ആപ്പ്ജില്ല

ലാഭത്തിൽ മൂന്നിരട്ടി വര്‍ധനയുമായി ഐആര്‍സിടിസി

വരുമാനത്തിലും ലാഭത്തിലും മികച്ച വർധനയുമായി ഐആർസിടിസി. ഇതോടെ ഐആർസിടിസി ഓഹരികളുടെ മൂല്യവും ഉയർന്നു. ഓഹരി ഒന്നിന് 10 രൂപ വീതം ലാഭ വിഹിതം പ്രഖ്യാപിച്ച് കമ്പനി.

Samayam Malayalam 14 Feb 2020, 2:08 pm
കൊച്ചി: ഡിസംബറിൽ അവസാനിച്ച പാദത്തിൽ ഐആര്‍സിടിയുടെ ലാഭത്തിൽ മൂന്നിരട്ടി വ‍ര്‍ധന. 206 കോടി രൂപയായാണ് ലാഭം വ‍ര്‍ധിച്ചത്. ലാഭത്തിൽ 180 ശതമാനമാണ് വര്‍ധന.715.98 കോടി രൂപയായാണ് കമ്പനിയുടെ വരുമാനം ഉയര്‍ന്നത്. കഴിഞ്ഞ വ‍ര്‍ഷം ഇതേ പാദവുമായി താരതമ്യം ചെയ്യുമ്പോൾ 65 ശതമാനത്തിൽ അധികമാണ് വ‍ര്‍ധന.
Samayam Malayalam IRCTC
IRCTC


2019 സാമ്പത്തിക വ‍ര്‍ഷത്തിൽ 73.59 ശതമാനമായിരുന്നു വരുമാനം. ഇതേത്തുടർന്ന് ഐആർസിടിയുടെ ഓഹരി വിലയും കുതിച്ചുയർന്നിരുന്നു. ഓഹരി ഒന്നിന് പത്ത് രൂപ വീതം ഇടക്കാല ലാഭ വിഹിതം കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ഓൺബോർഡ് കാറ്ററിങ് സംവിധാനം, ഓൺലൈൻ ടിക്കറ്റ് തുടങ്ങി നിരവധി പ്രവർത്തനങ്ങളാണ് ഐആർസിടിസി ഏറ്റെടുത്ത് നടത്തുന്നത്.

Also Read: ഐആര്‍സിടിസി; പണം നിക്ഷേപിച്ചവര്‍ക്കെല്ലാം 'ലോട്ടറി'

റെയിൽവേയെ സ്വകാര്യവത്കരിക്കുന്നതിൻറെ ഭാഗമായുള്ള തേജസ് എക്സ്പ്രസുകളുടെ പ്രവർത്തനവും ഐആർസിടിസി ഇപ്പോൾ ഏറ്റെടുത്ത് നടത്തുന്നുണ്ട്. എന്തായാലും ഐആർസിടിസി ഓഹരികളിൽ നിക്ഷേപം നടത്തിയിരിക്കുന്ന നിക്ഷേപകർക്ക് മികച്ച റിട്ടേണാണ് ഓഹരികൾ വാഗ്ദാനം ചെയ്യുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്