ററുകള്‍, ട്രാക്ക് ജാക്കറ്റുകള്‍, ടി-ഷര്‍ട്ടുകള്‍, സ്‌കര്‍ട്ടുകള്‍ എന്നിവയും പുരുഷന്മാർക്ക് ട്രൗസറുകളും ടീ ഷർട്ടുകളും ഉൾപ്പെടെയുള്ള വസ്ത്രങ്ങളുമുണ്ട്. ആമസോണിൽ വൻ വിലക്കുറവിലാണ് ഇപ്പോൾ ഇതിന്റെ വിൽപ്പന നടക്കുന്നത്.

​ഫിറ്റ്‌നസ് പ്രൊഡക്ടുകള്‍

ഡംബെല്ലുകള്‍ ഉൾപ്പെടെ നിരവധി ഫിറ്റ്നസ് പ്രൊ‍ഡക്ടുകളും ഇന്ന് ആളുകൾ വാങ്ങുന്നുണ്ട്. 2 kg മുതൽ ഭാരമുള്ള ഭാരം കൂടിയ ഡംബെല്ലുകൾ ഇന്ന് വിപണിയിലുണ്ട്. വെയിറ്റ് പ്ലെയിറ്റുകളും ഡംബെല്‍ റോഡുകളുമടങ്ങുന്ന സെറ്റും ആമസോണിൽ ഓഫറുകളോടെ ലഭ്യമാണ്. പുള്‍ അപ് ബാറുകളും പുഷ് അപ് ബാറുകളും വൻ വിലക്കുറവിൽ വാങ്ങാവുന്നതാണ്.

​​സ്മാർട് വാച്ചുകൾ

സ്ലീപ്പ് മോണിറ്റര്‍, ആക്ടിവിറ്റി ട്രാക്കര്‍, ഹാര്‍ട്ട് റേറ്റ് മോണിറ്റര്‍, ബ്ലഡ് പ്രഷര്‍ മോണിറ്റര്‍ എന്നിങ്ങനെ ഉഗ്രന്‍ ഫീച്ചറുകളുള്ള സ്മാർട് വാച്ചുകൾ ഇന്ന് യോഗ ചെയ്യുന്നവർ മാത്രമല്ല ഉപയോഗിക്കുന്നത്. കാൾ അറ്റൻഡിംഗ് ഫീച്ചറുകളും ഫിറ്റ്‌നസ് ട്രാക്കറുകളും ഉള്ള വാച്ചുകൾക്ക് പ്രചാരമേറെയാണ്. വർക്കൗട്ടിലൂടെ എത്ര കലോറി ബേൺ ആയെന്നൊക്കെ ഈ വാച്ച് പറഞ്ഞു തരും. നമ്മൾ നടന്ന സ്റ്റെപ്പുകൾ വരെ കണക്കു കൂട്ടുന്ന പെഡോ മീറ്റർ സെൻസറുകൾ പല സ്മാർട് വാച്ചിലും ഉണ്ട്. ടോപ്പ് ബ്രാന്‍ഡുകളിലുളള സ്മാര്‍ട്ട് വാച്ചുകള്‍ ഇപ്പോൾ ആമസോണിൽ തിരഞ്ഞെടുക്കാം.

ഓതറിനെ കുറിച്ച്
സം​ഗീത മാധവ്
സം​ഗീത മാധവ്, ഇക്കണോമിക് ടൈംസ് മലയാളത്തിൽ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസറാണ്. 2019 മുതൽ മാധ്യമ മേഖലയിൽ പ്രവർത്തിക്കുന്നു. കൊല്ലം എസ് എൻ കോളേജിൽ ജേർണലിസം, മാസ് കമ്മ്യൂഷൻ& വീഡിയോ പ്രൊഡക്ഷനിൽ ബിരുദവും കൽപ്പറ്റ ​ഗവൺമെന്റ് കോളേജിൽ നിന്ന് ജേർണലിസത്തിൽ തന്നെ ബിരുദാനന്തര ബിരുദവും നേടി.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്