ആപ്പ്ജില്ല

100 രൂപ നോട്ടുകൾ നിരോധിയ്ക്കുമോ?

അഞ്ച് രൂപ, പത്ത് രൂപ, 100 രൂപ നോട്ടുകൾ സര്‍ക്കാര്‍ നിരോധിയ്ക്കുന്നു എന്ന് ആര്‍ബിഐ വ്യക്തമാക്കിയെന്ന് സൂചിപ്പിയ്ക്കുന്ന റിപ്പോര്‍ട്ടുതൾ സമൂഹ മാധ്യമങ്ങളിൽ ഉൾപ്പെടെ പ്രചരിയ്ക്കുന്നുണ്ട്.

Samayam Malayalam 25 Jan 2021, 4:49 pm

ഹൈലൈറ്റ്:

  • 5,10,100 രൂപ നോട്ടുകൾ സര്‍ക്കാര്‍ പിൻവലിയ്ക്കുന്നില്ല.
  • മാര്‍ച്ചോടെ ഈ നോട്ടുകൾ പിൻവലിയ്ക്കും എന്ന വാര്‍ത്തകൾ വ്യാജം.
  • 2,000 രൂപ നോട്ടിൻെറ അച്ചടി സംബന്ധിച്ചും വ്യാജ പ്രചരണം

ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam 100 RS Note
ന്യൂഡൽഹി: വീണ്ടും ഒരു നോട്ടു നിരോധനത്തിന് അരങ്ങൊരുങ്ങുന്നു എന്ന രീതിയിൽ വാര്‍ത്തകൾ പ്രചരിയ്ക്കുകയാണ്. 5, 10, 100 രൂപ നോട്ടുകൾ പിൻവലിച്ചേക്കും എന്നാണ് പ്രചരണം. മാര്‍ച്ച് 2021 മുതൽ ഈ നോട്ടുകൾ നിരോധിച്ചേക്കും എന്ന നിലയിലാണ് റിപ്പോര്‍ട്ടുകൾ പുറത്ത് വന്നിരിയ്ക്കുന്നത്. ആര്‍ബിഐ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത് എന്ന രീതിയിൽ ആണ് പ്രചരണങ്ങൾ.
എന്നാൽ ഈ റിപ്പോർട്ട് തെറ്റാണെന്ന് സര്‍ക്കാര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ പ്രഖ്യാപിച്ചതെന്ന രീതിയിൽ പ്രചിരിയ്ക്കുന്നതുൾപ്പെടെയുള്ള വിവരങ്ങൾ വിശകലനം ചെയ്യുന്ന പിഐബി ഫാക്റ്റ് ചെക്ക് ഈ അവകാശവാദം നിരസിച്ചിട്ടുണ്ട്. റിപ്പോർട്ട് തെറ്റാണെന്ന് അതിൽ പറയുന്നു. റിസർവ് ബാങ്ക് ഇത്തരമൊരു പ്രഖ്യാപനം നടത്തിയിട്ടില്ലെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്.



2016 നവംബര്‍ 8നാണ് കേന്ദ്ര സര്‍ക്കാര്‍ രാജ്യത്ത് നോട്ടു നിരോധനം നടപ്പാക്കിയത്. പ്രചാരത്തിലുള്ള 500, 1,000 രൂപ നോട്ടുകൾ നിരോധിയ്ക്കുകയായിരുന്നു. പകരം പുതിയ 2000 രൂപ നോട്ടുകൾ അച്ചടിച്ചിരുന്നു. എന്നാൽ പിന്നീട് ഈ 2,000 രൂപ നോട്ടുകളുടെ അച്ചടി ആര്‍ബിഐ നിര്‍ത്തലാക്കിയിരുന്നു.

2,000 രൂപ നോട്ടുകളുമായി ബന്ധപ്പെട്ടും നിരവധി വ്യാജവാര്‍ത്തകൾ അടുത്തിടെ പുറത്ത് വന്നിരുന്നു. 2,000 രൂപ നോട്ടുകൾ നിരോധിയ്ക്കും എന്ന നിലയിലും വ്യാജ വാര്‍ത്തകൾ വന്നിരുന്നു. ഇതിനു പിന്നാലെയാണ് അടുത്ത നോട്ട നിരോധനം ഉടൻ എന്ന നിലയിൽ വ്യാജ റിപ്പോര്‍ട്ടുകൾ പുറത്ത് വരുന്നത് .

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്