ആപ്പ്ജില്ല

ജെറ്റ് എയര്‍വേയ്സ് പ്രത്യേക നിരക്കുകള്‍ പ്രഖ്യാപിച്ചു

ആഭ്യന്തര യാത്രാ നിരക്കുകള്‍ 899 രൂപയിലും രാജ്യാന്തര നിരക്കുകള്‍ 10,693 രൂപയിലും ആരംഭിക്കുന്നു.

TNN 7 Dec 2016, 2:46 pm
കൊച്ചി: ജെറ്റ് എയര്‍വേയ്സ് ആഭ്യന്തര, രാജ്യാന്തര യാത്രകള്‍ക്ക് പ്രത്യേക നിരക്കുകള്‍ പ്രഖ്യാപിച്ചു.
Samayam Malayalam jet airways cut economy fares by 20 on select routes
ജെറ്റ് എയര്‍വേയ്സ് പ്രത്യേക നിരക്കുകള്‍ പ്രഖ്യാപിച്ചു

ആഭ്യന്തര യാത്രാ നിരക്കുകള്‍ 899 രൂപയിലും രാജ്യാന്തര നിരക്കുകള്‍ 10,693 രൂപയിലും ആരംഭിക്കുന്നു. ഓഫര്‍ ദിവസങ്ങളില്‍ യാത്ര ആരംഭിക്കുന്ന വിദേശ യാത്രക്കാര്‍ക്കും പ്രത്യേക നിരക്കുകള്‍ ലഭ്യമാകും.

നേരിട്ടുള്ള യാത്രകള്‍ക്കു മാത്രമായിരിക്കും പ്രത്യേക നിരക്കുകള്‍ ലഭിക്കുക. എന്നാല്‍ അധിക ചാര്‍ജ് നല്‍കി യാത്രക്കാര്‍ക്ക് യാത്രകളില്‍ മാറ്റം വരുത്താം.
പ്രത്യേക നിരക്കുകള്‍: ആഭ്യന്തര വിഭാഗം
ചെന്നൈ-കോയമ്പത്തൂര്‍-899, ഡല്‍ഹി-ഉദയ്പൂര്‍-1542, ഹൈദരാബാദ്-പുണെ-1880, മുംബൈ-ഭൂജ്-2934, കൊല്‍ക്കത്ത-ഗുവാഹത്തി-1494 എന്നിങ്ങനെയാണ് നിരക്കുകൾ

രാജ്യാന്തര വിഭാഗത്തിൽ മുംബൈ-ദുബായ്-11999, ഡല്‍ഹി-സിംഗപ്പൂര്‍-21722, ഹൈദരാബാദ്-പാരിസ്-35702 എന്നിങ്ങനെയാണ് എല്ലാം ഉള്‍പ്പെടെയുള്ള വണ്‍വേ നിരക്കുകളില്‍ ചിലതെന്ന് ജെറ്റ് എയര്‍വേസ് ചീഫ് കമേഴ്സ്യല്‍ ഓഫിസര്‍ ജയരാജ് ഷണ്‍മുഖം പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്